/indian-express-malayalam/media/media_files/2025/08/07/drink-water-2025-08-07-12-26-39.jpg)
Source: Freepik
ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് വെള്ളം ആവശ്യമായ അളവിൽ കുടിക്കണമെന്ന് എല്ലാവർക്കും അറിയാം. ഓരോ മണിക്കൂറിലും വെള്ളം കുടിക്കാൻ ആരോഗ്യ വിദഗ്ധർ പലപ്പോഴും ഉപദേശിക്കാറുണ്ട്. എന്നാൽ, ദിവസത്തിൽ ഏതു സമയമാണ് വെള്ളം കുടിക്കാൻ അനുയോജ്യമെന്ന് പലർക്കും അറിയില്ല. ഇതിനെക്കുറിച്ച് വിദഗ്ധരോട് തന്നെ ചോദിക്കാം.
"ആയുർവേദത്തിൽ, വെള്ളം ദാഹം ശമിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. അത് ഔഷധമാണ്. ശരിയായ രീതിയിൽ വെള്ളം കുടിക്കുന്നത് ശരീരത്തെ സുഖപ്പെടുത്താനും ഊർജസ്വലമാക്കാനും ബാലൻസ് ചെയ്യാനും സഹായിക്കും. രോഗശാന്തിക്കും സഹായിക്കാൻ ശരിയായ രീതിയിൽ വെള്ളം കുടിക്കുന്നതിലൂടെ കഴിയും," ഡോ.പർതാപ് ചൗഹാൻ പറഞ്ഞു. ആരോഗ്യ ഗുണങ്ങൾ നേടാനായി ഒരാൾ ദിവസത്തിൽ 5 തവണ നിർബന്ധമായും വെള്ളം കുടിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Also Read: ബദാം അമിതമായി കഴിക്കാറുണ്ടോ? മറഞ്ഞിരിക്കുന്ന 5 അപകടങ്ങൾ
1. ഉണർന്ന ഉടനെ കുടിക്കുക
ഉണർന്നതിനുശേഷം, മറ്റെന്തെങ്കിലും ചെയ്യുന്നതിന് മുമ്പ്, ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കുക. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിലൂടെ ദഹനത്തെ സഹായിക്കുകയും മനസിനെ ഏകാഗ്രമാക്കുകയും ചെയ്യുന്നതിലൂടെ പുതിയൊരു ഉണർവ് നൽകുന്നു.
2. ഭക്ഷണത്തിന് 30 മിനിറ്റ് മുൻപ് കുടിക്കുക
ഭക്ഷണം കഴിക്കുന്നതിന് ഏകദേശം 10-20 മിനിറ്റ് മുമ്പ്, കുറച്ച് ചെറുചൂടുള്ള വെള്ളം കുടിക്കുക. ദഹനത്തിന് ആവശ്യമായ അഗ്നിയെ ഇത് തയ്യാറാക്കുന്നുവെന്ന് ഡോ.ചൗഹാൻ പറഞ്ഞു. ഭക്ഷണത്തിനിടയിലോ അതിനു തൊട്ടുപിന്നാലെയോ അധികം കുടിക്കാതിരിക്കാൻ ശ്രമിക്കുക. ഇത് ദഹനപ്രവർത്തനങ്ങളെ തടസപ്പെടുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: ശരീര ഭാരം കുറയാൻ വേറൊന്നും വേണ്ട; രാവിലെ ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കൂ
3. ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞ് കുടിക്കുക
ഭക്ഷണശേഷം പോഷകങ്ങൾ ആഗിരണം ചെയ്യാനും ശരീരത്തെ വിഷവിമുക്തമാക്കാനും 1 മണിക്കൂർ കഴിഞ്ഞ് ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കാം.
4. ദാഹം തോന്നുന്ന സമയത്ത് കുടിക്കാം
ശരിക്കും ദാഹം തോന്നുന്ന സമയത്ത് മാത്രം വെള്ളം കുടിക്കുക. ഇടയ്ക്കിടെ കുടിക്കുന്നതിലൂടെ അസ്വസ്ഥത അനുഭവപ്പെടുകയോ, ഭാരക്കുറവ് അനുഭവപ്പെടുകയോ ചെയ്തേക്കാമെന്ന് ഡോ. ചൗഹാൻ പറഞ്ഞു.
Also Read: ശരീരഭാര നിയന്ത്രണത്തിന് കീർത്തി ശീലമാക്കിയത് ഈ ഒരു കാര്യം മാത്രം
5. കുളിക്കുന്നതിന് മുൻപും രാത്രി കിടക്കുന്നതിനു മുൻപും
കുളിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ഒരു ചെറിയ ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തചംക്രമണത്തെ സഹായിക്കുമെന്ന് ഡോ.ചൗഹാൻ പറഞ്ഞു. ''ഉറങ്ങുന്നതിന് മുമ്പ് ഒരു ചെറിയ ഗ്ലാസ് വെള്ളം കുടിക്കുന്നത് നാഡീവ്യവസ്ഥയെ സ്ഥിരപ്പെടുത്താൻ സഹായിക്കും. ഇതിലൂടെ രാത്രി ഉറങ്ങുമ്പോൾ ശരീരത്തിന് റീചാർജ് ചെയ്യാൻ കഴിയും," ഡോ. ചൗഹാൻ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മരുന്നുകൾ മാത്രമല്ല തൈറോയ്ഡ് നിയന്ത്രിക്കാൻ ഈ 4 ഭക്ഷണങ്ങളും ശീലമാക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us