/indian-express-malayalam/media/media_files/2025/04/17/krJqhcUpq1brRTmgZjim.jpg)
Source: Freepik
ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, വിറ്റാമിൻ ഇ, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ നട്സാണ് ബദാം. ഹൃദയാരോഗ്യം, രക്തത്തിലെ പഞ്ചസാര നിയന്ത്രണം, ശരീര ഭാരം നിയന്ത്രണം എന്നിവയ്ക്ക് ബദാം മികച്ചതാണ്. ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ശരീരത്തിന് നൽകുന്നുണ്ട്.
ഗുണകരമാണെന്ന് കരുതി ബദാം അമിതമായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പലരും മനസിലാക്കുന്നില്ല. ബദാം അമിതമായി കഴിക്കുന്നത് ധാതുക്കളുടെ ആഗിരണം, ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ, ശരീരഭാരം കൂടുക, അലർജി എന്നിവ പോലുള്ള നിരവധി മറഞ്ഞിരിക്കുന്ന ആരോഗ്യ അപകടങ്ങൾക്ക് കാരണമാകും. അമിതമായി ബദാം കഴിച്ചാലുള്ള അപകടങ്ങൾ അറിയാം.
Also Read: ശരീര ഭാരം കുറയാൻ വേറൊന്നും വേണ്ട; രാവിലെ ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കൂ
1. ധാതുക്കളുടെ ആഗിരണം തകരാറിലാകുന്നു
ബദാമിൽ ഗണ്യമായ അളവിൽ ഫൈറ്റിക് ആസിഡും ഭക്ഷണ നാരുകളും അടങ്ങിയിട്ടുണ്ട്. മിതമായ അളവിൽ കഴിച്ചാൽ ഗുണം ചെയ്യുമെങ്കിലും, കൂടുതൽ കഴിക്കുന്നത് കുടലിലെ കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ അവശ്യ ധാതുക്കളുടെ ആഗിരണം കുറയ്ക്കുകയും അവയുടെ കുറവുകൾക്ക് കാരണമാവുകയും ചെയ്യും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും.
Also Read: ശരീരഭാര നിയന്ത്രണത്തിന് കീർത്തി ശീലമാക്കിയത് ഈ ഒരു കാര്യം മാത്രം
2. ദഹനപ്രശ്നങ്ങൾ
ഒരു ഔൺസിൽ ഏകദേശം 3–4 ഗ്രാം നാരുകൾ ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇത് മിതമായ അളവിൽ കഴിക്കുമ്പോൾ ഗുണം ചെയ്യും. എന്നാൽ അവയിൽ കൂടുതൽ കഴിക്കുന്നത് വയറു വീർക്കൽ, ഗ്യാസ്, വയറുവേദന, മലബന്ധം അല്ലെങ്കിൽ വയറിളക്കം പോലുള്ള ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
3. ശരീരഭാരം വർധിപ്പിക്കുക
ഹൃദയത്തിന് ആരോഗ്യകരമാകുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ബദാമിൽ ധാരാളമുണ്ടെങ്കിലും, അവയുടെ കലോറി പലപ്പോഴും കുറച്ചുകാണാറുണ്ട്: ഒരു ഔൺസിന് ഏകദേശം 160 കലോറിയും (23 ബദാം) 14 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ദിവസേന ഒന്നിലധികം ഔൺസ് കഴിക്കുന്നത് അറിയാതെ തന്നെ നൂറുകണക്കിന് അധിക കലോറികൾക്ക് കാരണമാകും.
Also Read: മരുന്നുകൾ മാത്രമല്ല തൈറോയ്ഡ് നിയന്ത്രിക്കാൻ ഈ 4 ഭക്ഷണങ്ങളും ശീലമാക്കൂ
മിതത്വം പ്രധാനമാണ്
ഗുണങ്ങൾ ഏറെയുണ്ടെങ്കിലും, ബദാം അമിതമായി കഴിക്കുന്നത് അപകടങ്ങൾ ക്ഷണിച്ചു വരുത്തും. പ്രതിദിനം 10-15 ബദാം കഴിക്കാം. കഴിക്കുന്നതിനുമുമ്പ് ബദാം കുതിർക്കുക അല്ലെങ്കിൽ തൊലി കളയുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: വയർ കുറച്ച് അരക്കെട്ട് ഭംഗിയാക്കാം, ആയുർവേദം പറയുന്ന ഈ 6 കാര്യങ്ങൾ ചെയ്തോളൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us