/indian-express-malayalam/media/media_files/2025/08/06/foods-that-support-thyroid-health-1-2025-08-06-12-58-36.jpg)
തൈറോയ്ഡ് ഗ്രന്ഥി | ചിത്രം: ഫ്രീപിക്
നിങ്ങളുടെ കഴുത്തിൽ ചെറിയ ചിത്രശലഭത്തിൻ്റെ ആകൃതിയിൽ കാണുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. നിങ്ങളുടെ ശരീരത്തിൽ അതിൻ്റെ സ്വാധീനം വളരെ വലുതാണ്.
ഉപാപചയ പ്രവർത്തനങ്ങളെയും ഊർജ്ജ നിലകളെയും നിയന്ത്രിക്കുന്നത് മുതൽ ഹൃദയമിടിപ്പ്, മാനസികാവസ്ഥ, ആർത്തവചക്രങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതു വരെ, തൈറോയ്ഡ് ഗ്രന്ഥി മൊത്തത്തിലുള്ള ആരോഗ്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ ഗ്രന്ഥി ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ, ക്ഷീണം, ശരീരഭാരം, തണുപ്പിനോടുള്ള സംവേദനക്ഷമത, മുടി കൊഴിച്ചിൽ എന്നിവയുൾപ്പെടെ നിരവധി ലക്ഷണങ്ങൾ കാണിച്ചേക്കും.
ഹൈപ്പോതൈറോയിഡിസം അല്ലെങ്കിൽ ഹൈപ്പർതൈറോയിഡിസം പോലെയുള്ളവ ചികിത്സിക്കാൻ മരുന്നുകൾ പലപ്പോഴും ആവശ്യമാണെങ്കിലും, ചില ഭക്ഷണങ്ങൾ തൈറോയ്ഡ് ആരോഗ്യത്തെ പിന്തുണയ്ക്കുന്നുണ്ട്.
എന്നാൽ ഏറ്റവും ഫലപ്രദമായ മാർഗം എന്താണ്? എന്തൊക്കെ ജാഗ്രത പാലിക്കേണ്ടതുണ്ട്? ഫരീദാബാദിലെ ക്ലൗഡ്‌നൈൻ ആശുപത്രിയിലെ കൺസൾട്ടൻ്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഷൈലി ശർമ്മ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്.
Also Read: തൈറോയ്ഡ് മരുന്നുകൾ പെട്ടെന്ന് നിർത്തിയാൽ എന്ത് സംഭവിക്കും?
തൈറോയ്ഡും ഭക്ഷണവും
സമ്പന്നമായ പോഷക ഗുണങ്ങളാൽ തൈറോയ്ഡിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെ എന്ന് ഡോ. ഷൈലി പരിചയപ്പെടുത്തുന്നു.
കടൽപ്പായൽ (സാ വീഡ്): നോറി, കെൽപ്പ്, വാകമേ തുടങ്ങിയ കടൽപ്പായലുകളിൽ ധാരാളം ആയോഡിൻ അടങ്ങിയിട്ടുണ്ട്. തൈറോയ്ഡ് ഹോർമോണുകളുടെ സമന്വയത്തിന് അയോഡിൻ അത്യാവശ്യമാണ്. ഇത് വേണ്ടത്ര അളവിൽ ലഭ്യമാകാതെ ഹൈപ്പോതൈറോയിഡിസത്തിനോ ഗോയിറ്ററിനോ കാരണമാകും. എങ്കിലും അമിതമായി അയോഡിൻ കഴിക്കുന്നത് ഒഴിവാക്കണം.
ബ്രസീൽ നട്‌സ്: സെലിനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ തൈറോയ്ഡ് പിന്തുണയ്ക്കുള്ള മറ്റൊരു ഭക്ഷണമാണിത്. തൈറോയ്ഡ് ഹോർമോണുകളുടെ സജീവമാക്കലിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു ധാതുവാണ് സെലിനിയം. കൂടാതെ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയിൽ നിന്ന് തൈറോയ്ഡ് ഗ്രന്ഥിയെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. പ്രതിദിനം ഒന്നോ രണ്ടോ ബ്രസീൽ നട്‌സ് കഴിച്ചാൽ പോലും ശരീരത്തിൻ്റെ സെലിനിയം ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും.
/filters:format(webp)/indian-express-malayalam/media/media_files/2025/08/06/foods-that-support-thyroid-health-2-2025-08-06-13-03-13.jpg)
മുട്ട: തൈറോയ്ഡ് ഗ്രന്ഥിക്ക് അനുയോജ്യമായ ഭക്ഷണക്രമത്തിൽ മുട്ട ഒരു മികച്ച ഭക്ഷണമാണ്. മൊത്തത്തിലുള്ള മെറ്റബോളിസത്തെ പിന്തുണയ്ക്കുന്ന ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ പോലുള്ള മറ്റ് അവശ്യ പോഷകങ്ങൾക്കൊപ്പം അയഡിനും സെലിനിയവും അവയിൽ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ വെള്ള മാത്രമല്ല, മുഴുവൻ മുട്ടയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹോർമോൺ നിയന്ത്രണത്തിന് നിർണായകമായ നിർമ്മാണ ബ്ലോക്കുകൾ നൽകാൻ സഹായിക്കും.
Also Read: തൈറോയ്ഡ് ഉള്ളവർക്ക് കാബേജും കോളിഫ്ലവറും കഴിക്കാമോ?
തൈരും മറ്റ് പാലുൽപ്പന്നങ്ങളും: ഇവ അയോഡിനാൽ സമ്പന്നമാണ്. കൂടാതെ വിറ്റാമിൻ ഡിയുടെ നല്ല ഉറവിടം കൂടിയാണ്. വിറ്റാമിൻ ഡിയുടെ കുറഞ്ഞ അളവ് ഹാഷിമോട്ടോയുടെ തൈറോയ്ഡൈറ്റിസ് പോലുള്ള ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് തകരാറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. മിതമായ അളവിൽ പാലുൽപ്പന്നങ്ങൾ ഉൾപ്പെടുത്തുന്നത് തൈറോയ്ഡ് പ്രവർത്തനത്തിന് ആവശ്യമായ പോഷകങ്ങൾ ശരിയായ അളവിൽ ലഭ്യമാക്കാൻ സാധിക്കും.
തൈറോയ്ഡ് പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ഭക്ഷണങ്ങൾ
ചില ഭക്ഷണങ്ങൾ തൈറോയ്ഡ് പ്രവർത്തനത്തെ തടസ്സപ്പെടുത്തും. "ബ്രോക്കോളി, കാബേജ്, കാലെ തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികളിൽ ഗോയിട്രോജൻസ് എന്ന പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് തൈറോയിഡിൻ്റെ അയോഡിൻ ആഗിരണം ചെയ്യാനുള്ള കഴിവിനെ തടസ്സപ്പെടുത്തും. ഈ പച്ചക്കറികൾ പോഷകങ്ങളാൽ സമ്പുഷ്ടവും പൊതുവെ ആരോഗ്യകരവുമായതിനാൽ അയോഡിൻറെ കുറവോ ഹൈപ്പോതൈറോയിഡിസമോ ഉള്ള ആളുകൾ അവ വേവിച്ചും മിതമായ അളവിലും കഴിക്കുന്നത് അവയുടെ ഗോയിട്രോജെനിക് ഫലങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കും." എന്ന് ഡോക്ടർ ശർമ്മ വ്യക്തമാക്കുന്നു.
Also Read: തൈറോയ്ഡ് കൂടിയോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ
സോയയും, സോയ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളായ ടോഫു, സോയ പാൽ എന്നിവ തൈറോയ്ഡ് ഹോർമോൺ ഉത്പാദനങ്ങൾക്കായി കഴിക്കുന്ന മരുന്നുകളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുമെന്ന് ഡോക്ടർ പറയുന്നു.
ഗ്ലൂട്ടൺ പ്രശ്നമുണ്ടാക്കാം, പ്രത്യേകിച്ച് ഹാഷിമോട്ടോയുടെ തൈറോയ്ഡൈറ്റിസ് പോലുള്ള ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് രോഗങ്ങളുള്ള വ്യക്തികൾക്ക്. "ഗ്ലൂട്ടൺ സെൻസിറ്റിവിറ്റി അല്ലെങ്കിൽ സീലിയാക് രോഗം, വീക്കംവും ഓട്ടോഇമ്മ്യൂൺ പ്രതികരണവും വർധിപ്പിക്കും. അത്തരം സന്ദർഭങ്ങളിൽ, മെഡിക്കൽ മേൽനോട്ടത്തിൽ ഗ്ലൂറ്റൻ രഹിത ഭക്ഷണക്രമം ഗുണകരമായിരിക്കും എന്ന് ഡോക്ടർ നിർദ്ദേശിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പൈനാപ്പിൾ, ഏത്തപ്പഴം, മാതളനാരങ്ങ; ഈ പഴങ്ങൾ ഏതു സമയത്ത് കഴിക്കണം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us