scorecardresearch

ബിക്കിനി ധരിക്കാൻ ശരീരത്തെ ഫിറ്റാക്കി; കിയാര 3 നേരം കഴിച്ച ഭക്ഷണങ്ങൾ ഇവയാണ്

'വാർ 2' ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നപ്പോൾ ഏറെ ശ്രദ്ധേയമായതും ചർച്ചയായതും കിയാര അദ്വാനിയുടെ ബിക്കിനി ഷോട്ടാണ്. കിയാരയുടെ സിനിമാ കരിയറിലെ ആദ്യ ബിക്കിനി സീനാണിത്

'വാർ 2' ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നപ്പോൾ ഏറെ ശ്രദ്ധേയമായതും ചർച്ചയായതും കിയാര അദ്വാനിയുടെ ബിക്കിനി ഷോട്ടാണ്. കിയാരയുടെ സിനിമാ കരിയറിലെ ആദ്യ ബിക്കിനി സീനാണിത്

author-image
Health Desk
New Update
Kiara

കിയാര അദ്വാനി

ബോളിവുഡിൽ ഹിറ്റ് ചിത്രങ്ങളിലൂടെ ചുവടുറപ്പിച്ച നായികയാണ് കിയാര അദ്വാനി. അടുത്തിടെ കിയാര-സിദ്ധാർഥ് മൽഹോത്ര ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചിരുന്നു. തന്റെ പുതിയ ചിത്രമായ വാർ 2 വിന്റെ പ്രമോഷൻ തിരക്കുകളിലാണ് കിയാര. ഓഗസ്റ്റ് 14-ന് റിലീസ് ചെയ്യാനിരിക്കുന്ന ആദിത്യാ ചോപ്ര സംവിധാനം ചെയ്യുന്ന 'വാർ 2' സിനിമയിൽ ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ നായികാ വേഷത്തിലെത്തുന്നത് കിയാരയാണ്.

Advertisment

ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നപ്പോൾ ഏറെ ശ്രദ്ധേയമായതും ചർച്ചയായതും കിയാര അദ്വാനിയുടെ ബിക്കിനി ഷോട്ടാണ്. കിയാരയുടെ സിനിമാ കരിയറിലെ ആദ്യ ബിക്കിനി സീനാണിത്. ബിക്കിനി ഷോട്ടിൽ അഭിനയിക്കാനായി മാസങ്ങൾ പരിശ്രമിച്ചാണ് കിയാര ശരീരത്തെ ഫിറ്റാക്കിയത്. അതിനായി സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് നികോൾ ലിൻഹാരസാണ് കിയാരയുടെ ഭക്ഷണം ക്രമീകരിച്ചത്. 

Also Read: ജിമ്മിൽ പോകേണ്ട, വീട്ടിലിരുന്ന് വണ്ണം കുറയ്ക്കാം; ഇതാ 7 ടിപ്‌സുകൾ

ശരീര ഭാരം കുറയ്ക്കാനായി കുറുക്കു വഴികളൊന്നും തന്നെ വേണ്ടെന്ന് കിയാര ആദ്യമേ പറഞ്ഞിരുന്നതായി പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ ന്യൂട്രീഷ്യനിസ്റ്റ് പറഞ്ഞു. പുറമേയുള്ള ശരീര സൗന്ദര്യം മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിലും കിയാരയ്ക്ക് ശ്രദ്ധയുണ്ടായിരുന്നു. പ്രോട്ടീൻ കൂടുതലും കലോറി കുറവുമുള്ള ഭക്ഷണങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒരു ഭക്ഷണവും ഒഴിവാക്കിയില്ല. പകരം അവയുടെ അളവ് നിയന്ത്രിച്ചു. കിയാരയുടെ ഭക്ഷണക്രമം മുൻകൂട്ടി നിശ്ചയിച്ചിരുന്നില്ല. അവരുടെ വ്യായാമ ഷെഡ്യൂളിനെ അടിസ്ഥാനമാക്കി ദിവസേനയാണ് തീരുമാനിച്ചിരുന്നതെന്ന് ന്യൂട്രീഷ്യനിസ്റ്റ് വ്യക്തമാക്കി.

Advertisment

കഠിനമായ ശക്തി പരിശീലനമുള്ള ദിവസങ്ങളിൽ ഭക്ഷണത്തിൽ ഊർത്തിനായി കൂടുതൽ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ ഉൾപ്പെടുത്തി. വിശ്രമ ദിവസങ്ങളിലോ സാധാരണ ദിവസങ്ങളിലോ വീക്കം കുറയ്ക്കുന്നതിന് ഭക്ഷണത്തിൽ ഉയർന്ന പ്രോട്ടീനും നല്ല കൊഴുപ്പുമുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തി. ഈ രീതി മെറ്റബോളിസത്തെ സജീവമാക്കുകയും ക്ഷീണം കുറയ്ക്കുകയും ചെയ്തതായി നൂട്രീഷ്യനിസ്റ്റ് അഭിപ്രായപ്പെട്ടു.

Also Read: ടോയ്‌ലറ്റിൽ ഫോണും കൊണ്ടാണോ ഇരിക്കുന്നത്? പൈൽസ് വരാനുള്ള സാധ്യത കൂടുതലെന്ന് ഡോക്ടർ

പ്രഭാത ഭക്ഷണം

പ്രോട്ടീൻ പാൻകേക്കുകൾ കഴിച്ചാണ് കിയാരയുടെ ഒരുദിവസം തുടങ്ങുന്നത്. വാൾനട്ട് പൊടിച്ചത്, ഓട്‌സ് പൊടിച്ചത്, പ്രോട്ടീൻ പൗഡർ, മേപ്പിൾ സിറപ്പ് എന്നിവ യോജിപ്പിച്ചാണ് പാൻ കേക്ക് തയ്യാറാക്കിയത്. ടോപ്പിങ്ങായി ഫ്രഷ് ബെറികളും ഹേസൽനട്ട് ബട്ടറും. പാൻകേക്കുകൾ തൃപ്തികരവും പോഷകസമൃദ്ധവുമായ ഒരു വിഭവമായിരുന്നു. കിയാര ഒരിക്കലും ഈ പ്രഭാതഭക്ഷണം ഒഴിവാക്കിയില്ല. നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ എന്നിവയെല്ലാം പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തി. 

ഉച്ച ഭക്ഷണവും അത്താഴവും

ഉച്ചഭക്ഷണത്തിലും രാത്രിഭക്ഷണത്തിലും ഗ്രിൽ ചെയ്ത ചിക്കൻ, ഇന്ത്യൻ സ്‌റ്റൈൽ ചിക്കൻ കറി, കിഴങ്ങുവർഗങ്ങൾ, അവക്കാഡോ, വേവിച്ച സോയാബീൻ, ശതാവരി എന്നിവയുൾപ്പെടുത്തി. കിഴങ്ങുവർഗങ്ങളിൽ കൂടുതലും ഉപയോഗിച്ചത് ബേബി പൊട്ടറ്റോയാണ്.

Also Read: മരുന്നിനൊപ്പം ഈ സൂപ്പർ ഫുഡും ശീലമാക്കൂ, കൊളസ്ട്രോൾ അതിവേഗം നിയന്ത്രിക്കാം

സത്തു ചാസ്

വർക്ക്ഔട്ടിന് ശേഷം കിയാര ഏറ്റവും ഇഷ്ടപ്പെട്ട 'സത്തു ചാസ്' ആണ് കുടിച്ചിരുന്നത്. പ്രകൃതിദത്തമായ പ്രോട്ടീൻ ഏറെ ഉൾപ്പെട്ട പാനീയമാണിത്. കഠിനമേറിയ വർക്ക്ഔട്ടിനും ഔട്ട്ഡോർ ഷൂട്ടിനും ശേഷം ഹൈഡ്രേഷനും റിക്കവറിക്കും വേണ്ടി കിയാര ഇതാണ് കുടിച്ചിരുന്നത്. കടല വറുത്തത് പൊടിച്ചെടുക്കുന്നതാണ് സത്തു. ഈ പൊടി ഉപയോഗിച്ചാണ് സത്തു ചാസ് ഉണ്ടാക്കുന്നത്. ഈ പൊടിയിലേക്ക് മോര് ചേർക്കും. ഇത് കുടിക്കുന്നതിലൂടെ ശരീരത്തിന് ഉന്മേഷം ലഭിക്കുന്നു. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വയറിനു ചുറ്റുമുള്ള കൊഴുപ്പ് അലിയിച്ചു കളയും, ദിവസവും 10 മിനിറ്റ് ഇത് ചെയ്യൂ

Weight Loss Kiara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: