/indian-express-malayalam/media/media_files/2025/08/11/hang-over-2025-08-11-11-57-53.jpg)
Source: Freepik
സുഹൃത്തുക്കൾക്കൊപ്പമോ പാർട്ടികളിലോ ആനന്ദിക്കാനുള്ള മാർഗമായി പലരും മദ്യത്തെ കാണാറുണ്ട്. ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാമെങ്കിലും അമിതമായി മദ്യപിക്കുന്നവരാണ് കൂടുതലും. അമിത മദ്യപാനത്തിന്റെ പാർശ്വഫലമാണ് ഹാങ്ഓവർ. തലേ ദിവസം രാത്രിയിലെ അമിതമദ്യപാനത്തിന്റെ ഹാങ്ഓവർ അടുത്ത ദിവസം രാവിലെയാണ് പലര്‍ക്കും പ്രകടമാകാറുള്ളത്. മദ്യപാനം മൂലമുണ്ടാകുന്ന ഹാങ് ഓവർ കുറയ്ക്കാൻ പലരും പല വഴികളും തേടാറുണ്ട്.
അടുത്തിടെ ജിമ്മി ഫാലണുമായുള്ള ഒരു അഭിമുഖത്തിൽ, മ്യൂസിക് പ്രൊഡ്യൂസർ ബെന്നി ബ്ലാങ്കോ, ഹാങ്ഓവർ മറികടക്കുന്നതിനൊരു ലളിതമായ ടിപ്സ് പങ്കുവയ്ക്കുകയുണ്ടായി. മദ്യപിക്കുന്നതിനു മുൻപ് കുറച്ച് ഒലിവ് ഓയിൽ കഴിക്കാനാണ് അദ്ദേഹം നിർദേശിച്ചത്.
Also Read: അരക്കെട്ട് നിങ്ങളോട് നന്ദി പറയും, 3 മാസത്തിൽ 10 കിലോ കുറയ്ക്കാം; ഈ 10 കാര്യങ്ങൾ ചെയ്യൂ
ഒലിവ് ഓയിലിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?
"മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പുഷ്ടമായ ഒലിവ് ഓയിൽ മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു, അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു," ഡയറ്റീഷ്യൻ സുഷമ പി.എസ് പറഞ്ഞു.
Also Read: ദിവസവും ബിയർ കുടിച്ചാൽ എന്ത് സംഭവിക്കും? സുരക്ഷിതമായ അളവ് എത്ര?
വിറ്റാമിൻ ഇ, പോളിഫെനോളുകൾ എന്നിവയുൾപ്പെടെയുള്ള ഉയർന്ന ആന്റിഓക്‌സിഡന്റ് ഉള്ളടക്കം, വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഓക്‌സിഡേറ്റീവ് സമ്മർദത്തെയും വീക്കത്തെയും ചെറുക്കുന്നു. ഒലിവ് ഓയിലിൽ ഒലിയോകാന്തൽ പോലുള്ള ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഒലിവ് ഓയിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുന്നു, ഇത് പ്രമേഹ നിയന്ത്രണത്തിന് ഗുണം ചെയ്യും.
തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും വൈജ്ഞാനിക തകർച്ചയ്ക്കും അൽഷിമേഴ്‌സ് രോഗത്തിനുമുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. സമീകൃതാഹാരത്തിൽ ഒലിവ് ഓയിൽ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യവും ദീർഘായുസു വർധിപ്പിക്കും. ഇത് ഹൃദയാരോഗ്യത്തിന് വളരെ ഗുണം ചെയ്യും. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ സമ്പന്നമായ ഉള്ളടക്കം എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു, അതേസമയം എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോൾ അളവ് നിലനിർത്തുകയോ വർധിപ്പിക്കുകയോ ചെയ്യുന്നുവെന്ന് സുഷമ പറഞ്ഞു.
Also Read: ഇൻസ്റ്റന്റ് നൂഡിൽസ് എല്ലാ ദിവസവും കഴിക്കാമോ? ആരോഗ്യത്തെ എങ്ങനെ ബാധിക്കും
മദ്യപിച്ചതിനുശേഷമുള്ള ഹാങ്ഓവർ മാറ്റാനും ഒലിവ് ഓയിൽ സഹായിച്ചേക്കും. ഒലിവ് ഓയിൽ ശരീരത്തിലെ മദ്യത്തിന്റെ സ്വാധീനം മന്ദഗതിയിലാക്കുമെന്ന് പറയുന്നത് അതിലെ ആന്റിഓക്‌സിഡന്റുകളുടെ ഉള്ളടക്കം കൊണ്ടാണ്. അടുത്ത തവണ മദ്യം കുടിക്കുന്നതിന് മുമ്പ് ഒലിവ് ഓയിൽ കുടിക്കാൻ ശ്രമിക്കുക. ഹാങ്ഓവർ മാറ്റാൻ അത് നിങ്ങളെ സഹായിച്ചേക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 4 ആഴ്ചയ്ക്കുള്ളിൽ വണ്ണം കുറയും, ഈ 6 കാര്യങ്ങൾ ചെയ്യൂവെന്ന് ഫിറ്റ്നസ് പരിശീലകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.