/indian-express-malayalam/media/media_files/2025/08/09/noodles-2025-08-09-14-15-25.jpg)
Source: Freepik
ഇൻസ്റ്റന്റ് നൂഡിൽസ് വിലകുറഞ്ഞതും, വളരെ വേഗത്തിൽ തയ്യാറാക്കാൻ കഴിയുന്നവയുമാണ്. തിരക്കേറിയ ജീവിതത്തിനിടയിൽ സമയം ലാഭിക്കാൻ പലരും ഇൻസ്റ്റന്റ് നൂഡിൽസിനെയാണ് ആശ്രയിക്കുന്നത്. കുട്ടികൾ മുതൽ മുതിർന്നവർവരെ പലരുടെയും ഇഷ്ടപ്പെട്ട ലഘുഭക്ഷണം ആണിത്. എന്നാൽ, ഇവ ദിവസവും കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടോ?.
ദിവസവും ഇൻസ്റ്റന്റ് നൂഡിൽസ് കഴിച്ചാൽ എന്ത് സംഭവിക്കും?
ഇൻസ്റ്റന്റ് നൂഡിൽസ് വളരെ എളുപ്പത്തിൽ ലഭ്യമായ ഒന്നാണ്. ഒരൊറ്റ സെർവിങ്ങിന് വളരെ വില കുറവാണ്. അവ തയ്യാറാക്കാനും വയറു നിറയ്ക്കാനും കുറച്ച് മിനിറ്റുകൾ മാത്രമേ എടുക്കൂ. മിക്കവാറും എല്ലാ സൂപ്പർമാർക്കറ്റുകളിലും കോർണർ ഷോപ്പുകളിലും അവ ലഭ്യമാണ്.
ഗോതമ്പ് മാവിൽനിന്നാണ് ഇൻസ്റ്റന്റ് നൂഡിൽസ് നിർമ്മിക്കുന്നത്. അവയിൽ രുചി കൂട്ടാനായി ചില ഫ്ലേവറുകളും ചേർക്കുന്നു. ചിലർ രുചി കൂട്ടാനായി ഉണക്കിയ പച്ചക്കറികളോ വറുത്ത വെളുത്തുള്ളിയോ ഉൾപ്പെടുത്തുന്നു. മിക്ക പാക്കറ്റുകളിലും ഉപ്പ് വളരെ കൂടുതലാണ്. ഒരു സാധാരണ സെർവിങ്ങിൽ 600–1,500mg സോഡിയം അടങ്ങിയിരിക്കാം. ഇത് ശുപാർശ ചെയ്യുന്ന ദൈനംദിന ഉപഭോഗത്തിന് അടുത്തോ അതിലധികമോ ആണ് (ലോകാരോഗ്യ സംഘടന പ്രതിദിനം 2,000mg സോഡിയത്തിൽ താഴെ ശുപാർശ ചെയ്യുന്നു).
Also Read: 4 ആഴ്ചയ്ക്കുള്ളിൽ വണ്ണം കുറയും, ഈ 6 കാര്യങ്ങൾ ചെയ്യൂവെന്ന് ഫിറ്റ്നസ് പരിശീലകൻ
ഉയർന്ന സോഡിയം പതിവായി കഴിക്കുന്നത് ഭാവിയിൽ ഹൃദയത്തെയും വൃക്കകളെയും തകരാറിലാക്കിയേക്കാം. സാധാരണയായി റിഫൈൻഡ് ഗോതമ്പിൽ നിന്നാണ് (മുഴുവൻ ധാന്യങ്ങളിൽ നിന്നല്ല) ന്യൂഡിൽസ് നിർമ്മിക്കുന്നത്. അതിനാൽ, ഇൻസ്റ്റന്റ് നൂഡിൽസിൽ അധികം നാരുകൾ അടങ്ങിയിട്ടില്ല. ദഹനം സുഗമമായി നിലനിർത്തുന്നതിനും ആരോഗ്യകരമായ കുടലിന്റെ പ്രവർത്തനത്തിനും ഭക്ഷണത്തിലെ നാരുകൾ പ്രധാനമാണ്.
ഇൻസ്റ്റന്റ് നൂഡിൽസിൽ പ്രോട്ടീൻ കുറവാണ്. റിഫൈൻഡ് കാർബോഹൈഡ്രേറ്റുകൾ കാരണം ഇൻസ്റ്റന്റ് നൂഡിൽസ് കഴിച്ച ഉടൻ തന്നെ നിങ്ങൾക്ക് വയറു നിറയും, പക്ഷേ പ്രോട്ടീന്റെ ഉറവിടമായ മുട്ട, ടോഫു അല്ലെങ്കിൽ മാംസം എന്നിവ ചേർത്തില്ലെങ്കിൽ വയർ നിറഞ്ഞ സംതൃപ്തി ദീർഘനേരം നിലനിൽക്കില്ല. താമസിയാതെ നിങ്ങൾക്ക് വീണ്ടും വിശക്കും. വിറ്റാമിനുകളും ധാതുക്കളും പോലുള്ള പോഷകങ്ങളും അവയിൽ കുറവാണ്.
ദിവസവും ഇൻസ്റ്റന്റ് നൂഡിൽസ് കഴിച്ചാലുള്ള ആരോഗ്യ അപകടങ്ങൾ എന്തൊക്കെയാണ്?
ഇടയ്ക്ക് വല്ലപ്പോഴും ഇൻസ്റ്റന്റ് നൂഡിൽസ് കഴിക്കുന്നത് ദോഷം ചെയ്യില്ല. എന്നാൽ ദിവസവും കഴിച്ചാൽ ദീർഘകാലാടിസ്ഥാനത്തിൽ ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ദക്ഷിണ കൊറിയയിൽ മുതിർന്നവരിൽ നടത്തിയ ഒരു പഠനത്തിൽ, ഇടയ്ക്കിടെ (ആഴ്ചയിൽ രണ്ടുതവണയിൽ കൂടുതൽ) ഇൻസ്റ്റന്റ് നൂഡിൽസ് കഴിക്കുന്നവരിൽ, പ്രത്യേകിച്ച് സ്ത്രീകളിൽ, മെറ്റബോളിക് സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതായി കണ്ടെത്തി. ഹൃദ്രോഗം, പ്രമേഹം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്ന ഒരു കൂട്ടം അവസ്ഥകളാണ് മെറ്റബോളിക് സിൻഡ്രോം.
Also Read: തൈറോയ്ഡ് ഉള്ളവർക്ക് പേടികൂടാതെ ഈ 4 ഭക്ഷണങ്ങൾ കഴിക്കാം; ഈ 3 ഭക്ഷണങ്ങൾ ശ്രദ്ധിക്കണം
ഇൻസ്റ്റന്റ് നൂഡിൽസ് നേരിട്ട് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഈ പഠനം തെളിയിക്കുന്നില്ലെങ്കിലും, പതിവായി കഴിക്കുന്നത് കാലക്രമേണ ആരോഗ്യത്തെ ബാധിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു. ഉയർന്ന സോഡിയം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
ന്യൂഡിൽസ് എങ്ങനെ ആരോഗ്യകരമാക്കാം?
നൂഡിൽസ് കൂടുതലായി ഉപയോഗിക്കുന്നുണ്ടെങ്കിൽ, അവ പൂർണ്ണമായും ഒഴിവാക്കേണ്ട ആവശ്യമില്ല. പകരം, അവ ആരോഗ്യകരമാക്കാൻ കുറച്ച് ചേരുവകൾ ചേർത്താൽ മതിയാകും. പച്ചക്കറികൾ ചേർക്കുക (ചീര, ബ്രോക്കോളി, കാരറ്റ് അല്ലെങ്കിൽ നാരുകൾ, വിറ്റാമിനുകൾ കൂടുതലുള്ള മറ്റെന്തെങ്കിലും ചേർക്കുക), പ്രോട്ടീൻ (വേവിച്ചതോ പൊരിച്ചതോ ആയ മുട്ട, ടോഫു, ചിക്കൻ) ഉൾപ്പെടുത്തുക, ഫ്ലേവർ പായ്ക്കറ്റ് ഒഴിവാക്കുക, മുഴുവൻ ധാന്യങ്ങളടങ്ങിയ നൂഡിൽസ് അല്ലെങ്കിൽ എയർ-ഡ്രൈഡ് നൂഡിൽസ് പരീക്ഷിക്കുക.
Also Read: പ്രമേഹം ഉണ്ടെന്ന് കണ്ടെത്തിയാൽ ഒരാൾ ചെയ്യേണ്ടത് എന്താണ്?
നൂഡിൽസ് ഉപേക്ഷിക്കണോ?
ഒരിക്കലുമില്ല. മിക്ക ഭക്ഷണങ്ങളെയും പോലെ, ഇൻസ്റ്റന്റ് നൂഡിൽസും ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം, എല്ലാ ദിവസവും പ്രധാന കഴിക്കാതിരിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: അടിവയറിൽ 2 തുള്ളി വേപ്പെണ്ണ പുരട്ടുക; പിസിഒഡി, ആർത്തവ പ്രശ്നങ്ങൾ മാറി കിട്ടും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.