/indian-express-malayalam/media/media_files/2025/05/07/5eG5Z6UnHUv58FD73YYx.jpg)
Source: Freepik
പ്രമേഹം എന്നത് ഒരു ജീവിതശൈലി രോഗമാണ്. പ്രമേഹം കണ്ടെത്തിയാൽ ആദ്യപടിയെന്നു പറയുന്നത് പരിഭ്രാന്തരാകാതിരിക്കുക എന്നതാണ്. പ്രമേഹം ഉണ്ടെന്ന് കണ്ടെത്തിയാൽ ഉടൻ എന്തുചെയ്യണം എന്നതാണ് ഒരാളുടെ മനസിൽ ആദ്യം ഉയരുന്ന ചോദ്യം. ഇതിനെ മറികടക്കാൻ എന്തൊക്കെ ചെയ്യണമെന്ന് ആരോഗ്യ വിദഗ്ധരോട് ചോദിക്കാം.
"പ്രമേഹം ഉണ്ടെന്ന് കണ്ടെത്തുമ്പോൾ മനസിന് വല്ലാത്ത ബുദ്ധിമുട്ട് തോന്നാം. പക്ഷേ, ശരിയായ നടപടികൾ നേരത്തെ സ്വീകരിക്കുന്നത് ഈ അവസ്ഥ കൈകാര്യം ചെയ്യുന്നതിൽ വലിയ മാറ്റമുണ്ടാക്കും," മുംബൈയിലെ ഫിസിഷ്യനും പ്രമേഹ വിദഗ്ദ്ധനുമായ ഡോ. ആരതി ഉള്ളാൽ പറഞ്ഞു. ഫാസ്റ്റിങ് ഗ്ലൂക്കോസ്, എച്ച്ബിഎ1സി (HbA1c), ഭക്ഷണത്തിനു ശേഷമുള്ള പഞ്ചസാരയുടെ അളവ് എന്നിവ എത്രയാണെന്ന് ആദ്യം ഒരാൾ മനസിലാക്കണം. അതിനുശേഷം സ്ഥിരമായ മാറ്റങ്ങൾ വരുത്താൻ തുടങ്ങണമെന്ന് താനെയിലെ കിംസ് ഹോസ്പിറ്റലിലെ ഡയബറ്റോളജി വിഭാഗം മേധാവി ഡോ. വിജയ് നെഗളൂർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.
Also Read: അടിവയറിൽ 2 തുള്ളി വേപ്പെണ്ണ പുരട്ടുക; പിസിഒഡി, ആർത്തവ പ്രശ്നങ്ങൾ മാറി കിട്ടും
"ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തതിനാലോ, കോശങ്ങൾ അതിനോട് പ്രതികരിക്കാത്തതിനാലോ വരുമ്പോൾ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ ശരീരം പാടുപെടുമ്പോഴാണ് പ്രമേഹം കണ്ടെത്തുന്നത്. ശരിയായ ചികിത്സ തേടിയില്ലെങ്കിൽ കാലക്രമേണ, അവയവങ്ങൾക്ക് നിശബ്ദമായി കേടുവരുത്തും. അതിനാൽ, നേരത്തെയുള്ള രോഗനിർണയം ഒരു അവസരമാണ്," ഡോ.നെഗളൂർ പറഞ്ഞു.
നിങ്ങൾ എന്തു ചെയ്യണം?
''സമീകൃതവും മുഴുവൻ നാരുകളുമടങ്ങിയ ഭക്ഷണക്രമം ആരംഭിക്കണമെന്ന് ഡോ.നെഗളൂർ അഭിപ്രായപ്പെട്ടു. പതിവ് ശാരീരിക പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുക (കാർഡിയോ, ശക്തി പരിശീലനം എന്നിവ രണ്ടും), സമ്മർദ്ദം കുറയ്ക്കുക, ആവശ്യത്തിന് ഉറങ്ങുക. ഒരു പ്രമേഹരോഗ വിദഗ്ധനെ സമീപിക്കുക. പ്രമേഹം നിയന്ത്രിക്കാൻ കഴിയുന്നതാണ്. പ്രാരംഭ ഘട്ടങ്ങളിൽ പോലും, പഴയപടിയാക്കാവുന്നതാണ്, പക്ഷേ എല്ലാവർക്കും അനുയോജ്യമായ ഒരു കുറുക്കുവഴിയില്ല," ഡോ.നെഗളൂർ പറഞ്ഞു.
Also Read: പ്രായത്തിന് അനുസരിച്ച് ഒരു ദിവസം ഒരാൾക്ക് എത്ര അളവ് മദ്യം കുടിക്കാം?
നാരുകൾ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുമെന്ന് ഡോ.നെഗളൂർ പറഞ്ഞു. "മസിൽ മാസ് ഗ്ലൂക്കോസിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ലഘുഭക്ഷണങ്ങൾ കുറയ്ക്കുന്നത് ഇൻസുലിൻ അളവ് കുറയ്ക്കും. എന്നാൽ യഥാർത്ഥ വിജയം വ്യക്തിപരവും സുസ്ഥിരവുമായ മാറ്റങ്ങളിൽ നിന്നാണ് വരുന്നത്," ഡോ.നെഗളൂർ പറഞ്ഞു.
ഓൺലൈനിൽ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഉപദേശങ്ങൾ തേടുന്നതിനുപകരം, പ്രായം, ജനിതകശാസ്ത്രം, പ്രമേഹത്തിന്റെ ദൈർഘ്യം, അനുബന്ധ രോഗങ്ങൾ, സമ്മർദ്ദത്തിന്റെ അളവ് എന്നിവയെ ആശ്രയിച്ച് ഓരോ പ്രമേഹരോഗിയുടെയും ശരീരം വ്യത്യസ്തമായി പ്രതികരിക്കുന്നുവെന്ന് മനസിലാക്കണമെന്ന് ഡോ. നെഗളൂർ അഭിപ്രായപ്പെട്ടു. "ഉദാഹരണത്തിന്, പെട്ടെന്നുള്ള ഭക്ഷണക്രമത്തിലെ മാറ്റങ്ങളോ പഴങ്ങൾ ഒഴിവാക്കുന്നതോ വിപരീതഫലമുണ്ടാക്കാം. ഏറ്റവും പ്രധാനമായി, ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ നിർത്തുന്നത് അപകടകരമാണ്," ഡോ.നെഗളൂർ പറഞ്ഞു.
Also Read: ബിക്കിനി ധരിക്കാൻ ശരീരത്തെ ഫിറ്റാക്കി; കിയാര 3 നേരം കഴിച്ച ഭക്ഷണങ്ങൾ ഇവയാണ്
''മരുന്നുകൾ കൃത്യമായി കഴിക്കുക. അവബോധവും സ്വയം അച്ചടക്കവും ഉണ്ടെങ്കിൽ പ്രമേഹം നിയന്ത്രിക്കാവുന്നതാണെന്ന് ഓർക്കുക. ശരിയായ പിന്തുണയും ശീലങ്ങളും ഉണ്ടെങ്കിൽ, പൂർണവും ആരോഗ്യകരവുമായ ഒരു ജീവിതം നയിക്കാൻ കഴിയും. രോഗനിർണയം അവസാനമല്ല, അത് നിങ്ങളുടെ ആരോഗ്യത്തിന്മേലുള്ള നിയന്ത്രണത്തിന്റെ തുടക്കമാണ്. അതിനാൽ, നിങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകുക. ഇടയ്ക്ക് ലഘുഭക്ഷണം ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്. ഈ സുപ്രധാന കാര്യങ്ങൾ മനസിൽ വയ്ക്കുക," ഡോ. ഉള്ളാൽ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ജിമ്മിൽ പോകേണ്ട, വീട്ടിലിരുന്ന് വണ്ണം കുറയ്ക്കാം; ഇതാ 7 ടിപ്‌സുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.