scorecardresearch

അടിവയറിൽ 2 തുള്ളി വേപ്പെണ്ണ പുരട്ടുക; പിസിഒഡി, ആർത്തവ പ്രശ്നങ്ങൾ മാറി കിട്ടും

ആര്‍ത്തവക്രമക്കേടുകള്‍, അമിതരക്തസ്രാവം എന്നിവയാണ് പൊതുവേ പിസിഒഡിയുടെ പ്രധാനലക്ഷണങ്ങള്‍

ആര്‍ത്തവക്രമക്കേടുകള്‍, അമിതരക്തസ്രാവം എന്നിവയാണ് പൊതുവേ പിസിഒഡിയുടെ പ്രധാനലക്ഷണങ്ങള്‍

author-image
Health Desk
New Update
Oil stomach

Source: Freepik

പല സ്ത്രീകളും പിസിഒഡിയും ആർത്തവ പ്രശ്നങ്ങളും ഉള്ളതായി പറയാറുണ്ട്. പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രം അഥവാ പിസിഒഎസ് കാണപ്പെടുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ കൂടിവരികയാണ്. ആര്‍ത്തവക്രമക്കേടുകള്‍, അമിതരക്തസ്രാവം എന്നിവയാണ് പൊതുവേ പിസിഒഡിയുടെ പ്രധാനലക്ഷണങ്ങള്‍. ചികിത്സിച്ചില്ലെങ്കില്‍ കാലക്രമേണ പ്രമേഹം, ഗര്‍ഭാശയ ഭിത്തിയിലെ അര്‍ബുദബാധ എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണ്. 

Advertisment

പിസിഒഡി ഉള്ളവർ ഡയറ്റിൽ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. കാലറി കൂടുതലുള്ള പ്രഭാത ഭക്ഷണവും കാലറി ഒട്ടുമില്ലാത്ത അത്താഴവും ശീലിക്കുന്നതിലൂടെ ഇന്‍സുലിന്‍ ഉൽപാദനം കുറയ്ക്കാനും പിസിഒഡിക്കു പരിഹാരം കാണാനും കഴിയും.

Also Read: പ്രായത്തിന് അനുസരിച്ച് ഒരു ദിവസം ഒരാൾക്ക് എത്ര അളവ് മദ്യം കുടിക്കാം?

പിസിഒഡി ഉള്ളവരുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാന ഘടകമാണ് പ്രോട്ടീനുകള്‍. കൊഴുപ്പില്ലാത്ത പ്രോട്ടീനുകളായ മുട്ടവെള്ള, മത്സ്യം, ടോഫു (സോയാ പനീര്‍), തൊലി നീക്കിയ കോഴിയിറച്ചി, പയര്‍ വര്‍​ഗങ്ങള്‍ എന്നിവ തിരഞ്ഞെടുക്കാം. കശുവണ്ടി, ബദാം, വാള്‍നട്‌സ് എന്നിവ മിതമായ അളവിൽ ഉള്‍പ്പെടുത്താം. 

Advertisment

Also Read: ബിക്കിനി ധരിക്കാൻ ശരീരത്തെ ഫിറ്റാക്കി; കിയാര 3 നേരം കഴിച്ച ഭക്ഷണങ്ങൾ ഇവയാണ്

രണ്ട് തുള്ളി വേപ്പെണ്ണ പിസിഒഡി ഉള്ളവരുടെ ശരീരത്തിൽ പുരട്ടുന്നത് ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സഹായിക്കുമെന്ന് ഡോ.നിത്യ പറയുന്നു. "എല്ലാ ദിവസവും വേപ്പെണ്ണ ഉപയോഗിക്കാം. വേപ്പെണ്ണ നല്ലെണ്ണയുമായി മിക്സ് ചെയ്യണം. ഈ രണ്ട് എണ്ണകളും തുല്യ അളവിൽ കലർത്തി പൊക്കിളിനു താഴെയായി അടിവയറിൽ ദിവസവും മസാജ് ചെയ്യുക. രാവിലെ നന്നായി മസാജ് ചെയ്ത ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കട്ടിയുള്ള ഒരു കോട്ടൺ ടവ്വൽ മുക്കി തുടയ്ക്കുക. ഇങ്ങനെ ചെയ്താൽ, പിസിഒഡി പ്രശ്നങ്ങൾ, ക്രമരഹിതമായ ആർത്തവ പ്രശ്നങ്ങൾ, എൻഡോമെട്രിയോസിസ് അവസ്ഥകൾ എല്ലാം സുഖപ്പെടുത്തും," ഡോ.നിത്യ വ്യക്തമാക്കി. 

Also Read: ജിമ്മിൽ പോകേണ്ട, വീട്ടിലിരുന്ന് വണ്ണം കുറയ്ക്കാം; ഇതാ 7 ടിപ്‌സുകൾ

പിസിഒഡി ഉള്ളവർ ഒഴിവാക്കേണ്ട ആഹാരങ്ങള്‍

സംസ്‌കരിച്ച ഭക്ഷണങ്ങള്‍, മധുരമുള്ള ലഘുഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡുകള്‍, കാര്‍ബണേറ്റഡ് ബിവറേജസുകള്‍, കൊഴുപ്പ് കൂടുതലുള്ള ആഹാരങ്ങള്‍, പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. കേക്കുകള്‍, മിഠായികള്‍, മറ്റു മധുര പലഹാരങ്ങള്‍ എന്നിവ വളരെ കുറച്ചു മാത്രമേ കഴിക്കാന്‍ പാടുള്ളൂ. കാപ്പി, ചായ എന്നിവ അമിതമായി കുടിക്കുന്നത് നല്ലതല്ല. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ടോയ്‌ലറ്റിൽ ഫോണും കൊണ്ടാണോ ഇരിക്കുന്നത്? പൈൽസ് വരാനുള്ള സാധ്യത കൂടുതലെന്ന് ഡോക്ടർ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: