scorecardresearch

4 ആഴ്ചയ്ക്കുള്ളിൽ വണ്ണം കുറയും, ഈ 6 കാര്യങ്ങൾ ചെയ്യൂവെന്ന് ഫിറ്റ്നസ് പരിശീലകൻ

അടുത്ത നാലോ ആറോ ആഴ്ചകളിൽ ഈ ആറ് കാര്യങ്ങൾ സ്ഥിരമായി ചെയ്യാൻ കഴിയുമെങ്കിൽ, പതുക്കെ എന്നാൽ തീർച്ചയായും ശരീരഭാരം കുറയും

അടുത്ത നാലോ ആറോ ആഴ്ചകളിൽ ഈ ആറ് കാര്യങ്ങൾ സ്ഥിരമായി ചെയ്യാൻ കഴിയുമെങ്കിൽ, പതുക്കെ എന്നാൽ തീർച്ചയായും ശരീരഭാരം കുറയും

author-image
Health Desk
New Update
health

Source: Freepik

ശരീരഭാരം കുറയ്ക്കുകയെന്നത് ചിലരെ സംബന്ധിച്ചിടത്തോളം ഒരു പോരാട്ടം തന്നെയാണ്. പക്ഷേ, ശരീര ഭാരം കുറയ്ക്കുകയെന്ന വിജയലക്ഷ്യം നേടിയെടുക്കാൻ ലളിതവും സ്ഥിരതയുള്ളതുമായ ഘട്ടങ്ങൾ ആവശ്യമാണ്. ദൈനംദിന ജീവിതത്തിൽ  ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ഉൾപ്പെടുത്തുന്നത് പരാജയത്തിന് വഴിവച്ചേക്കാം. വണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യം നേടുന്നതിന് നിങ്ങൾ മനസിൽ സൂക്ഷിക്കേണ്ട ഈ പ്രധാന കാര്യങ്ങളുണ്ട്. 

Advertisment

ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 6 കാര്യങ്ങളെക്കുറിച്ച് ഫിറ്റ്നസ് പരിശീലകൻ രാജ് ഗണപത് ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. "ഈ 6 കാര്യങ്ങൾ ചെയ്യുക, നിങ്ങൾക്ക് ശരീരഭാരം കുറയാതിരിക്കാൻ ഒരു വഴിയുമില്ല," എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ ഷെയർ ചെയ്തത്. 

Also Read: തൈറോയ്ഡ് ഉള്ളവർക്ക് പേടികൂടാതെ ഈ 4 ഭക്ഷണങ്ങൾ കഴിക്കാം; ഈ 3 ഭക്ഷണങ്ങൾ ശ്രദ്ധിക്കണം

1. എല്ലാ ദിവസവും നിങ്ങൾക്ക് കഴിയുന്നത്ര നടക്കുക

നടക്കുന്ന ചുവടുകളുടെ എണ്ണം പ്രശ്നമല്ല. പക്ഷേ ഓർക്കുക, നിങ്ങൾ എടുക്കുന്ന ഓരോ 1,000 ചുവടുകൾക്കും ഏകദേശം 30 മുതൽ 40 വരെ കലോറി കത്തിക്കാൻ കഴിയും. അതിനാൽ, നിങ്ങൾക്ക് ഒരു ദിവസം 8,000 അല്ലെങ്കിൽ 10,000 ചുവടുകൾ നടക്കാൻ കഴിയുമെങ്കിൽ, 250 മുതൽ 400 വരെ കലോറി കത്തിക്കുന്നു.

Advertisment

2. ആഴ്ചയിൽ കുറഞ്ഞത് നാല് ദിവസമെങ്കിലും വ്യായാമം ചെയ്യുക

ഫിറ്റ്നസ് പരിശീലകന്റെ അഭിപ്രായത്തിൽ രണ്ട് ദിവസത്തെ ശക്തി പരിശീലനവും രണ്ട് ദിവസത്തെ മിതമായ വ്യായാമവും ശരീര ഭാരം കുറയ്ക്കാൻ നല്ലതാണ്. നിങ്ങൾക്ക് കഴിയുമെങ്കിൽ, കുറച്ച് ദിവസങ്ങൾ കൂടി ചേർക്കുക. കഴിയുന്നില്ലെങ്കിൽ, അതിനെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: പ്രമേഹം ഉണ്ടെന്ന് കണ്ടെത്തിയാൽ ഒരാൾ ചെയ്യേണ്ടത് എന്താണ്?

3. ലീൻ പ്രോട്ടീനും പച്ചക്കറികളും പരമാവധി കഴിക്കുക

ലീൻ പ്രോട്ടീനും പച്ചക്കറികളും പരമാവധിയാക്കാൻ അദ്ദേഹം നിർദേശിച്ചു. അതായത് ഏത് ഭക്ഷണത്തിലും നിങ്ങളുടെ പ്ലേറ്റിന്റെ ഭൂരിഭാഗവും പ്രോട്ടീനും പച്ചക്കറികളും ആയിരിക്കണം. ഏത് തരത്തിലുള്ള പ്രോട്ടീനും, ഏത് തരത്തിലുള്ള പച്ചക്കറിയും ആയാലും അത് എണ്ണമയമുള്ളതോ, വറുത്തതോ, ക്രീമിയുള്ളതോ, അല്ലെന്ന് ഉറപ്പാക്കുക.

4. പഞ്ചസാര, അന്നജം, കൊഴുപ്പുള്ള ഭക്ഷണങ്ങൾ എന്നിവ കുറയ്ക്കുക

“നിങ്ങൾ അവ ഒഴിവാക്കേണ്ടതില്ല. പക്ഷേ തീർച്ചയായും അവ കുറയ്ക്കേണ്ടതുണ്ട്. കാലറി കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ അവ കുറയ്ക്കുക. എല്ലാ ദിവസവും കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളം കുടിക്കുക.

5. എല്ലാ ദിവസവും കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക

എല്ലാ ദിവസവും ഇത്ര നേരം ഉറങ്ങാൻ കഴിഞ്ഞേക്കില്ല, അത് കുഴപ്പമില്ല. ഓരോ ആഴ്ചയും ഏകദേശം 50 മണിക്കൂർ ഉറങ്ങാൻ ശ്രമിക്കുക. 

Also Read: അടിവയറിൽ 2 തുള്ളി വേപ്പെണ്ണ പുരട്ടുക; പിസിഒഡി, ആർത്തവ പ്രശ്നങ്ങൾ മാറി കിട്ടും

6. അമിതമായി ഭക്ഷണം കഴിക്കരുത്

ഒരിക്കലും അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക. ഓരോ ഭക്ഷണത്തിലും, തൃപ്തനാകുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് നിർത്തുക. അടുത്ത ഭക്ഷണത്തിന് ഒന്നോ രണ്ടോ മണിക്കൂർ മുമ്പ് നിങ്ങൾക്ക് വിശപ്പ് തോന്നിയേക്കാം. അത് സ്വാഭാവികമാണ്.

അടുത്ത നാലോ ആറോ ആഴ്ചകളിൽ ഈ ആറ് കാര്യങ്ങൾ സ്ഥിരമായി ചെയ്യാൻ കഴിയുമെങ്കിൽ, പതുക്കെ എന്നാൽ തീർച്ചയായും ശരീരഭാരം കുറയുമെന്ന് പരിശീലകൻ വ്യക്തമാക്കി.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പ്രായത്തിന് അനുസരിച്ച് ഒരു ദിവസം ഒരാൾക്ക് എത്ര അളവ് മദ്യം കുടിക്കാം?

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: