scorecardresearch

ദിവസവും ബിയർ കുടിച്ചാൽ എന്ത് സംഭവിക്കും? സുരക്ഷിതമായ അളവ് എത്ര?

പതിവായി ബിയർ കുടിക്കുമ്പോൾ ശരീരത്തിന് യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്തൊക്കെയാണെന്ന് നോക്കാം

പതിവായി ബിയർ കുടിക്കുമ്പോൾ ശരീരത്തിന് യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്തൊക്കെയാണെന്ന് നോക്കാം

author-image
Health Desk
New Update
Beer

Source: Freepik

ആഴ്ചകളുടെ അവസാനത്തിൽ സുഹൃത്തുക്കൾക്കൊപ്പം ഒത്തുകൂടി ബിയർ ആസ്വദിക്കുകയെന്നത് പലരുടെയും ശീലമായി മാറിയിട്ടുണ്ട്. എന്നാൽ പതിവായി ബിയർ കുടിക്കുന്നത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ശരീരഭാരം കൂടുന്നത് മുതൽ കരൾ പ്രശ്നങ്ങൾവരെ ഉണ്ടാകാൻ സാധ്യതയുണ്ട്. പതിവായി ബിയർ കുടിക്കുമ്പോൾ ശരീരത്തിന് യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്തൊക്കെയാണെന്ന് നോക്കാം.

Advertisment

1. കരളിന്റെ ആരോഗ്യത്തെ ബാധിക്കാം 

ദിവസവും ബിയർ കുടിക്കുന്നത് കരളിനെ അമിതമായി പ്രവർത്തിപ്പിക്കുന്നു. ജേണൽ ഓഫ് ഹെപ്പറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ദീർഘകാല ബിയർ ഉപഭോഗം ഓക്സിഡേറ്റീവ് സമ്മർദത്തിന് കാരണമാകുമെന്നും ഇത് കരളിന് കേടുപാടുകൾ വരുത്തുമെന്നും കണ്ടെത്തി. കാലക്രമേണ, ഇത് ഫാറ്റി ലിവർ ഡിസീസ്, ലിവർ ഫൈബ്രോസിസ് തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകും. 

Also Read: ഇൻസ്റ്റന്റ് നൂഡിൽസ് എല്ലാ ദിവസവും കഴിക്കാമോ? ആരോഗ്യത്തെ എങ്ങനെ ബാധിക്കും

2. കുടലിന്റെ ആരോഗ്യം മോശമാകാം

പതിവായി ബിയർ കഴിക്കുന്നത് ദഹനവ്യവസ്ഥയിലെ നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ പ്രവർത്തനത്തെ തടസപ്പെടുത്തും. 

Advertisment

3. ഹൃദയത്തിന് ദോഷം ചെയ്യും

ദിവസവും ബിയർ കുടിക്കുന്നത് ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകും. പതിവായി ദീർഘകാലം ഉപയോഗിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാവുകയും ഹൃദയത്തിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ചെയ്യും.

4. തലച്ചോറിന്റെ ആരോഗ്യം കുറയ്ക്കും

ബിയർ ഉപയോഗിക്കുന്നതിലെ ഫലം തലച്ചോറിൽ നിങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ നീണ്ടുനിൽക്കും. ദീർഘകാലാടിസ്ഥാനത്തിൽ, മെമ്മറി പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

Also Read: 4 ആഴ്ചയ്ക്കുള്ളിൽ വണ്ണം കുറയും, ഈ 6 കാര്യങ്ങൾ ചെയ്യൂവെന്ന് ഫിറ്റ്നസ് പരിശീലകൻ

5. ശരീരഭാരം കൂടാനും വയറിലെ കൊഴുപ്പിനും സാധ്യത 

ബിയർ കലോറി കൂടുതലുള്ളതും പോഷകമൂല്യം കുറവുമാണ്. പതിവായി കഴിക്കുന്നത് വിസറൽ കൊഴുപ്പ് വർധിപ്പിക്കുന്നതിന് കാരണമാകും, പ്രത്യേകിച്ച് അരക്കെട്ടിന് ചുറ്റും.

ബിയർ കുടിക്കുന്നതിന് സുരക്ഷിതമായ അളവുണ്ടോ? 

ലോകാരോഗ്യ സംഘടനയുടെ 2023 ലെ ഒരു പ്രസ്താവന പ്രകാരം, ബിയർ കുടിക്കുന്നതിന് സുരക്ഷിതമായ അളവില്ല. മിതമായ അല്ലെങ്കിൽ ലഘുവായ മദ്യപാനം പോലും അപകടരഹിതമല്ല. ആദ്യ തുള്ളി മുതൽ അപകടസാധ്യത ആരംഭിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ചുരുക്കത്തിൽ, നിങ്ങൾ എത്ര കുറവ് കുടിക്കുന്നുവോ അത്രയും ദീർഘകാല ആരോഗ്യ സാധ്യതകൾ മെച്ചപ്പെടും.

Also Read: തൈറോയ്ഡ് ഉള്ളവർക്ക് പേടികൂടാതെ ഈ 4 ഭക്ഷണങ്ങൾ കഴിക്കാം; ഈ 3 ഭക്ഷണങ്ങൾ ശ്രദ്ധിക്കണം

ദിവസവും ബിയർ കുടിക്കുന്നത് നിർത്തിയാൽ എന്ത് സംഭവിക്കും? 

മെച്ചപ്പെട്ട ദഹനം, മെച്ചപ്പെട്ട ഉറക്കം, വയറു വീർക്കൽ കുറയുക തുടങ്ങിയ ആരോഗ്യ ഗുണങ്ങൾ നേടാനാകും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പ്രമേഹം ഉണ്ടെന്ന് കണ്ടെത്തിയാൽ ഒരാൾ ചെയ്യേണ്ടത് എന്താണ്?

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: