scorecardresearch

ഭക്ഷണം പതുക്കെ കഴിക്കുക, പച്ചക്കറികൾ കൂട്ടുക; വണ്ണം കുറയാൻ ഈ 6 കാര്യങ്ങൾ നോക്കൂ

ശരീര ഭാരം കുറയ്ക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനൊപ്പം മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിന് പാലിക്കേണ്ട 6 ലളിതമായ കാര്യങ്ങളുണ്ട്

ശരീര ഭാരം കുറയ്ക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനൊപ്പം മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിന് പാലിക്കേണ്ട 6 ലളിതമായ കാര്യങ്ങളുണ്ട്

author-image
Health Desk
New Update
weight loss

Source: Freepik

ഫിറ്റ്‌നസ് ലക്ഷ്യങ്ങളുടെ പ്രധാന ലക്ഷ്യം പലപ്പോഴും ശരീരഭാരം കുറയ്ക്കുക എന്നതാണ്. എന്നാൽ തെറ്റായ രീതിയിൽ ചെയ്യുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകും. ക്രാഷ് ഡയറ്റുകൾ, അമിതമായ നിയന്ത്രണങ്ങൾ, അമിത പരിശീലനം എന്നിവ ശരീരഭാരം വേഗത്തിൽ കുറയ്ക്കാൻ സഹായിച്ചേക്കാം. എന്നാൽ, ശരിയായ രീതിയിൽ ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രാധാന്യം ഫിറ്റ്നസ് പരിശീലകൻ രാജ് ഗണപത് പറഞ്ഞിട്ടുണ്ട്.

Advertisment

സുസ്ഥിരമായ ശീലങ്ങളിലും സമീകൃത പോഷകാഹാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ നിങ്ങളുടെ ലക്ഷ്യം നേടിയെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. ശരീര ഭാരം കുറയ്ക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനൊപ്പം മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിന് പാലിക്കേണ്ട 6 ലളിതമായ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. 

Also Read: ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയോ? ഈ ജ്യൂസ് കുറച്ച് കുടിക്കൂ, മാറ്റം കണ്ടറിയൂ

1. പ്രോട്ടീനും പച്ചക്കറികളും പരമാവധി കഴിക്കുക

ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീനും പച്ചക്കറികളും പരമാവധി കഴിക്കാൻ രാജ് പറഞ്ഞു. അവ കൂടുതൽ നേരം സംതൃപ്തി നൽകുന്നു. എല്ലാ ഭക്ഷണത്തിലും ഏതെങ്കിലും തരത്തിലുള്ള പ്രോട്ടീനും പച്ചക്കറികളും അടങ്ങിയിരിക്കണം. സത്യം പറഞ്ഞാൽ, നിങ്ങളുടെ മിക്ക ഭക്ഷണങ്ങളും ഈ ഭക്ഷണങ്ങൾ കൊണ്ട് നിറഞ്ഞിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment

2. പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങൾ കുറയ്ക്കുക

പഞ്ചസാര, കൊഴുപ്പ് കൂടുതലുള്ള അല്ലെങ്കിൽ എണ്ണമയമുള്ള ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നതിനുപകരം കുറയ്ക്കാനാണ് ഫിറ്റ്നസ് പരിശീലകൻ നിർദേശിക്കുന്നത്. ''പഞ്ചസാര, കൊഴുപ്പുള്ള ഭക്ഷണങ്ങൾ കുറയ്ക്കുക. നിങ്ങൾ അവ ഒഴിവാക്കേണ്ടതില്ല, പക്ഷേ പഞ്ചസാര, എണ്ണമയമുള്ള, വറുത്ത, അല്ലെങ്കിൽ ക്രീമിയുള്ള എന്തും കുറയ്ക്കുക.”

Also Read: ബദാം രാവിലെ, വാൽനട്ട് വൈകിട്ട്, കശുവണ്ടി ഉച്ചകഴിഞ്ഞ്; ഏതൊക്കെ നട്സ് എപ്പോൾ കഴിക്കണം?

3. സ്റ്റാർച്ച് ഉപഭോഗം ഒപ്റ്റിമൈസ് ചെയ്യുക

സ്റ്റാർച്ച് ഉപഭോഗം ഒപ്റ്റിമൈസ് ചെയ്യാൻ അദ്ദേഹം ശുപാർശ ചെയ്തു. അതായത് നിങ്ങളുടെ ജീവിതശൈലി ആവശ്യങ്ങൾക്കനുസരിച്ച് സ്റ്റാർച്ച് കഴിക്കുന്നതിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക. “ചോറ്, റൊട്ടി, ബ്രെഡ്, സ്റ്റാർച്ച് ഉള്ള എന്തും, നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുക. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ഒരാളാണെങ്കിൽ, കുറച്ച് കഴിക്കുക. നിങ്ങൾ കൂടുതൽ ചലിക്കുന്ന ആളാണെങ്കിൽ, കുറച്ചുകൂടി കഴിക്കുക, കാരണം സ്റ്റാർച്ച് അടിസ്ഥാനപരമായി പോഷകങ്ങളില്ലാത്ത ഊർജമാണ്.”

4. ഒരു ദിവസം 2-3 തവണ ഭക്ഷണം കഴിക്കുക

ഒരു ദിവസം രണ്ടോ മൂന്നോ പ്രധാന ഭക്ഷണങ്ങൾ മാത്രം കഴിക്കുകയും അതിനിടയിൽ തുടർച്ചയായി ലഘുഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നതാണ് നല്ലത്. ഭക്ഷണത്തിനിടയിൽ വിശപ്പ് തോന്നിയാൽ, പകരം ഒരു പഴം കഴിക്കുക.

Also Read: ഒആർഎസ് ലായനിയോ തേങ്ങാവെള്ളമോ: നിർജലീകരണം തടയാൻ ഏതാണ് ഏറ്റവും നല്ലത്?

5. പതുക്കെ ഭക്ഷണം കഴിക്കുക

പതുക്കെ ഭക്ഷണം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുമെന്ന് ഫിറ്റ്നസ് കോച്ച് പറഞ്ഞു. “ആദ്യ തവണ കുറച്ച് ഭക്ഷണം പാത്രത്തിൽ എടുത്ത് കഴിക്കാൻ കുറഞ്ഞത് 15 മിനിറ്റെങ്കിലും എടുക്കുക. തുടർന്ന് 10 മിനിറ്റ് കാത്തിരിക്കുക. നിങ്ങൾക്ക് ഇപ്പോഴും വിശക്കുന്നുണ്ടെങ്കിൽ, കുറച്ചു കൂടി എടുത്ത് അതും പതുക്കെ കഴിക്കുക.”

6. കുറച്ചു ഭക്ഷണം കഴിക്കുക

എല്ലാ സമയത്തും കുറച്ചു ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് രാജ് വ്യക്തമാക്കി. “നിങ്ങൾ എന്ത് കഴിച്ചാലും, എവിടെ കഴിച്ചാലും, എപ്പോൾ കഴിച്ചാലും, കുറച്ചു ഭക്ഷണം കഴിക്കുക. അതായത് വയറു നിറയുന്നതുവരെ ഭക്ഷണം കഴിക്കരുത്. തൃപ്തനാകുന്നതിനു മുമ്പ് ഭക്ഷണം കഴിക്കുന്നത് നിർത്തുക. ഇതിനർത്ഥം നിങ്ങൾക്ക് ദിവസം മുഴുവൻ അൽപ്പം വിശക്കുന്നു എന്നാണ്, പക്ഷേ ശരീരഭാരം കുറയ്ക്കുമ്പോൾ അത് ആവശ്യമാണ്.”

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വയറിലെ കൊഴുപ്പ് വേഗത്തിൽ ഉരുക്കി കളയും; ഈ മാജിക് പാനീയം 30 ദിവസം കുടിക്കൂ

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: