/indian-express-malayalam/media/media_files/2025/07/12/constipation-fi-04-2025-07-12-10-09-21.jpg)
Source: Freepik
മലബന്ധം ഇന്ന് പലരും നേരിടുന്നൊരു പ്രശ്നമാണ്. മലബന്ധം അസ്വസ്ഥത, വയറു വീർക്കൽ, ഗ്യാസ് എന്നിവയ്ക്ക് കാരണമാകും. നിർജലീകരണം, നാരുകളുടെ കുറവ്, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, ചില മരുന്നുകൾ, മെഡിക്കൽ അവസ്ഥകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ മലബന്ധത്തിന് കാരണമാകാറുണ്ട്. ഫലപ്രദമായ ചികിത്സയ്ക്ക് ശരിയായ കാരണങ്ങൾ മനസിലാക്കേണ്ടത് അത്യാവശ്യമാണ്.
മലബന്ധം അകറ്റുന്നതിനുള്ള പ്രധാന മാർഗങ്ങളിലൊന്ന് ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുക എന്നതാണ്. ചില ഭക്ഷണങ്ങൾ, പ്രത്യേകിച്ച് ഉയർന്ന നാരുകൾ അടങ്ങിയവ മലവിസർജനം ക്രമപ്പെടുത്തുകയും വേഗത്തിൽ ആശ്വാസം നൽകുകയും ചെയ്യും. മലബന്ധം ഫലപ്രദമായി ഒഴിവാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.
Also Read: ശരീര ഭാരം കുറയ്ക്കാൻ ഉദ്ദേശ്യമുണ്ടോ? ഈ 5 ഭക്ഷണങ്ങൾ കഴിച്ചോളൂ
1. നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ
നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലവിസർജനം സുഗമമാക്കുകയും കുടലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ബ്രോക്കോളി, കാരറ്റ്, മുളപ്പിച്ച പയർവർഗങ്ങൾ മികച്ച തിരഞ്ഞെടുപ്പുകളാണ്. ആപ്പിൾ, പിയർ, ബെറികൾ തുടങ്ങിയ പഴങ്ങളിലും നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് തൊലിയോടൊപ്പം കഴിക്കുമ്പോൾ. കടല, പയർവർഗങ്ങൾ എന്നിവയും ലയിക്കുന്ന നാരുകളുടെ മികച്ച ഉറവിടങ്ങളാണ്.
2. തവിടു കളയാത്ത ധാന്യങ്ങൾ
ഓട്സ്, ബ്രൗൺ റൈസ് തുടങ്ങിയ തവിടുകളയാത്ത ധാന്യ ഉൽപ്പന്നങ്ങളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. അവ മലവിസർജനം സുഗമമാക്കാൻ സഹായിച്ചേക്കാം.
3. പഴങ്ങൾ
ഉണങ്ങിയ പ്ലം പോലുള്ള പഴങ്ങളിൽ സോർബിറ്റോൾ അടങ്ങിയിട്ടുണ്ട്. ഇവ മലവിസർജനം എളുപ്പമാക്കുന്നു. കൂടാതെ, ഉയർന്ന നാരുകളുടെ അളവും പ്രകൃതിദത്ത എൻസൈമുകളും ഉള്ളതിനാൽ അത്തിപ്പഴവും കിവിയും മലബന്ധം അകറ്റാൻ സഹായിക്കും.
Also Read: മാതാപിതാക്കൾക്ക് പ്രമേഹമുണ്ടെങ്കിൽ മക്കൾക്കും വരുമോ?
4. നട്സും സീഡ്സും
ബദാം, വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, ചിയ സീഡ്സ് എന്നിവയിൽ നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ദഹനത്തിന് ഭക്ഷണത്തിൽ ഒരു പിടി നട്സ് അല്ലെങ്കിൽ സീഡ്സ് കഴിക്കുക.
Also Read: 35 കിലോ സിംപിളായി കുറയ്ക്കാം, ഈ 6 കാര്യങ്ങൾ ചെയ്തോളൂ
5. ധാരാളം വെള്ളം കുടിക്കുക
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് മലബന്ധം തടയാനും ആശ്വാസം നൽകാനും സഹായിക്കുന്നു. ജലാംശം നിലനിർത്തുന്നത് മലം മൃദുവാക്കാൻ സഹായിക്കുന്നു, ഇത് മലവിസർജനം എളുപ്പമാക്കുന്നു. ഇഞ്ചി അല്ലെങ്കിൽ പുതിന എന്നിവ അടങ്ങിയ ഹെർബൽ ടീകൾ ദഹനത്തെ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: നാല് ആഴ്ചത്തേക്ക് ദിവസവും രണ്ട് കിവി കഴിച്ചാൽ എന്ത് സംഭവിക്കും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.