scorecardresearch

35 കിലോ സിംപിളായി കുറയ്ക്കാം, ഈ 6 കാര്യങ്ങൾ ചെയ്തോളൂ

ശരീരഭാരം കുറയ്ക്കാൻ കാർബോഹൈഡ്രേറ്റ് കുറയ്ക്കുകയോ, ഭക്ഷണം ഒഴിവാക്കുകയോ, സാലഡ് കഴിക്കുകയോ ചെയ്യേണ്ടതില്ല

ശരീരഭാരം കുറയ്ക്കാൻ കാർബോഹൈഡ്രേറ്റ് കുറയ്ക്കുകയോ, ഭക്ഷണം ഒഴിവാക്കുകയോ, സാലഡ് കഴിക്കുകയോ ചെയ്യേണ്ടതില്ല

author-image
Health Desk
New Update
health

Source: Freepik

ശരീര ഭാരം കുറയ്ക്കുകയെന്നത് ചിലരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമല്ല. ശരിയായ ഭക്ഷണക്രമത്തിലൂടെയും പതിവ് വ്യായാമത്തിലൂടെയും ശരീര ഭാരം കുറയ്ക്കാൻ സാധിക്കും. ശരീര ഭാരം 35 കിലോ കുറച്ച ഫിറ്റ്നസ് പരിശീലകയായ തരൺ കൗർ ചില ടിപ്സുകൾ ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെ വണ്ണം കുറയ്ക്കാൻ താൻ പിന്തുടർന്ന ലളിതവും സുസ്ഥിരവുമായ ശീലങ്ങളെക്കുറിച്ചുള്ള ഒരു പോസ്റ്റ് അവർ ഷെയർ ചെയ്തിരുന്നു. 

Advertisment

ചെറിയ മാറ്റങ്ങൾ വലിയ ഫലങ്ങൾ നൽകുമെന്ന് അവർ വിശദീകരിച്ചു. "ശരീരഭാരം കുറയ്ക്കാൻ കാർബോഹൈഡ്രേറ്റ് കുറയ്ക്കുകയോ, ഭക്ഷണം ഒഴിവാക്കുകയോ, സാലഡ് കഴിക്കുകയോ ചെയ്യേണ്ടതില്ല. ശരീരഭാരം കുറയ്ക്കൽ എന്നത് ശീലങ്ങളെക്കുറിച്ചാണ്, കഠിനമായ നിയമങ്ങളെക്കുറിച്ചല്ല. യോ-യോ ഡയറ്റിങ്ങിൽ നിങ്ങൾ മടുത്തുവെങ്കിൽ അല്ലെങ്കിൽ ഭക്ഷണത്തെക്കുറിച്ച് കുറ്റബോധം തോന്നുന്നുവെങ്കിൽ, നിയന്ത്രണങ്ങളില്ലാതെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 6 യഥാർത്ഥ നുറുങ്ങുകൾ ഇതാ," അവർ എഴുതി.

Also Read: നാല് ആഴ്ചത്തേക്ക് ദിവസവും രണ്ട് കിവി കഴിച്ചാൽ എന്ത് സംഭവിക്കും?

1. ഭക്ഷണസാധനങ്ങൾ ഒഴിവാക്കുന്നതിനുപകരം, അളവ് നിയന്ത്രിക്കുക

പിസയോ പാസ്തയോ ഒഴിവാക്കേണ്ടതില്ല. ചെറിയ പ്ലേറ്റുകളിലും മിതമായ അളവിലും കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒന്നുമില്ലാത്തതിനേക്കാൾ നല്ലത് എല്ലാം അൽപ്പം കഴിക്കുന്നതാണ്.

2. എല്ലാ ഭക്ഷണത്തിലും പ്രോട്ടീനിന് മുൻഗണന നൽകുക

Advertisment

മുട്ട, യോഗർട്ട്, ചിക്കൻ, ടോഫു, പയർവർഗ്ഗങ്ങൾ, മത്സ്യം, അല്ലെങ്കിൽ പ്രോട്ടീൻ ഷേക്കുകൾ തുടങ്ങിയ പ്രോട്ടീൻ ഉത്പന്നങ്ങൾ വയർ നിറയ്ക്കുന്നു, ഉപാപചയപ്രവർത്തനത്തെ സഹായിക്കുന്നു, കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. 

Also Read: പ്രഭാത ഭക്ഷണം ഒഴിവാക്കി, മണിക്കൂറുകൾ ജിമ്മിൽ ചെലവിട്ടു; ശരീര ഭാരം കുറയ്ക്കുമെന്ന് കരുതി ചെയ്ത 9 തെറ്റുകൾ

3. കാർബോഹൈഡ്രേറ്റുകൾ ശത്രുക്കളല്ല, അവയെ ഒന്നിച്ചുചേർക്കാൻ പഠിക്കുക

ചോറ്, ബ്രെഡ്, പാസ്ത എന്നിവ കഴിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതും ആസക്തിയുണ്ടാകുന്നതും ഒഴിവാക്കാൻ ഫൈബർ (പച്ചക്കറികൾ പോലുള്ളവ), പ്രോട്ടീൻ എന്നിവയുമായി അവയെ ഒന്നിച്ചുചേർക്കുക.

4. ദിവസവും ശരീരം ചലിപ്പിക്കുക

ശരീരഭാരം കുറയ്ക്കൽ ജിമ്മിൽ മാത്രമല്ല. നടത്തം, നൃത്തം, സ്ട്രെച്ച്, ലിഫ്റ്റ്, സൈക്ലിംഗ് തുടങ്ങി എന്തും ചെയ്യാം. ഒരു ദിവസം 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് നല്ലതാണ്.

Also Read: ഈന്തപ്പഴം കഴിക്കുന്നതിനുള്ള 5 വഴികൾ, ഒരു ദിവസം എത്ര എണ്ണം കഴിക്കാം?

5. ജലാംശം നിലനിർത്തുക, സമ്മർദം നിയന്ത്രിക്കുക

ചിലപ്പോൾ ദാഹം വിശപ്പായി തെറ്റിദ്ധരിക്കപ്പെടാം. വെള്ളം കുടിക്കുകയും സമ്മർദം നിയന്ത്രിക്കാൻ ചെറിയ വഴികൾ കണ്ടെത്തുകയും ചെയ്യുക.

6. പൂർണതയെക്കാൾ പുരോഗതി

പുരോഗതി കൈവരിക്കാൻ നിങ്ങൾ പൂർണത കൈവരിക്കേണ്ടതില്ല. പ്രിയപ്പെട്ട ഭക്ഷണം ആസ്വദിച്ച് മുന്നോട്ട് പോകുക. ഒരു നേരത്തെ ഭക്ഷണം നിങ്ങളുടെ എല്ലാ കഠിനാധ്വാനത്തെയും ഇല്ലാതാക്കില്ല.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: 90കിലോയിൽ നിന്നും 57കിലോയിലേക്ക്; ദിവസവും ഈ രണ്ട് കാര്യങ്ങളും മുടക്കാറില്ലെന്ന് യുവതി

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: