/indian-express-malayalam/media/media_files/2025/07/11/dates-fi-06-2025-07-11-09-40-32.jpg)
Source: Freepik
ഈന്തപ്പഴം രുചികരമായ ഒരു ഡ്രൈ ഫ്രൂട്ട് മാത്രമല്ല, അവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്. അവയിൽ നാരുകൾ, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി 6, ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ പോലുള്ള ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഒരു മികച്ച പോഷകാഹാര തിരഞ്ഞെടുപ്പാണ് അവയെന്ന് ആരോഗ്യ വിദഗ്ധർ തന്നെ സമ്മതിക്കുന്നു.
Also Read: 90കിലോയിൽ നിന്നും 57കിലോയിലേക്ക്; ദിവസവും ഈ രണ്ട് കാര്യങ്ങളും മുടക്കാറില്ലെന്ന് യുവതി
ശരിയായ രീതിയിൽ ഡയറ്റിൽ ഉൾപ്പെടുത്തുകയും മിതമായ അളവിൽ കഴിക്കുകയും ചെയ്താൽ പരമാവധി ഗുണങ്ങൾ നേടാനാകും. ഈന്തപ്പഴം അമിതമായി കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ശരീരഭാരം വർധിപ്പിക്കുകയും ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളായ ടൈപ്പ് 2 പ്രമേഹം, പിസിഒഎസ്, ഫാറ്റി ലിവർ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. മറുവശത്ത്, മിതമായ അളവിൽ ഈന്തപ്പഴം പതിവായി കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു, ഇരുമ്പിന്റെ അളവ് മെച്ചപ്പെടുത്തുന്നു, ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
Also Read: ഈ 12 ഭക്ഷണങ്ങൾ കഴിച്ചതുകൊണ്ട് വണ്ണം കൂടില്ല; ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ മതി
ഭക്ഷണത്തിൽ ഈന്തപ്പഴം എങ്ങനെയൊക്കെ ഉൾപ്പെടുത്താം?
1. സ്മൂത്തികളുമായോ പ്രോട്ടീൻ ഷേക്കുകളുമായോ യോജിപ്പിക്കുക.
2. വീട്ടിൽ എനർജി ബോളുകളോ പ്രോട്ടീൻ ബാറുകളോ തയ്യാറാക്കുമ്പോൾ ഈന്തപ്പഴം ചേർക്കുക.
3. ചെറിയ കഷ്ണങ്ങളാക്കിയശേഷം ഓട്സ്, യോഗർട്ട്, അല്ലെങ്കിൽ സിറിയൽ എന്നിവയിൽ ചേർക്കുക.
4. ലഡ്ഡു, കേക്ക്, ഹൽവ തുടങ്ങിയ മധുരപലഹാരങ്ങളിൽ പഞ്ചസാരയ്ക്ക് പകരമായി ഈന്തപ്പഴം ഉപയോഗിക്കുക.
5. ലഘുഭക്ഷണമായി കഴിക്കുക.
Also Read: നടത്തമോ യോഗയോ: രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഏതാണ് നല്ലത്?
ഒരു ദിവസം എത്ര ഈന്തപ്പഴം കഴിക്കാം?
എന്തും അമിതമായി കഴിക്കുന്നത് നല്ലതല്ല. ഈന്തപ്പഴത്തിനും ഇത് ബാധകമാണ്. മികച്ച പോഷക ഗുണങ്ങളും ആരോഗ്യ ഗുണങ്ങളും ഉണ്ടെങ്കിലും, അധിക കലോറിയോ പഞ്ചസാരയോ ഒഴിവാക്കാൻ ഈന്തപ്പഴം മിതമായി കഴിക്കണം. മധുരത്തോടുള്ള ആസക്തി അകറ്റി നിർത്താൻ ഈന്തപ്പഴം വളരെ നല്ലതാണ്. ഊർജം വർധിപ്പിക്കുന്നതിന് രാവിലെയോ ഉച്ചഭക്ഷണത്തിനു ശേഷമോ 2-3 ഈന്തപ്പഴം കഴിച്ചാൽ മതിയാകും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 3 മാസം കൊണ്ട് 20 കിലോ കുറയ്ക്കണോ? ഈ 10 കാര്യങ്ങൾ ത്യജിച്ചേ മതിയാകൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.