/indian-express-malayalam/media/media_files/2025/07/11/kiwi-fruit-2025-07-11-13-53-41.jpg)
Source: Freepik
കുടലിന്റെ ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നവരാണെങ്കിൽ ദിവസവും 2 കിവി കഴിക്കാനാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്. 2022 ലെ ഒരു പഠനമനുസരിച്ച്, ദിവസവും രണ്ട് കിവി പഴങ്ങൾ കഴിക്കുന്നത് മലബന്ധം കുറയ്ക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. കിവി എപ്പോഴും തൊലി കളഞ്ഞശേഷമാണ് കഴിക്കേണ്ടത്.
ഒരു കിവി പഴത്തിൽ ഒരു മുതിർന്ന വ്യക്തിയുടെ ദൈനംദിന വിറ്റാമിൻ സി ആവശ്യകതയുടെ 80 ശതമാനമോ അതിൽ കൂടുതലോ അടങ്ങിയിട്ടുണ്ട്, കൂടാതെ രണ്ട് മുതൽ നാല് ഗ്രാം വരെ നാരുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ, കെ എന്നിവയ്ക്കും മറ്റ് ഗുണകരമായ ആന്റിഓക്‌സിഡന്റുകൾക്കും പുറമേ, കിവിയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്ന് ആക്ടിനിഡിൻ എന്ന എൻസൈമാണ്. ഇത് ചുരുക്കം ചില ഭക്ഷണ സ്രോതസുകളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ഇത് പ്രോട്ടീനുകളെ തകർക്കാൻ സഹായിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും.
Also Read: ഈന്തപ്പഴം കഴിക്കുന്നതിനുള്ള 5 വഴികൾ, ഒരു ദിവസം എത്ര എണ്ണം കഴിക്കാം?
നാല് ആഴ്ചത്തേക്ക് ദിവസവും രണ്ട് കിവി കഴിച്ചാൽ എന്ത് സംഭവിക്കും?
2022-ൽ നടത്തിയ ഒരു പഠനത്തിൽ, നാല് ആഴ്ചത്തേക്ക് ദിവസവും രണ്ട് കിവി കഴിക്കുന്നത് ആളുകൾക്ക് മലവിസർജ്ജനം സുഗമമാക്കാൻ സഹായിച്ചതായി കണ്ടെത്തി. മലബന്ധമുള്ളവരിൽ വയറുവേദന, ദഹനക്കേട്, മലവിസർജന സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവ മെച്ചപ്പെടുത്തിയതായി പഠനത്തിൽ തെളിഞ്ഞു.
Also Read: 90കിലോയിൽ നിന്നും 57കിലോയിലേക്ക്; ദിവസവും ഈ രണ്ട് കാര്യങ്ങളും മുടക്കാറില്ലെന്ന് യുവതി
ദിവസവും രണ്ട് കിവി കഴിക്കുന്നത് മലബന്ധവും ഇറിറ്റബിൾ ബവൽ സിൻഡ്രോമും (IBS-C) ഉള്ള വ്യക്തികളിൽ മലവിസർജനത്തിന്റെ ആവൃത്തി, മൊത്തത്തിലുള്ള ദഹനം എന്നിവയിൽ മാറ്റം ഉണ്ടാക്കിയതായി 2023 ജൂണിൽ അമേരിക്കൻ ജേണൽ ഓഫ് ഗ്യാസ്ട്രോഎൻട്രോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. എല്ലാ ദിവസവും കിവി കഴിക്കുന്നത് നിങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ ഗുണം ചെയ്തേക്കാം. അതിനാൽ, ദിവസവും കിവി കഴിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഈ 12 ഭക്ഷണങ്ങൾ കഴിച്ചതുകൊണ്ട് വണ്ണം കൂടില്ല; ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.