scorecardresearch

പ്രഭാത ഭക്ഷണം ഒഴിവാക്കി, മണിക്കൂറുകൾ ജിമ്മിൽ ചെലവിട്ടു; ശരീര ഭാരം കുറയ്ക്കുമെന്ന് കരുതി ചെയ്ത 9 തെറ്റുകൾ

കഠിനമായ ഭക്ഷണക്രമവും മണിക്കൂറുകൾ നീണ്ട വ്യായാമവും ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പലരും കരുതുന്നു. എന്നാൽ, ഇവയൊന്നും ഇല്ലാതെ തന്നെ വണ്ണം കുറയ്ക്കാൻ കഴിയുമെന്ന് തെളിയിച്ച പലരുമുണ്ട്

കഠിനമായ ഭക്ഷണക്രമവും മണിക്കൂറുകൾ നീണ്ട വ്യായാമവും ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പലരും കരുതുന്നു. എന്നാൽ, ഇവയൊന്നും ഇല്ലാതെ തന്നെ വണ്ണം കുറയ്ക്കാൻ കഴിയുമെന്ന് തെളിയിച്ച പലരുമുണ്ട്

author-image
Health Desk
New Update
news

Source: Freepik

ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കിടയിൽ പലവിധ തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ട്. കഠിനമായ ഭക്ഷണക്രമവും മണിക്കൂറുകൾ നീണ്ട വ്യായാമവും ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പലരും കരുതുന്നു. എന്നാൽ, ഇവയൊന്നും ഇല്ലാതെ തന്നെ വണ്ണം കുറയ്ക്കാൻ കഴിയുമെന്ന് തെളിയിച്ച പലരുമുണ്ട്. ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നവർക്ക് ഗുണകരമായ പല ടിപ്സുകളും പതിവായി പങ്കുവയ്ക്കുന്ന ഫിറ്റ്നസ് കോച്ചാണ് ലിയാം തോഫാം. 20 കളിൽ താൻ ചെയ്ത ഫിറ്റ്നസ് തെറ്റുകളെക്കുറിച്ചും 37-ാം വയസിൽ അവ എങ്ങനെ ഒഴിവാക്കിയെന്നതിനെക്കുറിച്ചും അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

Advertisment

1. പ്രഭാതഭക്ഷണം ഒഴിവാക്കുക

പ്രഭാതഭക്ഷണം വിശപ്പ്, ഊർജം എന്നിവ നിയന്ത്രിക്കുകയും പേശികളെ വളർത്താൻ സഹായിക്കുകയും ചെയ്യുന്നു.

Also Read: ഈന്തപ്പഴം കഴിക്കുന്നതിനുള്ള 5 വഴികൾ, ഒരു ദിവസം എത്ര എണ്ണം കഴിക്കാം?

2. കുറഞ്ഞ കാർബ് ഭക്ഷണക്രമം പിന്തുടരുക

കാർബോഹൈഡ്രേറ്റ് നിങ്ങളുടെ പേശികളെ ഇന്ധനമാക്കും, അതുവഴി നിങ്ങൾക്ക് കൂടുതൽ ഭാരം ഉയർത്താൻ കഴിയും. കൂടുതൽ ശക്തി എന്നാൽ കൂടുതൽ പേശിയും വേഗത്തിലുള്ള ഉപാപചയപ്രവർത്തനവും എന്നാണ് അർത്ഥമാക്കുന്നത്.

Advertisment

3. വളരെ കുറഞ്ഞ കലോറി ഭക്ഷണം കഴിക്കുന്നത്

നിങ്ങൾക്ക് ഊർജം നഷ്ടപ്പെടും, പേശികൾ നഷ്ടപ്പെടും, നിങ്ങളുടെ ഉപാപചയപ്രവർത്തനം താറുമാറാകും. പിന്നീട് വിശക്കുമ്പോൾ അമിതമായി കഴിക്കേണ്ടി വരും.

4. വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുക

നിങ്ങളുടെ തലച്ചോറിന് വയർ നിറഞ്ഞുവെന്ന സിഗ്നൽ ലഭിക്കാൻ ഏകദേശം 20 മിനിറ്റ് എടുക്കും. മിക്ക ആളുകളും അപ്പോഴേക്കും ഭക്ഷണം കഴിച്ചു കഴിഞ്ഞിരിക്കും. ഭക്ഷണം കഴിക്കുന്ന വേഗത കുറയ്ക്കുക.

Also Read: 90കിലോയിൽ നിന്നും 57കിലോയിലേക്ക്; ദിവസവും ഈ രണ്ട് കാര്യങ്ങളും മുടക്കാറില്ലെന്ന് യുവതി

5. ആരോഗ്യകരമായ ഭക്ഷണ ബാറുകൾ, സിറിയൽ കഴിക്കുക

ആരോഗ്യകരമായ ലേബലുകളുള്ള പ്രോസസ്ഡ് ഭക്ഷണങ്ങൾ കൂടുതലും വിപണന തന്ത്രമാണ്. ഇവയ്ക്ക് പകരം ഒരു ആപ്പിൾ കഴിക്കുക.

6. ജിമ്മിൽ മണിക്കൂറുകൾ ചെലവഴിക്കുക

വ്യായാമങ്ങൾ ചെറുതും തീവ്രവുമായി നിലനിർത്തുക, വീണ്ടെടുക്കലിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. 

7. ഉറക്കത്തിന് പ്രാധാന്യം നൽകുന്നില്ല

ഉറക്കം കുറവാണെങ്കിൽ വിശപ്പ് ഹോർമോണുകളെ തകരാറിലാക്കുകയും പഞ്ചസാരയുടെ ആവശ്യകത വർധിപ്പിക്കുകയും ചെയ്യും. രാത്രിയിൽ 7 മണിക്കൂറിലധികം ഉറങ്ങുക.

Also Read: ഈ 12 ഭക്ഷണങ്ങൾ കഴിച്ചതുകൊണ്ട് വണ്ണം കൂടില്ല; ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ മതി

8. വെയ്റ്റ് ലിഫ്റ്റിനെക്കാൾ കാർഡിയോ തിരഞ്ഞെടുക്കുക

ശരീരത്തെ രൂപപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗം ശക്തി പരിശീലനമാണ്. ഇത് ശരീരത്തിന് ശക്തിയും പേശീബലവും നൽകുന്നു.

9. ട്രാക്ക് ചെയ്യുന്നില്ല

ഭക്ഷണത്തിന്റെ വില മനസ്സിലാക്കുന്നതിനും മികച്ച തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനും നിങ്ങൾ എന്താണ് കഴിക്കുന്നതെന്ന് ട്രാക്ക് ചെയ്യുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: നടത്തമോ യോഗയോ: രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഏതാണ് നല്ലത്?

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: