scorecardresearch

നടത്തമോ യോഗയോ: രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഏതാണ് നല്ലത്?

ആരോഗ്യകരമായ ഒരു ദിനചര്യയിൽ രണ്ടിനും അതിന്റേതായ സ്ഥാനമുണ്ട്

ആരോഗ്യകരമായ ഒരു ദിനചര്യയിൽ രണ്ടിനും അതിന്റേതായ സ്ഥാനമുണ്ട്

author-image
Health Desk
New Update
walking yoga

Source: Freepik

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് നിങ്ങൾ എന്ത് കഴിക്കുന്നുവെന്ന് മാത്രമല്ല, ദൈനംദിന പ്രവർത്തനങ്ങൾ എങ്ങനെയെന്നതും ആശ്രയിച്ചിരിക്കുന്നു. പ്രമേഹമോ പ്രീ ഡയബറ്റിസോ ഉള്ളവർക്ക് ശുപാർശ ചെയ്യപ്പെടുന്ന ശാരീരിക പ്രവർത്തനങ്ങളിൽ നടത്തവും യോഗയും ഉൾപ്പെടുന്നു. രണ്ടും ആരോഗ്യ ഗുണങ്ങൾ നൽകുന്നു. എന്നാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന കാര്യത്തിൽ, ഏതാണ് മറ്റൊന്നിനെക്കാൾ മികച്ചത്?

Advertisment

ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുകയും രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുകയും ചെയ്യുന്ന ഒരു ലളിതമായ എയറോബിക് വ്യായാമമാണ് നടത്തം. മറുവശത്ത്, യോഗ രക്തത്തിലെ പഞ്ചസാരയുടെ കുതിച്ചുചാട്ടം കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ആരോഗ്യകരമായ ഒരു ദിനചര്യയിൽ രണ്ടിനും അതിന്റേതായ സ്ഥാനമുണ്ട്.

Also Read: 3 മാസം കൊണ്ട് 20 കിലോ കുറയ്ക്കണോ? ഈ 10 കാര്യങ്ങൾ ത്യജിച്ചേ മതിയാകൂ

പ്രമേഹമോ ഇൻസുലിൻ റെസിസ്റ്റൻസോ ഉള്ളവരിൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിൽ നടത്തവും യോഗയും വളരെ ഗുണം ചെയ്യും, എന്നാൽ യോഗ ഇക്കാര്യത്തിൽ കൂടുതൽ ഗുണം ചെയ്യുമെന്ന് ഡയറ്റീഷ്യൻ കനിക മൽഹോത്ര ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു. നടത്തവുമായി താരതമ്യപ്പെടുത്തുമ്പോൾ, യോഗയ്ക്ക് ഫാസ്റ്റിങ് ബ്ലഡ് ഷുഗറും എച്ച്ബിഎ1സി യും കുറയ്ക്കാൻ കഴിയും. യോഗയ്ക്ക് ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നിർണായകമായ പാൻക്രിയാസിന്റെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാനും കഴിയുമെന്ന് അവർ പറഞ്ഞു.

Advertisment

നടത്തത്തിൽ നിന്ന് വ്യത്യസ്തമായി, യോഗ ലഘുവായ വ്യായാമം, ആഴത്തിലുള്ള ശ്വസനം, സമ്മർദം ഒഴിവാക്കൽ എന്നിവയുടെ സംയോജനമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാലൻസ് ചെയ്യുന്നതിനും ഉപാപചയ ആരോഗ്യത്തിനും സഹായിക്കുന്നു. നടത്തം പേശികളുടെ ഗ്ലൂക്കോസ് ആഗിരണം വർധിപ്പിക്കുമെങ്കിലും, പ്രമേഹമുള്ളപ്പോൾ, യോഗ ചെയ്യുന്നത് ശരീരത്തെ ഗ്ലൂക്കോസ് നന്നായി നിയന്ത്രിക്കാനും ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യകരമായ ജീവിതശൈലി നയിക്കാനും സഹായിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.

Also Read: ശരീരത്തിലെ പകുതി വിഷാംശം കളയാം, ചൂടു വെള്ളം കുടിച്ചാൽ മതി

സമയം വളരെ പ്രധാനം

യോഗയും നടത്തവും ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർധനവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. “ഭക്ഷണത്തിനു ശേഷം 30-45 മിനിറ്റ് കഴിഞ്ഞ് നടക്കുന്നത് നല്ലത്. കാരണം ഈ സമയത്താണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരമാവധിയാകുന്നത്. 10 മിനിറ്റ് നീണ്ടുനിൽക്കുന്ന നടത്തം നല്ലതാണെങ്കിലും മികച്ച ഫലങ്ങൾക്ക് 30 മിനിറ്റ് നടക്കുന്നതാണ് നല്ലത്. ഭക്ഷണത്തിനു ശേഷം പതിവായി യോഗ പരിശീലിക്കുന്നത് ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും. 

Also Read: കുതിർത്ത ബദാം കഴിക്കുമ്പോൾ തൊലി കളയാറുണ്ടോ? ഉടൻ നിർത്തൂ

ഒരു ടൈപ്പ് 2 പ്രമേഹ രോഗിയാണെങ്കിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് ആഴ്ചതോറുമുള്ള വ്യായാമദിനചര്യയിൽ നടത്തവും യോഗയും ഉൾപ്പെടുത്തുക എന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് യോഗയ്‌ക്കൊപ്പം നടത്തവും ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് മൽഹോത്ര അഭിപ്രായപ്പെട്ടു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: 1 വർഷം കൊണ്ട് 43 കിലോ കുറയ്ക്കാം, ഇതാ 4 ടിപ്‌സുകൾ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: