/indian-express-malayalam/media/media_files/nlXj15FEZTJBRRyAFFWA.jpg)
Source: Freepik
ശരീരഭാരം കുറയ്ക്കുകയെന്ന ലക്ഷ്യം നേടുന്നതിന് കലോറി കുറവുള്ള ഭക്ഷണക്രമം പിന്തുടരുക, അനാരോഗ്യകരമായ ഭക്ഷണശീലങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, പതിവ് വ്യായാമം എന്നിവയെ ആവശ്യമാണ്. വെറും നാല് മാസത്തിനുള്ളിൽ 25 കിലോ കുറച്ച് ശ്രദ്ധേയയായ ഫിറ്റ്നസ് കോച്ച് അമാക, ശരീര ഭാരം കുറയ്ക്കുന്നതിനുള്ള ടിപ്സുകൾ ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്.
ശരീരഭാരം കുറയ്ക്കൽ വേഗത്തിലാക്കാനും ശരിയായ പാതയിൽ തുടരാനും ആവശ്യമായ കാര്യങ്ങളെക്കുറിച്ചുള്ള അവരുടെ പോസ്റ്റ് പലർക്കും ഗുണം ചെയ്തിട്ടുണ്ട്. 3 മാസത്തിനുള്ളിൽ 20 കിലോ കുറയ്ക്കാൻ ഒരാൾ ചെയ്യേണ്ട 10 കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ഫിറ്റ്നസ് കോച്ച്.
Also Read: ശരീരത്തിലെ പകുതി വിഷാംശം കളയാം, ചൂടു വെള്ളം കുടിച്ചാൽ മതി
1. പഞ്ചസാര അടങ്ങിയ പാനീയങ്ങളോട് ഗുഡ്ബൈ പറയുക
സോഡ, മാൾട്ട്, മധുരമുള്ള ജ്യൂസുകൾ, മദ്യം തുടങ്ങിയ പഞ്ചസാര പാനീയങ്ങളിൽ കലോറികൾ ഒളിഞ്ഞിരിക്കുന്നു. വെള്ളം, ഗ്രീൻ ടീ, നാരങ്ങ-ഇഞ്ചി വെള്ളം, അല്ലെങ്കിൽ ഡീറ്റോക്സ് ചായ എന്നിവ ബദലായി സ്വീകരിക്കുക.
2. കാർബോഹൈഡ്രേറ്റ് കുറയ്ക്കുക
വൈറ്റ് ബ്രെഡ്, പേസ്ട്രികൾ, വറുത്ത ലഘുഭക്ഷണങ്ങൾ, ചോറ് അമിതമായി കഴിക്കുന്നത് എന്നിവയൊക്കെ ശരീര ഭാരം കുറയുന്നതിനെ മന്ദഗതിയിലാക്കുന്നു. പ്രോട്ടീൻ, പച്ചക്കറികൾ, ഓട്സ് പോലുള്ള ആരോഗ്യകരമായ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
3. രാത്രി വൈകിയുള്ള ലഘുഭക്ഷണം അവസാനിപ്പിക്കുക
രാത്രി 10 മണിക്ക്ശേഷം ബിസ്‌കറ്റ്, ചിപ്സ് പോലുള്ള ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് വയറിലെ കൊഴുപ്പ് കൂട്ടുന്നു. ഭക്ഷണത്തിന് ഒരു നിശ്ചിത സമയം നിശ്ചയിക്കുക; അത്താഴത്തിന് ശേഷം, വെള്ളമോ ഡീറ്റോക്സ് പാനീയങ്ങളോ മാത്രം കുടിക്കുക.
4. പുറത്തുനിന്നുള്ള ഭക്ഷണവും ഫാസ്റ്റ് ഫുഡും കുറയ്ക്കുക
പുറത്തുള്ള ഭക്ഷണങ്ങൾ പ്രലോഭിപ്പിക്കുന്നതായിരിക്കാം, പക്ഷേ അവ ഭക്ഷണക്രമത്തിൽ അനാവശ്യമായ കലോറി ചേർക്കുന്നു. വീട്ടിൽ തന്നെ ഭക്ഷണം പാകം ചെയ്യാൻ പഠിക്കുക. ഇതിലൂടെ കലോറിയും പണവും ലാഭിക്കാം.
5. കൂടുതൽ നടക്കാനും കൂടുതൽ ചലിക്കാനും ശ്രമിക്കുക
ഒരു ദിവസം കുറഞ്ഞത് 10,000 ചുവടുകളെങ്കിലും ലക്ഷ്യമിടുക; ഭക്ഷണത്തിനുശേഷം നടക്കുക, പടികൾ കയറുക, വീട്ടിൽ നൃത്തം ചെയ്യുക. ഇവയൊക്കെ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്നു.
Also Read: കുതിർത്ത ബദാം കഴിക്കുമ്പോൾ തൊലി കളയാറുണ്ടോ? ഉടൻ നിർത്തൂ
6. ശക്തി പരിശീലനം ആരംഭിക്കുക
ആഴ്ചയിൽ 2-3 തവണ ഭാരോദ്വഹനമോ അല്ലെങ്കിൽ ബോഡിവെയ്റ്റ് വ്യായാമങ്ങളോ ചെയ്യുന്നത് വയറിന് ചുറ്റുമുള്ള കൊഴുപ്പ് കത്തിച്ചുകളയാൻ സഹായിക്കും.
7. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ആരംഭിക്കുക
ഇത് സ്വാഭാവികമായി കലോറി നിയന്ത്രിക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ജീവിതശൈലി അനുസരിച്ച് 16:8 അല്ലെങ്കിൽ 18:6 ഉപവാസ സമയം പരീക്ഷിച്ചുനോക്കൂ.
8. പ്രോസസ്ഡ് ജങ്ക് ഭക്ഷണങ്ങൾ ഒഴിവാക്കുക
ബിസ്കറ്റുകൾ, കുക്കികൾ, മിഠായികൾ എന്നിവയൊക്കെ ശരീരത്തിന് ഗുണം ചെയ്യില്ല. നട്സ്, പഴങ്ങൾ, അല്ലെങ്കിൽ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ എന്നിവ കഴിക്കുക.
Also Read: 1 വർഷം കൊണ്ട് 43 കിലോ കുറയ്ക്കാം, ഇതാ 4 ടിപ്‌സുകൾ
9. ഉറക്കത്തിന് മുൻഗണന നൽകുക
ഉറക്കക്കുറവ് കൂടുതൽ ആസക്തി, അമിതഭക്ഷണം, വയറിലെ കൊഴുപ്പ് എന്നിവയിലേക്ക് നയിക്കുന്നു. നന്നായി ഉറങ്ങുക, ശരീര ഭാരം കുറയുന്നതിൽ മികച്ച ഫലങ്ങൾ കാണാൻ സാധിക്കും.
10. പ്രലോഭനങ്ങൾ നിയന്ത്രിക്കാൻ മാനസികമായി തയ്യാറായിരിക്കണം
കുടുംബ പരിപാടികൾ, പാർട്ടികൾ എന്നിവ നിങ്ങളെ പരീക്ഷിക്കും. വേണ്ട എന്ന് പറയാൻ അല്ലെങ്കിൽ ബുദ്ധിപൂർവ്വം ഭക്ഷണം തിരഞ്ഞെടുക്കാൻ പഠിക്കണം. അപ്പോഴാണ് യഥാർത്ഥ ഫലങ്ങൾ ലഭിക്കുക. ആസക്തി നിയന്ത്രിക്കാൻ കഴിയില്ലെന്ന് തോന്നിയാൽ വീട്ടിൽ തന്നെ ഇരിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഫിറ്റാണ്, പക്ഷേ ശരീരഭാരം കുറയ്ക്കാൻ കഴിയുന്നില്ലേ? ചൂടുവെള്ളത്തിൽ ഈ പൊടി ചേർത്ത് കുടിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us