scorecardresearch

ശരീരത്തിലെ പകുതി വിഷാംശം കളയാം, ചൂടു വെള്ളം കുടിച്ചാൽ മതി

ദിവസവും രാവിലെ ചെറുചൂടുള്ള വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും

ദിവസവും രാവിലെ ചെറുചൂടുള്ള വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും

author-image
Health Desk
New Update
Hot Water FI 05

Source: Freepik

ശരീര ആരോഗ്യത്തിൽ ഭക്ഷണരീതി പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗം ഇന്ന് പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ഭക്ഷണരീതിയിൽ മാറ്റം വരുത്തുന്നതിലൂടെ ഒരു പരിധിവരെ ആരോഗ്യപ്രശ്നങ്ങൾ തടയാൻ സാധിക്കും. ശരീരം ശുദ്ധീകരിക്കുന്നതിനുള്ള ലളിതമായൊരു വഴി പറയുകയാണ് സെലിബ്രിറ്റി ഷെഫ് വെങ്കിടേഷ് ഭട്ട്.

Advertisment

ചായ പോലെ ദിവസവും മൂന്ന് ഗ്ലാസ് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ പകുതി വിഷവസ്തുക്കളെ പുറന്തള്ളുമെന്ന് അദ്ദേഹം പറയുന്നു. ഇത് ഒരു ലളിതമായ മാർഗമാണെന്നും ശരീരം ശുദ്ധീകരിക്കുന്നതിന് വളരെ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും, ശ്വസിക്കുന്ന വായുവിൽ നിന്നും, പരിസ്ഥിതിയിൽ നിന്നുമുള്ള വിഷവസ്തുക്കൾ ശരീരത്തിൽ പലതരം പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഈ വിഷവസ്തുക്കളെ ഇല്ലാതാക്കേണ്ടത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read: കുതിർത്ത ബദാം കഴിക്കുമ്പോൾ തൊലി കളയാറുണ്ടോ? ഉടൻ നിർത്തൂ

ദിവസവും രാവിലെ ചെറുചൂടുള്ള വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. അതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Advertisment

ഹൃദയാരോഗ്യവും രക്തയോട്ടവും: ഹൃദയമിടിപ്പും രക്തയോട്ടവും നിയന്ത്രിക്കാൻ ചൂടുവെള്ളം സഹായിക്കുന്നു. ഇത് നാഡീവ്യവസ്ഥയ്ക്ക് ചുറ്റും അടിഞ്ഞുകൂടിയിരിക്കുന്ന അനാവശ്യ കൊഴുപ്പുകളെ എരിച്ചുകളയുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Also Read: 1 വർഷം കൊണ്ട് 43 കിലോ കുറയ്ക്കാം, ഇതാ 4 ടിപ്‌സുകൾ

ദഹനം മെച്ചപ്പെടുത്തുന്നു: ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് മലവിസർജനം മെച്ചപ്പെടുത്തുന്നു. ഇത് നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ് പോലുള്ള ദഹന പ്രശ്നങ്ങൾ കുറയ്ക്കുകയും മലബന്ധപ്രശ്നങ്ങൾ അകറ്റുകയും ചെയ്യും.

ശരീരത്തെ വിഷമുക്തമാക്കുന്നു: ചൂടുവെള്ളം കുടിക്കുമ്പോൾ ശരീര താപനില ഉയരുന്നു, ഇത് വിയർപ്പിലൂടെ വിഷവസ്തുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു, ശരീരം ശുദ്ധീകരിക്കുന്നു. ചൂടുവെള്ളത്തിൽ അൽപം നാരങ്ങാനീര് ചേർക്കുന്നത് ഈ ശുദ്ധീകരണ പ്രക്രിയയെ കൂടുതൽ മെച്ചപ്പെടുത്തും.

കൊളസ്ട്രോൾ കുറയ്ക്കുന്നു: കരൾ സംബന്ധമായ പ്രശ്നങ്ങളും ഉയർന്ന കൊളസ്ട്രോൾ അളവും കുറയ്ക്കാൻ ചൂടുവെള്ളം സഹായിക്കുമെന്ന് പറയപ്പെടുന്നു.

Also Read: ഫിറ്റാണ്, പക്ഷേ ശരീരഭാരം കുറയ്ക്കാൻ കഴിയുന്നില്ലേ? ചൂടുവെള്ളത്തിൽ ഈ പൊടി ചേർത്ത് കുടിക്കൂ

ബ്ലഡ് ഷുഗർ നിയന്ത്രിക്കുന്നു: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ചൂടുവെള്ളം വളരെയധികം സഹായിക്കുന്നു. 

ആർത്തവ വേദന കുറയ്ക്കുന്നു: ആർത്തവ സമയത്ത് മിതമായ അളവിൽ ചൂടുവെള്ളം കുടിക്കുന്നത് ആർത്തവ വേദന കുറയ്ക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വെറും വയറ്റിൽ ഒരു കഷ്ണം ഇഞ്ചി ചവയ്ക്കാം, 7 ആരോഗ്യ ഗുണങ്ങൾ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: