/indian-express-malayalam/media/media_files/2025/07/07/raw-ginger-2025-07-07-15-18-10.jpg)
Source: Freepik
ഉദാസീനമായ ജീവിതശൈലികൾ സാധാരണമായതിനാൽ ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുടെ വർധനവിന് കാരണമായിട്ടുണ്ട്. ശരീരഭാരം വർധിപ്പിക്കുന്നതു മുതൽ വിട്ടുമാറാത്ത രോഗങ്ങൾവരെ, ദീർഘനേരം ഇരിക്കുന്നതിന്റെ പാർശ്വഫലങ്ങൾ ഇപ്പോൾ ആഗോളതലത്തിൽ ഒരു ആശങ്കയായി തീർന്നിട്ടുണ്ട്. വളർന്നുവരുന്ന ഈ പ്രശ്നത്തെ നേരിടാൻ, ദൈനംദിന ശീലങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്.
ആരോഗ്യത്തിന് ഗുണകരമായ ലളിതമായ ഭക്ഷണക്രമം, ഫിറ്റ്നസ് മാറ്റങ്ങൾ എന്നിവ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇവയ്ക്കു പുറമേ പ്രകൃതിദത്തമായ ചില ഭക്ഷണങ്ങളിലൂടെ സ്വാഭാവികമായും ഈ രോഗങ്ങളിൽ പലതിനെയും ചെറുക്കാൻ കഴിയും. അത്തരമൊരു സൂപ്പർഫുഡ് ഇഞ്ചിയാണ്. ഇഞ്ചി, വെറും വയറ്റിൽ ചവയ്ക്കുന്നത് മികച്ച ആരോഗ്യ ഗുണങ്ങൾ നൽകും.
1. ദഹനത്തെ സഹായിക്കുന്നു
രാവിലെ പച്ച ഇഞ്ചി ചവയ്ക്കുന്നത് ദഹനത്തെ സജീവമാക്കുന്നു, ദിവസം മുഴുവൻ മികച്ച ആഗിരണത്തിനും ഉപാപചയത്തിനും കുടലിനെ തയ്യാറാക്കുന്നു. ഇത് ഉമിനീർ, എൻസൈം ഉത്പാദനം എന്നിവ പ്രോത്സാഹിപ്പിക്കുകയും ഭക്ഷണം ദഹിപ്പിക്കാനും വയറു വീർക്കുന്നതും ദഹനക്കേടും തടയാനും സഹായിക്കുന്നു.
Also Read: രാവിലെ വ്യായാമം വേണ്ട, ഡയറ്റ് വേണ്ടേ വേണ്ട; വണ്ണം കുറയ്ക്കാൻ ഈ 11 കാര്യങ്ങൾ മതി
2. രാവിലെയുള്ള ഓക്കാനം, വയറു വീർക്കൽ എന്നിവ കുറയ്ക്കുന്നു
ഗർഭധാരണ സമയവുമായി ബന്ധപ്പെട്ട ഓക്കാനമായാലും, അല്ലെങ്കിൽ വയറുവേദന ആയാലും, പച്ച ഇഞ്ചി വേഗത്തിൽ ആശ്വാസം നൽകും. ജിഞ്ചറോൾ, ഷോഗോൾ തുടങ്ങിയ ഇഞ്ചിയിലെ സജീവ സംയുക്തങ്ങൾ ചവയ്ക്കുമ്പോൾ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നു, ഇത് ഓക്കാനം തടയുന്നു.
3. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കുകയും ചെയ്യുന്നു
ആന്റി ബാക്ടീരിയൽ, ആന്റിവൈറൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ പച്ച ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. പതിവായി ചവയ്ക്കുന്നത് ജലദോഷം, പനി, തൊണ്ടവേദന തുടങ്ങിയ സീസണൽ അണുബാധകളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നു. വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും സ്വാഭാവികമായി രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
Also Read: രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാൻ സമയം നോക്കണോ?
4. ശരീരത്തെ വിഷമുക്തമാക്കുന്നു
ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.
5. രക്തത്തിലെ പഞ്ചസാരയും ഹൃദയാരോഗ്യവും ബാലൻസ് ചെയ്യുന്നു
ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ പച്ച ഇഞ്ചി സഹായിക്കുന്നു, പ്രമേഹം, പിസിഒഎസ്, അല്ലെങ്കിൽ ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവ അനുഭവിക്കുന്നവരെ ഇത് സഹായിച്ചേക്കാം. രക്തയോട്ടം മെച്ചപ്പെടുത്തുകയും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
Also Read: ജിമ്മോ ക്രാഷ് ഡയറ്റോ ഇല്ല, വീട്ടിലിരുന്ന് യുവതി കുറച്ചത് 18 കിലോ
6. ശ്രദ്ധ വർധിപ്പിക്കുകയും ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നു
ഇഞ്ചി ഒരു സ്വാഭാവിക ഊർജദായകമായി പ്രവർത്തിക്കുന്നു. ശരീരത്തെയും മനസിനെയും ഉണർത്തുന്നു, അതിരാവിലെയുള്ള മന്ദത ഇല്ലാതാക്കുന്നു.
7. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ആസക്തി കുറയ്ക്കുകയും ചെയ്യുന്നു
പച്ച ഇഞ്ചി ചവയ്ക്കുന്നത് വിശപ്പ് കുറയ്ക്കുന്നു. രാവിലെ ലഘുഭക്ഷണം നിയന്ത്രിക്കാൻ സഹായിക്കുകയും പോഷകസമൃദ്ധമായ ഭക്ഷണക്രമത്തോടൊപ്പം ആരോഗ്യകരമായ ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഡയറ്റോ ജിമ്മോ ഇല്ലാതെ 50 ദിവസത്തിനുള്ളിൽ 10 കിലോ കുറയ്ക്കാം; 10 സിംപിൾ വഴികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us