/indian-express-malayalam/media/media_files/2025/07/07/blood-sugar-fi-05-2025-07-07-11-13-50.jpg)
Source: Freepik
രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുമ്പോൾ സമയം വളരെ ശ്രദ്ധിക്കേണ്ടതാണ്. “സാധാരണയായി രാവിലെ ഭക്ഷണത്തിനു മുൻപായി രക്തത്തിലെ പഞ്ചസാരയുടെ അളവ് അളക്കും, അതു കഴിഞ്ഞ് കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഭക്ഷണമോ പാനീയമോ (വെള്ളം ഒഴികെ) കഴിച്ചതിനുശേഷം വീണ്ടും അളക്കാറുണ്ട്. പ്രമേഹം പരിശോധിക്കുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ മാർഗങ്ങളിൽ ഒന്നാണിത്. ഫാസ്റ്റിങ് സമയത്തെ അളവ് 100–125 mg/dL നും ഇടയിലാണെങ്കിൽ പ്രീ ഡയബറ്റിസിനെ സൂചിപ്പിക്കുന്നു, അതേസമയം 126 mg/dL അല്ലെങ്കിൽ അതിൽ കൂടുതൽ രണ്ട് തവണയും രേഖപ്പെടുത്തിയാൽ പ്രമേഹം സ്ഥിരീകരിക്കാം, ”താനെയിലെ ഡയബറ്റോളജിസ്റ്റ് ഡോ.സ്നേഹൽ ടന്ന പറഞ്ഞു.
ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞാണ് സാധാരണയായി ഭക്ഷണത്തിനു ശേഷമുള്ള പഞ്ചസാര പരിശോധിക്കുന്നത്. ബ്ലഡ് ഷുഗർ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനോ ഒരാൾക്ക് പ്രമേഹം ഉണ്ടോയെന്ന് വിലയിരുത്തുന്നതിനോ ഇത് സഹായകരമാണ്. ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞ് 140 mg/dL-ൽ താഴെ അളവ് രേഖപ്പെടുത്തിയാൽ നോർമലായി കണക്കാക്കുന്നുവെന്ന് ഡോ.ടന്ന പറഞ്ഞു.
Also Read: ജിമ്മോ ക്രാഷ് ഡയറ്റോ ഇല്ല, വീട്ടിലിരുന്ന് യുവതി കുറച്ചത് 18 കിലോ
ഭക്ഷണം പരിഗണിക്കാതെ, ദിവസത്തിലെ ഏത് സമയത്തും രക്തത്തിലെ പഞ്ചസാര പരിശോധിക്കാവുന്നതാണ്. "ഇങ്ങനെ ചെയ്യുമ്പോൾ രോഗനിർണയത്തിനുള്ള കൃത്യത കുറവാണെങ്കിലും, 200 mg/dL അല്ലെങ്കിൽ അതിൽ കൂടുതലുള്ള അളവ്, പ്രത്യേകിച്ച് ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ അല്ലെങ്കിൽ അമിത ദാഹം പോലുള്ള ലക്ഷണങ്ങളോടൊപ്പം ഉണ്ടെങ്കിൽ, അത് പ്രമേഹത്തെ സൂചിപ്പിക്കാം," ഡോ. ടന്ന വ്യക്തമാക്കി.
രോഗനിർണയത്തിനും പതിവ് നിരീക്ഷണത്തിനുമായി ഫാസ്റ്റിങ് ഷുഗർ, ശരീരം ഭക്ഷണത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് പരിശോധിക്കാൻ ഭക്ഷണത്തിനു ശേഷമുള്ള ഷുഗർ, അടിയന്തിരമോ രോഗലക്ഷണമോ ആയ സന്ദർഭങ്ങളിൽ റാൻഡം ഷുഗർ എന്നിങ്ങനെ ഓരോ സമയത്തെ പരിശോധനയ്ക്കും വ്യത്യസ്ത ഫലങ്ങളാണുള്ളത്. ശരിയായി ഉപവസിക്കുക, പരിശോധനയ്ക്ക് മുമ്പ് ശാരീരിക പ്രവർത്തനങ്ങൾ ഒഴിവാക്കുക, പുകവലിക്കുകയോ കഫീൻ കഴിക്കുകയോ ചെയ്യരുത്, കൂടാതെ, ചില മരുന്നുകൾ ഒഴിവാക്കുക ഇവയൊക്കെ കൃത്യമായ പരിശോധന ഫലം ലഭിക്കാൻ ആവശ്യമാണ്. അതിനാൽ, രക്തത്തിലെ പഞ്ചസാര പരിശോധിക്കുന്നതിനു മുൻപ് ഡോക്ടറുമായി സംസാരിക്കണമെന്ന് ഡോ.ടന്ന ഉപദേശിച്ചു.
Also Read: ഡയറ്റോ ജിമ്മോ ഇല്ലാതെ 50 ദിവസത്തിനുള്ളിൽ 10 കിലോ കുറയ്ക്കാം; 10 സിംപിൾ വഴികൾ
പ്രമേഹമുള്ള വ്യക്തികൾക്ക്, അധിക സമയങ്ങളിലുള്ള പരിശോധന കൂടുതൽ വ്യക്തമായ ചിത്രം ലഭിക്കാൻ സഹായിക്കുമെന്ന് ഹൈദരാബാദിലെ ഡോ.ഹിരൺ എസ്.റെഡ്ഡി പറഞ്ഞു. ഭക്ഷണത്തിന് മുമ്പ് ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാര എത്രത്തോളം നിയന്ത്രിക്കപ്പെടുന്നുവെന്ന് നിർണയിക്കാൻ സഹായിക്കുന്നു, ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞുള്ള പരിശോധന ഗ്ലൂക്കോസ് സ്പൈക്കുകളെ ശരീരം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് മനസിലാക്കാൻ സഹായിക്കുന്നു, രാത്രിയിലെ ഗ്ലൂക്കോസ് സ്ഥിരത നിരീക്ഷിക്കാൻ ഉറക്കസമയത്തെ പരിശോധനകൾ സഹായിക്കുന്നു.
Also Read: ഭക്ഷണത്തിന് ശേഷം പെരുംജീരകം ചവച്ചാലുള്ള 5 ആരോഗ്യ ഗുണങ്ങൾ
അതിനാൽ, ഒരു സമയം എല്ലാവർക്കും അനുയോജ്യമായിരില്ല. ഒരാൾക്ക് അനുയോജ്യമായ സമയം മറ്റൊരാൾക്ക് അങ്ങനെയാകണമെന്നില്ല. ഓരോരുത്തരിലും പരിശോധന ഫലം വ്യത്യാസപ്പെടാം. എങ്കിലും, ഭക്ഷണത്തിനു മുൻപ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതാണ് നല്ലതെന്ന് ഡോ.റെഡ്ഡി പറഞ്ഞു. അതേസമയം, പ്രമേഹമുള്ളവർക്ക് ഒന്നിലധികം സമയങ്ങളിൽ പരിശോധനകൾ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 108 കിലോയിൽ നിന്ന് 60 കിലോയായി വണ്ണം കുറച്ചു; അതിശയിപ്പിച്ച് ഡോക്ടർ പൂർണിമ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.