/indian-express-malayalam/media/media_files/2025/07/07/arya-arora-2025-07-07-10-45-49.jpg)
ആര്യ അറോറ
ശരീര ഭാരം കുറയ്ക്കാനായി കർശനമായ ഭക്ഷണക്രമവും പതിവ് വ്യായാമവും ആവശ്യമാണെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ, ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങളിലൂടെയും ഈ ലക്ഷ്യം നേടിയെടുക്കാൻ സാധിക്കും. ഡയറ്റ് ഇല്ലാതെയും ജിമ്മിൽ പോകാതെയും വീട്ടിലിരുന്ന് ശരീര ഭാരം കുറയ്ക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ആര്യ അറോറ എന്ന യുവതി. 18 കിലോയാണ് യുവതി കുറച്ചത്. ശരീര ഭാരം കുറയ്ക്കാൻ തനിക്ക് സഹായകരമായ 7 കാര്യങ്ങളെക്കുറിച്ച് യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.
1. ആദ്യം നിങ്ങളുടെ ബിഎംആർ കണക്കാക്കുക
ശരീര ഭാരം കുറയ്ക്കാൻ തീരുമാനിക്കുമ്പോൾ ആദ്യം നിങ്ങളുടെ ബിഎംആർ കണക്കാക്കുക. ഒരു ദിവസം എത്ര കലോറിയാണ് നിങ്ങൾക്ക് ആവശ്യമുള്ളതെന്ന് മനസിലാക്കുക. നിങ്ങളുടെ പ്രായം, ഉയരം, ഭാരം, ലിംഗം എന്നിവയെ അടിസ്ഥാനപ്പെടുത്തി ആവശ്യമായ കലോറി തീരുമാനിക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കാതെ നിങ്ങൾക്ക് ആവശ്യമുള്ള അളവിൽ ഭക്ഷണം കഴിക്കാൻ സഹായിക്കുന്നു.
2. നിങ്ങളുടെ പ്ലേറ്റ് ബാലൻസ് ചെയ്യുക, നിയന്ത്രണം വേണ്ട
ഭക്ഷണം ഒഴിവാക്കുകയല്ല, അവയെ ബാലൻസ് ചെയ്യുകയാണ് വേണ്ടത്. 40% പ്രോട്ടീൻ, 30% ഫൈബർ, 20% കാർബോഹൈഡ്രേറ്റ്, 10% കൊഴുപ്പ് എന്നിങ്ങനെ ഓരോ ഭക്ഷണവും ക്രമീകരിച്ചു. ഇതിലൂടെ വയർ നിറയുകയും ഊർജസ്വലമായി അനുഭവപ്പെടുകയും ചെയ്തു.
Also Read: ഡയറ്റോ ജിമ്മോ ഇല്ലാതെ 50 ദിവസത്തിനുള്ളിൽ 10 കിലോ കുറയ്ക്കാം; 10 സിംപിൾ വഴികൾ
3. വ്യായാമം
4 ദിവസം ശക്തി പരിശീലനം, 2 ദിവസം കാർഡിയോ, ദിവസേനയുള്ള നടത്തം. ഇത് പേശി വളർച്ചയ്ക്കും കൊഴുപ്പ് വേഗത്തിൽ എരിച്ചു കളയാനും സഹായിക്കും.
4. കലോറി ട്രാക്ക് ചെയ്യുക, പക്ഷേ വെറും 7 ദിവസത്തേക്ക് മാത്രം
ഓരോ നേരത്തെ ഭക്ഷണത്തിലും അല്ല, മറിച്ച് ഒരാഴ്ചത്തെ കലോറി ഉപഭോഗം ട്രാക്ക് ചെയ്യുക. ഇതിലൂടെ ഭക്ഷണരീതി മനസിലാക്കാൻ സാധിക്കും.
Also Read:ഭക്ഷണത്തിന് ശേഷം പെരുംജീരകം ചവച്ചാലുള്ള 5 ആരോഗ്യ ഗുണങ്ങൾ
5. ജങ്ക് ഫുഡ് ഒഴിവാക്കി, പക്ഷേ പൂർണമായും അല്ല
80:20 എന്ന നിയമം പാലിച്ചു. പ്രോസസ്ഡ് ഭക്ഷണങ്ങൾ, റിഫൈൻഡ് ഷുഗർ, മൈദ, ഓയിൽ, വറുത്ത ലഘുഭക്ഷണങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കാതെ അളവിൽ കുറച്ചു.
6. ധാരാളം വെള്ളം കുടിക്കുക, നന്നായി ഉറങ്ങുക
ഒരു ദിവസം 2–3 ലിറ്റർ വെള്ളവും 7–8 മണിക്കൂർ ഉറക്കവും വലിയ മാറ്റം ഉണ്ടാക്കും.
Also Read: 108 കിലോയിൽ നിന്ന് 60 കിലോയായി വണ്ണം കുറച്ചു; അതിശയിപ്പിച്ച് ഡോക്ടർ പൂർണിമ
7. മാനസികാവസ്ഥ പ്രധാനം
ഭാരം കുറയ്ക്കുന്നതിൽ മാനസികാരോഗ്യവും പ്രധാനമാണ്. ശാന്തമായ മനസ് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: വയർ കുറച്ച് അരക്കെട്ട് മനോഹരമാക്കാൻ ഈ 4 ഭക്ഷണങ്ങൾ ഉപേക്ഷിച്ചോളൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.