/indian-express-malayalam/media/media_files/00J7edgzTQN8AffvMEKz.jpg)
Credit: Pexels
ജോലിസ്ഥലത്ത് എപ്പോഴും ആക്ടീവായിരിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്. എന്നാൽ, പലർക്കും ഇതിന് കഴിയാറില്ല. ഉച്ചതിരിയുമ്പോൾ തന്നെ പലർക്കും ക്ഷീണം അനുഭവപ്പെടും. ഈ സമയത്ത് ഊർജം പ്രദാനം ചെയ്യുന്ന ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും. ജോലി സ്ഥലത്തെ അലസത അകറ്റാനും ഊർജം കൂട്ടാനും സഹായിക്കുന്ന മൂന്നു ഭക്ഷണങ്ങളെക്കുറിച്ച് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റെയാൻ ഫെർണാണ്ടോ പറഞ്ഞിട്ടുണ്ട്.
ജോലി സ്ഥലത്തേക്ക് പോകുമ്പോൾ ആപ്പിൾ, ഡ്രൈ ഫ്രൂട്ട്സ്, ഉണങ്ങിയ പ്ലം പഴമായ പ്രൂൺസ് എന്നിവ ഉറപ്പായും കയ്യിൽ കരുതണമെന്ന് അദ്ദേഹം നിർദേശിച്ചു. ഇവയെല്ലാം ഉൽപ്പാദനക്ഷമത വർധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സമൂസ, കട്‌ലറ്റ്, ബർഗർ തുടങ്ങിയ ലഘുഭക്ഷണങ്ങൾക്ക് പകരം ആപ്പിൾ, ഡ്രൈ ഫ്രൂട്ട്‌സ്, പ്രൂൺസ് തുടങ്ങിയവ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നത് ആരോഗ്യകരമായ ഒരു ശീലമാണെന്ന് ഡോ.ബിജു കെ.എസ് പറഞ്ഞു. സാധാരണ ലഭ്യമായ ലഘുഭക്ഷണങ്ങൾക്കുപകരം ഇത്തരം പ്രകൃതിദത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് മൊത്ത കലോറിയുടെ അളവ് കൂട്ടാൻ സഹായിക്കും. ഉദാഹരണത്തിന്, വെറും അഞ്ച് പ്ളം കഴിക്കുന്നതിലൂടെ മൊത്തം ഉപഭോഗത്തിലേക്ക് 100 കലോറി ചേർക്കാൻ കഴിയും. അവയിൽ ഭൂരിഭാഗത്തിലും ഉയർന്ന പോഷകങ്ങളും ഉയർന്ന നാരുകളും പഞ്ചസാരയും ഉപ്പും കുറവാണെന്നും അദ്ദേഹം പറഞ്ഞു. ജോലി സമയത്ത് ഊർജം വർധിപ്പിക്കാൻ അവ സഹായിക്കുമെങ്കിലും അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ആപ്പിളാണെങ്കിൽ, പ്രതിദിനം ഒരു ഇടത്തരം ആപ്പിളിൽ കൂടുതൽ കഴിക്കരുത്. പ്ളം അല്ലെങ്കിൽ അത്തിപ്പഴം പോലുള്ള ഉണക്കിയ പഴങ്ങൾ അഞ്ചിൽ കൂടരുതെന്നും ഡോ.ബിജു പറഞ്ഞു. ബദാം, ഉണക്കമുന്തിരി, മത്തങ്ങ വിത്തുകൾ പോലെയുള്ളവ പ്രതിദിനം ഒരുപിടി, അതായത് 30 മുതൽ 50 ഗ്രാമിന് ഇടയിൽ വരെയാകാമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു ആപ്പിൾ, അഞ്ച് പ്ളം, ഒരു പിടി ബദാം, ഉണക്കമുന്തിരി എന്നിവ അടങ്ങിയ ഒരു ദിവസത്തെ ലഘുഭക്ഷണം, വിറ്റാമിൻ എ, ബി കോംപ്ലക്സ്, സി, ഇ, കെ, ഇരുമ്പ്, മാംഗനീസ്, മഗ്നീഷ്യം, പൊട്ടാസ്യം, ചെമ്പ്, വിവിധ ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ ഉയർന്ന പോഷകങ്ങൾ നൽകുമെന്ന് ഡോ.ബിജു പറഞ്ഞു. നാരുകളാൽ സമ്പുഷ്ടമാണവ. ജോലിസ്ഥലത്തെ കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും മെച്ചപ്പെടുത്താൻ സഹായിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Read More
- ആർത്തവ സമയത്തെ ഇരുമ്പിന്റെ കുറവ് നികത്താൻ നെല്ലിക്ക ജാമിന് കഴിയുമോ?
- 5 വയസുള്ള കുട്ടിക്ക് എത്ര സമയം ടിവിയോ മൊബൈലോ കാണാം?
- നിറം മങ്ങിയ പല്ലുകൾക്ക് പരിഹാരം ഈ പഴങ്ങൾ
- രാത്രി 9 ൽനിന്നും വൈകിട്ട് 6 ലേക്ക് അത്താഴ സമയം മാറ്റിയാൽ സംഭവിക്കുന്നതെന്ത്?
- ആർത്തവ സമയത്ത് ഭക്ഷണ നിയന്ത്രണം അവശ്യമോ?
- 8 മണിക്കൂറിൽ താഴെയാണോ ഉറക്കം? എങ്കിൽ കാത്തിരിക്കുന്നത് അകാലവാർധക്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us