scorecardresearch

ആർത്തവ സമയത്തെ ഇരുമ്പിന്റെ കുറവ് നികത്താൻ നെല്ലിക്ക ജാമിന് കഴിയുമോ?

ഈ സമയത്ത് അമിതമായ രക്തനഷ്ടം കാരണം, ഇരുമ്പിന്റെ കുറവ് ഉണ്ടാകുമെന്ന വസ്തുത പലർക്കും അറിയില്ല. ഇതുമൂലം സ്ത്രീകൾക്ക് ക്ഷീണം അനുഭവപ്പെടാം

ഈ സമയത്ത് അമിതമായ രക്തനഷ്ടം കാരണം, ഇരുമ്പിന്റെ കുറവ് ഉണ്ടാകുമെന്ന വസ്തുത പലർക്കും അറിയില്ല. ഇതുമൂലം സ്ത്രീകൾക്ക് ക്ഷീണം അനുഭവപ്പെടാം

author-image
Health Desk
New Update
indian gooseberry, Amla, Nellikka

നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങൾ

ആർത്തവ കാലം പല സ്ത്രീകൾക്കും അസ്വസ്ഥതയും വേദനയും നിറഞ്ഞതാകാം. മൂന്നു ദിവസം മുതൽ ഒരാഴ്ചവരെ ചില സ്ത്രീകളിൽ ആർത്തവ കാലം നീണ്ടുനിൽക്കാറുണ്ട്. ഈ സമയത്ത് അമിതമായ രക്തനഷ്ടം കാരണം, ഇരുമ്പിന്റെ കുറവ് ഉണ്ടാകുമെന്ന വസ്തുത പലർക്കും അറിയില്ല. ഇതുമൂലം സ്ത്രീകൾക്ക് ക്ഷീണം അനുഭവപ്പെടാം. എന്നാൽ, ആർത്തവ സമയത്ത് നെല്ലിക്ക ജാം കഴിക്കുന്നത് ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ സഹായിക്കുമെന്ന് ഒരു ഇൻസ്റ്റഗ്രാം പേജിലെ പോസ്റ്റിൽ പറയുന്നു. 

Advertisment

നെല്ലിക്ക ഇരുമ്പിന്റെയും വിറ്റാമിൻ സിയുടെയും നല്ല ഉറവിടമാണ്. ഇത് ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ സഹായിക്കും. മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ബി 1, ബി 2, ബി 5, ബി 6, കാൽസ്യം തുടങ്ങിയ ഒന്നിലധികം വിറ്റാമിനുകളാലും നെല്ലിക്കയിൽ സമ്പുഷ്ടമാണെന്ന് ഗൈനക്കോളജിസ്റ്റ് ഡോ.തേജൽ കാൻവർ പറഞ്ഞു. 

നെല്ലിക്ക ജാം നല്ലൊരു ഓപ്ഷനാണ്, എന്നാൽ ആർത്തവ സമയത്തെ ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ ഇത് മാത്രം മതിയാകില്ലെന്ന് നോയിഡയിലെ മദർഹുഡ് ഹോസ്പിറ്റലിലെ ഡോ. നിവ്യ വികൽ പറഞ്ഞു. ഇരുമ്പിന്റെ ആഗിരണത്തെ വർധിപ്പിക്കാൻ സഹായിക്കുന്ന വൈറ്റമിൻ സി അടങ്ങിയിട്ടുള്ളതിനാൽ നെല്ലിക്ക ജാം ചില ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് ഡോ.കൻവാർ വിശദീകരിച്ചു. എങ്കിലും, ആർത്തവ സമയത്ത് ഇരുമ്പിന്റെ അളവ് ഗണ്യമായി കുറയുന്നത് നികത്താൻ നെല്ലിക്ക ജാം കൊണ്ട് മാത്രം കഴിയില്ലെന്നും വ്യക്തമാക്കി. 

നെല്ലിക്ക ജാമിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് മറ്റ് ഭക്ഷണ സ്രോതസ്സുകളിൽ നിന്നുള്ള ഇരുമ്പ് ആഗിരണം വർധിപ്പിക്കും. ഇരുമ്പിന്റെ അപര്യാപ്തത പരിഹരിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ മറ്റ് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളോ സപ്ലിമെന്റുകളോ അപേക്ഷിച്ച് നെല്ലിക്ക ജാമിൽ ഇരുമ്പിന്റെ അംശം കുറവാണെന്ന് ഡോ.കൻവാർ സമ്മതിച്ചു.

Advertisment

നെല്ലിക്ക ജാം തിരഞ്ഞെടുക്കുമ്പോൾ അവയിലെ പോഷകാഹാരം, പഞ്ചസാരയുടെ അളവ് ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ദഹനസംബന്ധമായ പ്രശ്‌നങ്ങളോ അലർജിയോ ഉള്ളവർ നെല്ലിക്ക ജാം കഴിക്കുന്നതിന് മുമ്പ് ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി സംസാരിക്കുക. നെല്ലിക്ക ജാമിനൊപ്പം ബീൻസ്, പയർ, ഇലക്കറികൾ, ധാന്യങ്ങൾ എന്നിങ്ങനെ ഇരുമ്പ് അടങ്ങിയ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ കഴിക്കുന്നതിന് മുൻഗണന നൽകണമെന്ന് ഡോ.കൻവാർ പറഞ്ഞു. 

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: