scorecardresearch

ISL 2019-2020, Odisha FC: കിരീടത്തിലേക്ക് ഓടിയെത്താൻ ഒഡിഷ എഫ്‌സി

ISL 2019-2020, Odisha FC Team Profile and Full Squad: പേരിലും വേദിയിലും വന്ന മാറ്റം പ്രകടനത്തിലും കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബ്

ISL 2019-2020, Odisha FC Team Profile and Full Squad: പേരിലും വേദിയിലും വന്ന മാറ്റം പ്രകടനത്തിലും കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബ്

author-image
Joshy K John
New Update
Odisha FC, Odisha FC preview, ISL, ISL 2019-2020, ഐഎസ്എൽ, ഒഡിഷ എഫ്സി, OFC, Odisha FC squad, Odisha team, ie malayalam, ഐഇ മലയാളം

ISL 2019-2020, Odisha FC Team Profile and Full Squad: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇത്തവണ അരങ്ങേറ്റം കുറിക്കുന്ന രണ്ടു ടീമുകളിൽ ഒന്നാണ് ഒഡിഷ എഫ്‌സി. കഴിഞ്ഞ സീസണുകളിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായിരുന്ന ഡൽഹി ഡൈനാമോസാണ് ഒഡിഷ എഫ്‌സിയായി മാറിയത്. പേരിലും വേദിയിലും വന്ന മാറ്റം പ്രകടനത്തിലും കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബ്.

Advertisment

Also Read: ISL 2019-2020, Kerala Blasters FC: പുതിയ തന്ത്രങ്ങൾ, മാറ്റങ്ങൾ; അരയും തലയും മുറുക്കി കേരള ബ്ലാസ്റ്റേഴ്സ്

നഷ്ടങ്ങളുടെ തുടക്കം

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന പതിപ്പിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ക്ലബ്ബ് അടുത്ത രണ്ടു സീസണുകളിലും സെമിഫൈനലും കളിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു സീസണുകളിൽ ക്ലബ്ബിന് തീരെ തിളങ്ങാൻ സാധിച്ചില്ല. എട്ടാം സ്ഥാനത്തായിരുന്നു നാലും അഞ്ചു സീസണുകളിൽ ഡൽഹി സീസൺ അവസാനിപ്പിച്ചത്. അതു തന്നെയാണ് ടീമിന്റെ അവസാനത്തിലേക്ക് നയിച്ചതും. കഴിഞ്ഞ സീസണിൽ 11 മത്സരങ്ങൾക്ക് ശേഷമാണ് ക്ലബ്ബിന് കന്നി വിജയം സ്വന്തമാക്കാൻ സാധിച്ചത്.

Also Read:ISL 2019 - 2020 Schedule: ഐഎസ്എൽ 2019 - 2020 മത്സരക്രമം

പുതിയ ഇടം പുതിയ പ്രതീക്ഷകൾ

ഒഡിഷ സർക്കാരിന്റെകൂടെ സഹകരണത്തോടെയാണ് ക്ലബ്ബിന്റെ പ്രവർത്തനം. ഡൽഹിയിൽനിന്ന് ഒഡിഷയിലേക്ക് പറിച്ചുനടപ്പെട്ട ടീമിന് വേണ്ടത്ര പിന്തുണ പഴയ ആരാധകരിൽനിന്ന് ലഭിക്കുന്നില്ലയെന്നാണ് സൂചന. ആരാധക പിന്തുണയിൽ നിലവിലുള്ള ഇടിവ് മികച്ച പ്രകടനത്തിലൂടെ പുത്തൻ കുപ്പായത്തിൽ തിരിച്ചുപിടിക്കാമെന്ന് മാനേജ്മെന്റും താരങ്ങളും കരുതുന്നു.

Advertisment

Also Read: ISL: അനസിനും ജോബിക്കും ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഉദ്ഘാടന മത്സരം നഷ്ടമാകും

പുത്തനങ്കത്തിന് ടീമിന്റെ മൂർച്ച കൂട്ടി ജോസപ് ഗാമ്പെ

കഴിഞ്ഞ സീസണിൽ എട്ടാം സ്ഥാനത്തേക്ക് ടീമിനെ എത്തിച്ചതിന്റെ ഉത്തരവാദിത്വം ജോസപ് ഗാമ്പെ എന്ന സ്‌പാനിഷ് പരിശീലകനും കൂടിയുള്ളതാണ്. ബാഴ്സലോണയിലെയും ഓസ്ട്രേലിയൻ ദേശീയ ടീമിന്റെയും മാനേജർ തസ്തികകളിൽനിന്ന് നേടിയ തന്റെ പരിചയസമ്പത്തുമായി കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലെത്തിയ ജോസഫിന് ഇവിടെ തിളങ്ങാനായില്ല. എന്നാൽ പരിശീലകനെ കൈവിടാതെ പരസ്യമായി പിന്തുണ അർപ്പിച്ച മാനേജ്മെന്റിനും ആരാധകർക്കും മികച്ച മത്സരഫലങ്ങൾ സമ്മാനിച്ചേ മതിയാകൂ ഇത്തവണ ജോസഫിന്.

Also Read:ISL: കാൽപ്പന്ത് ആരവത്തിന്റെ പുത്തനാഘോഷത്തിന് വിസിൽ മുഴക്കം കാത്ത്; ഐഎസ്എൽ മത്സരക്രമം, ടീമുകൾ, അറിയേണ്ടതെല്ലാം

മാറ്റം ടീമിലുണ്ടോ?

കഴിഞ്ഞ സീസണിലെ ഡൽഹി ഡൈനാമോസിൽനിന്ന് ഒഡിഷ് എഫ്സിയിലേക്ക് എത്തുമ്പോൾ മാറ്റം പേരിൽ മാത്രമാണോയെന്ന് ഒരുപക്ഷെ ആരാധകർ ചിന്തിച്ചേക്കാം. കാരണം സ്ക്വാഡിൽ കാര്യമായ മെച്ചപ്പെടെലൊന്നും വ്യക്തമല്ല. മധ്യനിരയിലും മുന്നേറ്റത്തിലുമൊന്നും കൂടുതൽ മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ മാനേജ്മെന്റിന് സാധിച്ചില്ലായെന്നോ അവർ അതിന് ശ്രമിച്ചില്ലായെന്നോ പറയേണ്ടി വരും.

Also Read: ISL: പൂനെയിൽനിന്ന് പുതിയ തുടക്കത്തിന് ഹൈദരാബാദിലേക്ക്

ഒഡിഷ എഫ്സി സ്ക്വാഡ്

രണ്ടു വിദേശ താരങ്ങളെയാണ് ഇത്തവണ ക്ലബ് നിലനിർത്തിയത് മാർക്കോസ് ടെബാറും ഫ്രാൻസിസ്കോ ഡൊരൻസോറോയും. സിസ്കോ ഹെർണാണ്ടസും കോർലോസ് ഡെൽഗാഡോയും അരിഡെയ്ൻ സന്റാനയും സ്‌പാനിഷ് പരിശീലകന്റെ നിർണായക നീക്കങ്ങളാണ്. സെനഗൾ താരം ഡിവാൻഡൗവും അർജന്റീനക്കാരൻ മാർട്ടിൻ പെരസുമാണ് ക്ലബ്ബിലെ മറ്റു വിദേശ താരങ്ങൾ.

Also Read:ISL 2019-2020, ATK: ലോപസ് ഹെബാസിന്റെ രണ്ടാം വരവിൽ മൂന്നാം കിരീടം സ്വപ്നം കാണുന്ന കൊൽക്കത്ത

ലാലിൻസ്വാല ചാങ്തെയുടെ വിടവ് ടീമിന് വലിയ നഷ്ടം തന്നെയാണ്. വിനിത് റായ്, നന്ദകുമാർ ശേഖർ എന്നിവരാണ് ടീമിലെ യുവസാന്നിധ്യങ്ങൾ.

ഗോൾകീപ്പർമാർ: ഫ്രാൻസിസ്കോ ഡൊരൻസോറോ, അർഷ്ദീപ് സിങ്, അങ്കിത് ഭ്യൂയാൻ

Also Read:ISL 2019-2020, FC Goa: കപ്പിനും ചുണ്ടിനുമിടയിൽ രണ്ടുതവണ നഷ്ടമായ കിരീടം നാട്ടിലെത്തിക്കാൻ എഫ്സി ഗോവ

പ്രതിരോധ നിര: കാർലോസ് ഡെൽഗാഡോ, നാരായൺ ദാസ്, ഗൗരവ് ബോറ, ലാൽച്വൂവാൻമവിയ ഫനായി, അമിത് ടുഡു, റാണാ ഘരാമി, സാജിത് ദോട്ട്, ശുഭം സാരംഗി.

മധ്യനിര: മാർക്കോസ് ടെബാർ, സിസ്കോ ഹെർണാണ്ടസ്, ദിവനദൗ ഡയഗ്നെ, മാർട്ടിൻ പെരസ്, വിനിത് റായ്, ബിക്രംജിത് സിങ്, ജെറി, നന്ദകുമാർ ശേഖർ, റോമിയോ ഫെർണാണ്ടസ്, വാൻലാൽ ചാങ്തെ, ലാൽരുസ്വുവാലല സെയ്ലുങ്.

മുന്നേറ്റനിര: അരിഡെയ്ൻ സാന്രന, ഡാനിയേൽ ലാലിപ്യൂ, സെയ്മിങ്മാങ്

Also Read:ISL 2019-2020, Chennaiyin FC: ചെത്തിയൊരുക്കിയ ചെന്നൈയിൻ; ലക്ഷ്യം മൂന്നാം കിരീടം

Isl 2019 2020 Isl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: