ഇന്ത്യൻ സൂപ്പർ ലീഗിലെ പുതിയ പേരാണ് ഹൈദരാബാദ് എഫ്‌സി. എന്നാൽ പേരിൽ മാത്രമേ ഈ പുതുമയുള്ളൂ. ടീം പഴയ പൂനെ സിറ്റി എഫ്‌സിയാണ്. സാമ്പത്തിക ബാധ്യതയ്ക്ക് പുറമെ ഇരട്ട പ്രഹരമേൽപ്പിച്ച് കൈമാറ്റ വിലക്ക് വന്നത് ടീമിന് തിരിച്ചടിയായി. ഇതോട ക്ലബ്ബിന്റെ പ്രവർത്തനം അവസാനിപ്പിക്കാനായിരുന്നു ഉടമകളുടെ തീരുമാനം. വ്യവസായികളായ വരുൺ ത്രിപുരനേനിയും വിജയ് മധുരിയും ചേർന്നാണ് ഹൈദരാബാദ് ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശം.

പുതിയ തുടക്കത്തിനാണ് ഹൈദരാബാദും ഒരുങ്ങുന്നത്. ഫുട്ബോളിന് ഒട്ടും വളക്കൂറില്ലാത്ത പൂനെയിൽനിന്ന് പേരുകേട്ട ഹൈദരാബാദിലേക്കാണ് ടീം പറിച്ചുനടപ്പെട്ടിരിക്കുന്നത്. ഹൈദരാബാദ് സംസ്ഥാന ടീമും ഹൈദരാബാദ് പൊലീസ് ടീമുമെല്ലാം ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കു സുപരിചിതമാണ്. ഈ പട്ടികയിലേക്കാണ് ഹൈദരാബാദ് എഫ്‌സിയും ഐഎസ്എല്ലിലൂടെ തങ്ങളുടെ പേരെഴുതിച്ചേർക്കാൻ ഒരുങ്ങുന്നത്.

Also Read: ISL 2019-2020, ATK: ലോപസ് ഹെബാസിന്റെ രണ്ടാം വരവിൽ മൂന്നാം കിരീടം സ്വപ്നം കാണുന്ന കൊൽക്കത്ത

ഐഎസ്‌എല്ലിനെ അടുത്തറിയുന്ന വരുൺ

കേരള ബ്ലാസ്റ്റേഴ്സിന്റെയും ചെന്നൈയിൻ എഫ്‌സിയുടെയും സിഇഒ ആയിരുന്നു നിലവിൽ ഹൈദരാബാദ് എഫ്സിയുടെ ഉടമയായ വരുൺ ത്രിപുരനേനി. വരുണിന്റെ പരിചയസമ്പത്ത് മുതൽക്കൂട്ട് തന്നെയാണ് ടീമിന്. ഒപ്പം തന്ത്രശാലിയായ പരിശീലകനും ഒരുപിടി മികച്ച താരങ്ങളും എത്തുന്നതോടെ അരങ്ങേറ്റ സീസണിൽ തന്നെ ഹൈദരാബാദിൽനിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കാം.

രക്ഷകനായ ബ്രൗൺ

കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ തന്നെ തകർന്നുപോയ ക്ലബ്ബിന്റെ രക്ഷകനായാണ് ഫിൽ ബ്രൗൺ എന്ന ഇംഗ്ലീഷ് പരിശീലകൻ അവതരിക്കുന്നത്. ആദ്യ പത്തു മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് പോർച്ചുഗീസുകാരൻ മിഗ്വയേൽ എഞ്ചലിന് കീഴിൽ പൂനെക്ക് സ്വന്തമാക്കാൻ സാധിച്ചത്. ഇതോടെ മിഗ്വയേൽ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്നു മാറ്റപ്പെട്ടു.

Also Read: ISL: കാൽപ്പന്ത് ആരവത്തിന്റെ പുത്തനാഘോഷത്തിന് വിസിൽ മുഴക്കം കാത്ത്; ഐഎസ്എൽ മത്സരക്രമം, ടീമുകൾ, അറിയേണ്ടതെല്ലാം

പിന്നാലെ ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ടെക്നിക്കൽ ഡയറക്ടർ പ്രാദ്യൂം റെഡ്ഡിയും ഫിൽ ബ്രൗണും ചേർന്ന് ടീമിനെ കരുത്തരുടെ സംഘമാക്കി. അവസാന എട്ട് മത്സരങ്ങളിൽ അഞ്ചിലും ജയം കണ്ടെത്താൻ പൂനെക്ക് സാധിച്ചു. ഈ മികവാണ് പുതിയ സീസണിൽ ഹൈദരാബാദിന് പ്രതീക്ഷ നൽകുന്നതും. ബോൾട്ടൻ വാരിയേഴ്സ് ബ്ലാക്ക്പൂൾ ബാക്ക് എന്നീ ഇംഗ്ലീഷ് ക്ലബ്ബുകളുടെ പരിശീലകനായി പ്രവർത്തിച്ചിട്ടുള്ള ഫിൽ ബ്രൗണിന് ഹൈദരാബാദും മികച്ച കളമാകും. കഴിഞ്ഞ സീസണിലെ ഏകദേശം എല്ലാ താരങ്ങളും ഇത്തവണയും ടീമിനൊപ്പമുള്ളത് ബ്രൗണിന് ഏറെ ഗുണം ചെയ്യും.

Also Read: ISL 2019-2020, Kerala Blasters FC: പുതിയ തന്ത്രങ്ങൾ, മാറ്റങ്ങൾ; അരയും തലയും മുറുക്കി കേരള ബ്ലാസ്റ്റേഴ്സ്

സന്തുലിതം ഈ ടീം

ബ്രസീലിയൻ താരം മാഴ്സലീന്യോയെ മുൻനിർത്തിയാണ് ഹൈദരാബാദ് എഫ്‌സി കന്നി അംഗത്തിനൊരുങ്ങുന്നത്. സ്റ്റാൻകോവിച്ചെന്ന ഓസ്ട്രിയൻ താരവും പ്ലെയിങ് ഇലവനിലെ നിർണായക സാനിധ്യമാണ്. മലയാളി താരം ആഷിഖ് കുരുണിയൻ ടീമിന് നഷ്ടം തന്നെയാണ്. എന്നാൽ ആഷിഖിന് പകരംവയ്ക്കാൻ സാധിക്കുന്ന ഒരുപിടി താരങ്ങൾ ടീമിനൊപ്പമുണ്ട്.

ഗോൾവലയുടെ ചുമതല ഇന്ത്യൻ താരങ്ങൾക്കാണ്. അനൂജ് കുമാർ, കമൽജിത് സിങ്, ലക്ഷ്മികാന്ത് കട്ടിമാണി എന്നിവരാണ് ടീമിലെ ഗോൾകീപ്പർമാർ. പരിചയസമ്പന്നനായ കമൽജിത് തന്നെയാകും ടീമിന്റെ ഒന്നാം ഗോൾകീപ്പർ.

Also Read: ISL 2019 – 2020 Schedule: ഐഎസ്എൽ 2019 – 2020 മത്സരക്രമം

ഗോൾകീപ്പർമാർ: അനൂജ് കുമാർ, കമൽജിത് സിങ്, ലക്ഷ്മികാന്ത് കട്ടിമാണി

പ്രതിരോധത്തിൽ റാഫ ലോപസ് – മാത്യു കിൽഗലോൺ കൂട്ടുകെട്ട് നിർണായകമാകും. ഒപ്പം ഇന്ത്യൻ താരം ആദിൽ ഖാനും കൂടി എത്തുന്നതോടെ പൂനെയുടെ ബോക്സിനകത്ത് പന്തെത്തിക്കാൻ എതിരാളികൾ നന്നായി വിയർപ്പൊഴുക്കേണ്ടി വരും. ഡിഫൻസിവ് മിഡ്ഫീൽഡറുടെ റോളിൽ തിളങ്ങാൻ സാധിക്കുന്ന യുവതാരം നിഖിൽ പൂജാരി പ്ലെയിങ് ഇലവനിലെ ഫസ്റ്റ് ചോയിസാകുമെന്നാണ് കരുതുന്നത്.

പ്രതിരോധം: ആശിഷ് റായ്, ഗുർജിത് സിങ്, മാത്യു കിൽഗാലൻ, മുഹമ്മദ് യാസിർ, നിഖിൽ പൂജാരി, റാഫേൽ ലോപസ് ഗോമസ്, സഹിൽ പൻവാർ, താരിഫ് അഖ്ഹാൻഡ്.

Also Read:<strong> <a href=”https://malayalam.indianexpress.com/sports/isl-sandesh-jhigans-injury-kerala-blasters-player-likely-to-miss-season-305806/”>സന്ദേശ് ജിങ്കനു പരുക്ക്; സീസൺ തുടങ്ങുന്നതിനു മുമ്പേ കേരള ബ്ലാസ്റ്റേഴ്സിനു തിരിച്ചടി</a></strong>

മാർക്കോ സ്റ്റൻകോവിച്ചിനായിരിക്കും മുന്നേറ്റത്തിന് പന്തെത്തിച്ച് കൊടുക്കേണ്ട ചുമതല. എമേർജിങ് പ്ലെയർ ഓഫ് ദി ഇയർ പട്ടത്തിനായി കച്ചകെട്ടുന്ന ദിപേന്ദ്ര നേഗിയും സഹിൽ ടവോരയും പ്ലെയിങ് ഇലവനിലുണ്ടാകും.

മധ്യനിര: ആദിൽ ഖാൻ, ദീപേന്ദ്ര നേഗി, സഹിൽ തവോറ, ഗാനി അഹമ്മദ് നിഗം, ലാൽഡൻമാവിയ റാൾട്ടെ, മാർക്കോ സ്റ്റാൻകോവിച്ച്. നെസ്റ്റർ ഗോർഡില്ലോ, രോഹിത് കുമാർ, ശങ്കർ സംപിങ്‌രാജ്.

Also Read: ISL: അനസിനും ജോബിക്കും ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഉദ്ഘാടന മത്സരം നഷ്ടമാകും

മുന്നേറ്റത്തിൽ നേരത്തെ പറഞ്ഞതുപോലെ മഴ്സിന്യോയാണ് ടീീമിന്റെ പ്രധാന പ്രതീക്ഷ. ഇടതു വിങ്ങറുടെ റോളിലാകും താരമെത്തുക. സ്ട്രൈക്കറായി മറ്റൊരു ബ്രസീൽ താരം ബോബോ ബൂട്ടുകെട്ടും. 3-4-3 ശൈലിയിൽ ടീമിനെ അണിനിരത്താനാണ് സാധ്യത 4-4-2 ശൈലിയിലേക്ക് പരിശീലകൻ പോയാലും ആശ്ചര്യപ്പെടാനില്ല.

മുന്നേറ്റ നിര: അഭിഷേക് ഹൽദാർ, ബോബോ, ഗിൽസ് ബാർനസ്, മാർസലോ പെരിറ, റോബിൻ സിങ്.

റോബിൻ സിങ്, നിഖിൽ പൂജാരി, ലാൽദൻവിയ റാൾട്ടെ എന്നിവർക്ക് ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാൻ മികച്ച പ്രകടനം പുറത്തെടുത്തെ മതിയാകൂ. ഡീഗോ കാർലോസിന്റെയും ആഷിഖ് കുരുണിയന്റെയും അഭാവത്തിന് പരിഹാരം കണ്ടെത്താൻ ക്ലബ്ബിന് സാധിച്ചാൽ കന്നിയങ്കത്തിൽ മറ്റു ക്ലബ്ബുകൾക്ക് ഹൈദരാബാദ് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook