ISL 2019-2020, Chennaiyin FC Team Profile and Full Squad:തിരിച്ചടികളുടെ കഴിഞ്ഞ സീസണിൽ നിന്ന് ശക്തമായ തിരിച്ചുവരവാണ് ചെന്നൈയിൻ എഫ്സി ഐഎസ്എല്ലിന്റെ ആറാം പതിപ്പിൽ പ്രതീക്ഷിക്കുന്നത്. പത്താം സ്ഥാനത്തുനിന്ന് കിരീടത്തിലേക്ക് പോകാൻ സാധിക്കുന്ന ടീമാണ് ചെന്നൈയെന്ന് ആരാധകർക്കും ഉറപ്പുണ്ട്. രണ്ടു തവണ ഇന്ത്യൻ സൂപ്പർ ലീഗ് ചാംപ്യന്മാരായ ക്ലബ്ബാണ് ചെന്നൈയിൻ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പിൽ പത്താം സ്ഥാനത്താണ് ചെന്നൈയിൻ എഫ്സി ഫിനിഷ് ചെയ്തത്. ആകെ ഒമ്പത് പോയിന്റാണ് 18 മത്സരങ്ങളിൽനിന്നു ചെന്നൈയിൻ സ്വന്തമാക്കിയത്. ഐഎസ്എല്ലിന്റെ ചരിത്രത്തിൽ തന്നെ ഒരു ടീം സ്വന്തമാക്കുന്ന ഏറ്റവും കുറഞ്ഞ പോയിന്റാണിത്. എന്നാൽ ശക്തമായ ഉയിർത്തെഴുന്നേൽപ്പിനാണ് ഇത്തവണ ക്ലബ്ബ് ഒരുങ്ങുന്നത്. ഒരുപിടി മികച്ച സൈനിങ്ങുകളും മികച്ച പ്രീ സീസൺ മത്സരങ്ങളും ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
Also Read: ISL 2019 – 2020 Schedule: ഐഎസ്എൽ 2019 – 2020 മത്സരക്രമം
ഗ്രിഗറിയുടെ മറു മരുന്നുകൾ ലക്ഷ്യം കാണുമോ?
മുഖ്യപരിശീലകൻ ജോൺ ഗ്രിഗറിയുടെ കരാർ നീട്ടിയപ്പോൾ ആരാധകർ നെറ്റിചുളിച്ചു. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ കളിച്ച ടീമാണ് കഴിഞ്ഞ സീസണിൽ ഏറ്റവും ഒടുവിൽ സീസൺ അവസാനിപ്പിച്ചതെന്നതാണ് അതിന് കാരണം. എന്നാൽ ഗ്രിഗറിയിൽ വിശ്വാസമർപ്പിച്ച ടീം മാനേജ്മെന്റ് കരാർ നീട്ടാൻ തീരുമാനിക്കുകയായിരുന്നു. പിന്മാറാനുള്ള പരിശീലകന്റെ ആവശ്യം തള്ളി ടീമിൽ തുടരാൻ അദ്ദേഹത്തെ അനുവദിച്ച മാനേജ്മെന്റിന്റെ തീരുമാനം ആരാധകരും അംഗീകരിച്ചു.
Also Read: ISL: അനസിനും ജോബിക്കും ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഉദ്ഘാടന മത്സരം നഷ്ടമാകും
കഴിഞ്ഞ സീസണിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും ഇവ പുതിയ സീസണിൽ പ്രാവർത്തികമാക്കാൻ സാധിക്കുമെന്നുമാണ് ഗ്രിഗറി ആറാം പതിപ്പിനു മുന്നോടിയായി പ്രതീക്ഷ പ്രകടിപ്പിച്ചത്. ലക്ഷ്യം കിരീടം തന്നെയാണെന്നും ഗ്രിഗറി വ്യക്തമാക്കുന്നു.
ഇന്ത്യൻ താരങ്ങൾ നിറയുന്ന കളം
കഴിവുറ്റ കരുത്തരായ ഒരുപിടി ഇന്ത്യൻ താരങ്ങളടങ്ങുന്നതാണ് ചെന്നൈയിന്റെ സ്ക്വാഡ്. ഒപ്പം വിദേശത്തുനിന്നു ചില ബിഗ് ടിക്കറ്റുകൾ ക്ലബ്ബിന്റെ ഭാഗമായി കഴിഞ്ഞു. മുന്നേറ്റത്തിൽ മാത്രമല്ല പ്രതിരോധത്തിലും മധ്യനിരയിലും ടീമിന് കരുത്തുപകരാൻ സാധിക്കുന്ന നിരവധി താരങ്ങളാണ് ക്ലബ്ബിലുള്ളത്.
ചെന്നൈയിൻ എഫ്സി സ്ക്വാഡ്
ഗോൾവലയ്ക്ക് മുന്നിൽ തകർപ്പൻ സേവുകളുമായി ടീമിന് വിജയം സമ്മാനിക്കാൻ കരഞ്ജിത് സിങ്, വിശാൽ കെയ്ത്, സഞ്ജിബാൻ ഘോഷ് എന്നിവരാണ് സ്ക്വാഡിൽ ഉൾപ്പെട്ടിരിക്കുന്നത്. ഒന്നാം വിക്കറ്റ് കീപ്പറായി കരഞ്ജിത് സിങ്ങിനെയാണ് പ്രതീക്ഷിക്കുന്നത്.
Also Read: ISL: പൂനെയിൽനിന്ന് പുതിയ തുടക്കത്തിന് ഹൈദരാബാദിലേക്ക്
ലൂസിയാൻ ഗോയൻ നയിക്കുന്ന പ്രതിരോധത്തിൽ വിദേശികളും സ്വദേശികളുമായ നിരവധി താരങ്ങളുണ്ട്.
പ്രതിരോധം: ലൂസിയാൻ ഗോയൻ, എലി സാബിയ, ടൊണ്ടോൻബ സിങ്, ലാൽഡിൻലിയാന റെന്തേലി, ജെറി ലാൽറിൻസ്വാല, സോമിങ്ലിയാന റാൾട്ടെ, അയ്മോൾ, ഹെൻഡ്രി അന്രോണെ.
മധ്യനിരയിൽ കളിമെനയുന്നതിനുള്ള ഉത്തരവാദിത്വം ഇന്ത്യൻ താരങ്ങളായ അനിരുദ്ധ് ഥാപയ്ക്കും ധൻപാൽ ഗണേശിനുമാണ്.
Also Read: ISL 2019-2020, ATK: ലോപസ് ഹെബാസിന്റെ രണ്ടാം വരവിൽ മൂന്നാം കിരീടം സ്വപ്നം കാണുന്ന കൊൽക്കത്ത
മധ്യനിര: അനിരുദ്ധ് ഥാപ, ധൻപാൽ ഗണേശ്, ലാലിൻസ്വാല ഛാങ്തെ, തോയ് സിങ്, മാസിഹ് സെയ്ഗാനി, എഡ്വിൻ സിഡ്നി വാൻസ്പോൾ, ജർമ്മൻപ്രീത് സിങ്, ആന്ദ്രെ ഷെമ്പ്രി, റാഫേൽ ക്രിവെല്ലാരോ, ദീപക് തങ്ക്രി.
മുന്നേറ്റനിര: ഡ്രാഗോസ്, നെറിജുസ് വാൽസ്കിസ്, ജെജെ ലാൽപെഖ്വേല, റഹിം അലി.