ISL 2019-2020, FC Goa Team Profile and Full Squad: ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ അഞ്ചു പതിപ്പുകളിൽ നാലിലും സെമിഫൈനൽ കളിച്ച ടീമാണ് എഫ്‌സി ഗോവ. ഏറ്റവും കൂടുതൽ തവണ ഐഎസ്എല്ലിൽ സെമി യോഗ്യത നേടിയ ക്ലബ്ബും ഗോവ തന്നെ. അതിൽ രണ്ടു തവണ ഫൈനൽ കളിച്ചെങ്കിലും കിരീടം മാത്രം സ്വന്തമാക്കാൻ ഗോവയ്ക്ക് സാധിച്ചിട്ടില്ല. ഫുട്ബോളിന് വലിയ വളക്കൂറുള്ള മണ്ണാണ് ഗോവ. എന്നാൽ അതേ ഗോവയിലേക്ക് ഒരു ഐഎസ്എൽ കിരീടം എത്തിക്കാൻ അവർക്കായിട്ടില്ല. കഴിഞ്ഞ വർഷവും ബെംഗളൂരുവിനോട് തോൽക്കാനായിരുന്നു ഗോവയുടെ വിധി. ആ ചീത്തപേരും നഷ്ടങ്ങളും ഇത്തവണ നികത്താമെന്ന പ്രതീക്ഷയിലാണ് കോറോമിനോസും കൂട്ടരും ഐഎസ്എൽ ആറാം സീസണിന് ബൂട്ട് കെട്ടുന്നത്.

Also Read: ISL 2019-2020, Kerala Blasters FC: പുതിയ തന്ത്രങ്ങൾ, മാറ്റങ്ങൾ; അരയും തലയും മുറുക്കി കേരള ബ്ലാസ്റ്റേഴ്സ്

കരുത്തരായ ഒരുകൂട്ടം കളിക്കാരും മികച്ച ഒരു പരിശീലകനും ഇത്തവണയും ഗോവയ്ക്കുണ്ട്. എന്നാൽ നമുക്കെല്ലാമറിയുന്നതുപോലെ ഫുട്ബോൾ കടലാസിൽ കളിക്കുന്ന കളിയല്ല. എന്തും സംഭവിച്ചേക്കം. കിരീടത്തിൽ തന്നെ ഗോവൻ കുതിപ്പ് അവസാനിക്കണമെന്ന് ഓരോ ആരാധകനും പ്രതീക്ഷിക്കുന്നത്.

Also Read: ISL 2019 – 2020 Schedule: ഐഎസ്എൽ 2019 – 2020 മത്സരക്രമം

ഗോൾ വല നിറയ്ക്കാൻ കോറോമിനാസ്

ഇന്ത്യൻ സൂപ്പർ ലീഗിൽ എക്കാലത്തേയും ടോപ്പ് ഗോൾ സ്കോററായ ഫെരാൻ കോറോമിനാസ് എന്ന കോറോയിലാണ് ഗോവയുടെ പ്രധാന പ്രതീക്ഷ. ഗോവൻ അക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും ഈ സ്‌പാനിഷ് താരമായിരിക്കും. ഇസ്പാനിയോളിന് കോപ്പ ഡെൽ റേ സമ്മാനിച്ച കോറോയിലൂടെ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം ഗോവയിലെത്തിക്കാൻ ക്ലബ്ബ് ശ്രമിക്കുമെന്ന് ഉറപ്പാണ്. ക്ലബ്ബിൽ കോറോയുടെ മൂന്നാം സീസണാണിത്. ഗോവയ്ക്കായി 47 മത്സരങ്ങളിൽ നിന്ന് 41 ഗോൾ ഇതിനോടകം നേടിയ താരമാണ് കോറോ.

Also Read: ISL: അനസിനും ജോബിക്കും ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഉദ്ഘാടന മത്സരം നഷ്ടമാകും

സ്‌പാനിഷ് തന്ത്രങ്ങൾ മെനയുന്ന സെർജിയോ ലൊബെറ

സീക്കോ എന്ന ബ്രസീലിയൻ ഇതിഹാസമാണ് എഫ്സി ഗോവയെ ആദ്യ മൂന്ന് സീസണുകളിൽ പരിശീലിപ്പിച്ചത്. ഇതിന് ശേഷമാണ് സെർജിയോ ലൊബോറ ഗോവൻ പരിശീലകനാകുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്‌സി ഗോവയ്ക്കൊപ്പം പരിശീലകൻ സെർജിയോ ലൊബോറയ്ക്കും ഇത് മൂന്നാം വർഷമാണ്. വലിയ വേദികളിൽ കാലിടറുന്നവർ എന്ന ചീത്തപ്പേര് മായിച്ചുകളയാൻ സൂപ്പർ കപ്പ് ജയത്തിലൂടെ സെർജിയോയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ ഐഎസ്എൽ സീസണിന് പിന്നാലെ നടന്ന സൂപ്പർ കപ്പിൽ ടീമിനെ ചാംപ്യൻമാരാക്കിയാണ് ലൊബെറ ഗോവയ്ക്ക് കന്നി കിരീടം സമ്മാനിച്ചത്. അതേ വിജയം പുതിയ ഐഎസ്എൽ സീസണിലും ആവർത്തിക്കാമെന്ന് സെർജിയോയും വിശ്വസിക്കുന്നു. അതിനുള്ള തന്ത്രങ്ങൾ അണിയറയിൽ ഒരുക്കി കഴിഞ്ഞു അദ്ദേഹം.

Also Read: ISL 2019-2020, ATK: ലോപസ് ഹെബാസിന്റെ രണ്ടാം വരവിൽ മൂന്നാം കിരീടം സ്വപ്നം കാണുന്ന കൊൽക്കത്ത

കരുത്തരാണ് ഗോവ

കോറോ തന്നെയാണ് ടീമിന്റെ വജ്രായുധം. മധ്യനിരയിൽ കളിയുടെ ഗതിമാറ്റാൻ കഴിയുന്ന എഡു ബീഡിയ, ഹ്യൂഗോ ബോമസ്, അഹ്മദ് ജഹോ എന്നിവരുടെ പ്രകടനവും നിർണായകമാകും. പരിചയ സമ്പന്നരായ വിദേശതാരങ്ങൾക്കൊപ്പം കരുത്തുറ്റ ഇന്ത്യൻ യുവനിരയും ഗോവയെ മികച്ചതാക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഗോവയിലെത്തിയ സെമിലൻ ഡങ്കലിന്റെയും ജാക്കിചന്ദ് സിങ്ങിന്റെയും പ്രകടവും നിർണായകമാകും.

Also Read: ISL: പൂനെയിൽനിന്ന് പുതിയ തുടക്കത്തിന് ഹൈദരാബാദിലേക്ക്

FC Goa squad

ഗോൾകീപ്പർമാർ: നവീൻ കുമാർ, മുഹമ്മദ് നവാസ്, ശുഭം ദാസ്

പ്രതിരോധനിര: മൊർട്ടാഡ ഫാൾ, കാർലോസ് പെന, സെറിട്ടൻ ഫെർണാണ്ടസ്, സേവ്യർ ഗാമ, ചിങ്ലെസന സിങ്, മുഹമ്മദ് അലി, എയ്ബാൻ ദോഹ്ലിങ്, അമേ റണവാദേ.

മധ്യനിര: എഡു ബീഡിയ, അഹ്മദ് ജോഹോ, ഹ്യൂഗോ ബോമസ്, മാണ്ഡർ റാവു, ബ്രണ്ടൻ ഫെർണാണ്ടസ്, ലെന്നി റോഡ്രിഗസ്, പ്രിസ്ട്ടൻ റെബെല്ലോ, കിങ്സ്ലി ഫെർണാണ്ടസ്.

മുന്നേറ്റനിര: ഫെരാൻ കോറോമിനാസ്, ജാക്കിചന്ദ് സിങ്, സെമിൻലൻ ഡങ്കൽ, മൻവീർ സിങ്, ലിസ്റ്റൺ കോളാക്കോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook