ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. ഒക്ടോബർ 20ന് ആരംഭിക്കുന്ന ഐഎസ്എൽ മത്സരങ്ങൾ 2020 മാർച്ചിലായിരിക്കും അവസാനിക്കുന്നത്. വിവിധ വേദികളിലായി പത്ത് ടീമുകളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ മാറ്റുരയ്ക്കുന്നത്.
അഞ്ച് മത്സരദിനങ്ങൾ വീതം അടങ്ങുന്ന 18 റൗണ്ടുകളായാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പ്. ഓരോ റൗണ്ടിലും എല്ലാ ടീമുകൾക്കും ഓരോ മത്സരം എന്ന രീതിയിലാകും സജ്ജീകരണം. 20ന് ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങൾ മാർച്ച് ആറ് വരെ നീളും. സെമിഫൈനൽ – ഫൈനൽ മത്സരക്രമം പിന്നീടായിരിക്കും പ്രഖ്യാപിക്കുക. പ്രാഥമിക റൗണ്ടിൽ ഒരോ ടീമിനും 18 മത്സരം. ഒരു ടീമിനെതിരെ രണ്ട് മത്സരം എന്ന കണക്കിലാണിത്. ഓരോ എവേ, ഹോം മത്സരം. പ്രാഥമിക റൗണ്ടിൽ പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന നാല് ടീമുകളാകും സെമിഫൈനലിന് യോഗ്യത നേടുക.
Also Read: ISL: അനസിനും ജോബിക്കും ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഉദ്ഘാടന മത്സരം നഷ്ടമാകും
Also Read: ISL 2019-2020, ATK: ലോപസ് ഹെബാസിന്റെ രണ്ടാം വരവിൽ മൂന്നാം കിരീടം സ്വപ്നം കാണുന്ന കൊൽക്കത്ത
Also Read: ISL: പൂനെയിൽനിന്ന് പുതിയ തുടക്കത്തിന് ഹൈദരാബാദിലേക്ക്
ISL 2019 – 2020 Teams : ഐഎസ്എൽ 2019 – 2020 ടീമുകൾ
കന്നി അംഗത്തിന് ഒരുങ്ങുന്ന ഹൈദരാബാദ് എഫ്സിയും ഒഡിഷ എഫ്സിയും ഉൾപ്പടെ പത്ത് ടീമുകളാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിൽ ഏറ്റുമുട്ടുന്നത്. രണ്ടു തവണ വീതം കിരീടം ഉയർത്തിയ കൊൽക്കത്തയും ചെന്നൈയും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ നഗരങ്ങളെ പ്രതിനിധീകരിച്ച് പത്ത് ടീമുകൾ.
1. എടികെ (കൊൽക്കത്ത)
2. ബെംഗളൂരു എഫ്സി
3. ചെന്നൈയിൻ എഫ്സി
4. എഫ്സി ഗോവ
5. ഹൈദരാബാദ് എഫ്സി
6. ജംഷദ്പൂർ എഫസി
7. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി
8. മുംബൈ സിറ്റി എഫ്സി
9. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി
10. ഒഡിഷ എഫ്സി