scorecardresearch

കറിയിൽ എരിവ് കൂടിപ്പോയോ? ഇതാ ചില ടിപ്സ്

തിരക്കിട്ട് കറി തയ്യാറാക്കുമ്പോൾ എരിവ് കൂടിപ്പോകുന്നത് സ്വാഭാവികമാണ്. അതിന് എന്ത് ചെയ്യും എന്ന് ഓർത്ത് ആവലാതിപ്പെടേണ്ട, ചില കിച്ചൺ ടിപ്സുകൾ അറിഞ്ഞിരിക്കാം.

തിരക്കിട്ട് കറി തയ്യാറാക്കുമ്പോൾ എരിവ് കൂടിപ്പോകുന്നത് സ്വാഭാവികമാണ്. അതിന് എന്ത് ചെയ്യും എന്ന് ഓർത്ത് ആവലാതിപ്പെടേണ്ട, ചില കിച്ചൺ ടിപ്സുകൾ അറിഞ്ഞിരിക്കാം.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Tips To Reduce Excess Spice In Curry Kitchen Hack

കറിയിൽ എരിവ് കൂടിപ്പോയാൽ നിങ്ങൾ എന്ത് ചെയ്യും? | ചിത്രം: ഫ്രീപിക്

പച്ചക്കറികൾ വേവുന്നതു മുതൽ ചേർക്കുന്ന മസാലകൾ വരെ ഓരോന്നും കറിയുടെ രുചിയിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാൽ ചില സമങ്ങളിൽ രുചി ശരിയായി ബാലൻസ് ചെയ്യാൻ സാധിച്ചെന്നു വരില്ല. ഉപ്പോ എരിവോ കൂടിയും കുറഞ്ഞു ഇരിക്കും. ഇവ കുറഞ്ഞാൽ കുറച്ചു കൂടി ചേർക്കാം. എന്നാൽ കൂടിപ്പോയാലാണ് പ്രശ്നം. പ്രത്യേകിച്ച് എരിവ് കൂടിപ്പോയാൽ പറയുകയേ വേണ്ട. 

Advertisment

സാരമില്ല ടെൻഷനടിക്കാതെ അത് പരിഹരിക്കാനുള്ള വഴി തേടിയാൽ മതി. അടുക്കളയിൽ പിണയുന്ന ഇത്തരം അബദ്ധങ്ങൾക്കായി അറിഞ്ഞിരിക്കേണ്ട ടിപ്സുകൾ ഉണ്ട്. ഇനി ഭക്ഷണത്തിൽ എരിവ് കൂടിയാൽ എന്ത് ചെയ്യണം എന്ന് അറിഞ്ഞോളൂ

നട് ബട്ടർ

എരിവിന് ശമനം നൽകി രുചി വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു രസകരമായ വിദ്യയാണിത്. ബദാം, മുതൽ നിലക്കടല കൊണ്ടുള്ള ബട്ടർ വരെ ഇതിനായി ഉപയോഗിക്കാം. കറി രുചികരമാക്കും എന്നു മാത്രമല്ല കൂടുതൽ ഗുണകരവുമായിരിക്കും.

ഉരുളക്കിഴങ്ങ്

പൊതുവിൽ ഉപയോഗിച്ചു വരുന്ന ഒരു വിദ്യയാണ് അമിതമായി എരിവുണ്ടെങ്കിൽ ഉരുളക്കിഴങ്ങ് ചേർക്കുക എന്നത്. എരിവിൻ്റെ കാഠിന്യം കുറയ്ക്കാൻ ഇത് സഹായകരമാണ്. 

Advertisment

കൂടുതൽ ചേരുവകൾ

വളരെ എരിവ് തോന്നുന്ന ഒരു വിഭവത്തിൻ്റെ രുചി മെച്ചപ്പെടുത്താൻ പറ്റിയ വിദ്യയാണ് കൂടുതൽ ചേരുവകൾ ചേർക്കുക എന്നത്. സൂപ്പ് അല്ലെങ്കിൽ സ്റ്റ്യൂ പോലെയുള്ളവയാണെങ്കിൽ കുറച്ചു കൂടി വെള്ളം, പച്ചക്കറികൾ, കോൺഫ്ലോർ​ എന്നിവയൊക്കെ ചേർക്കാം. ഇത് എരിവ് കുറച്ച് കറിക്ക് കൂടുതൽ രുചിയും ഗുണവും നൽകും. 

ആസിഡ് ചേർക്കാം

തായ് പാചകത്തിൽ അധികം എരിവാണ് ഉപയോഗിക്കാറുള്ളത്. അത് ബാലൻസ് ചെയ്തു നിർത്താൻ പലപ്പോഴും ചെറിയ അളവിൽ എന്തെങ്കിലും തരത്തിലുള്ള ആസിഡും അവർ ചേർക്കാറുണ്ട്. സിട്രസ്, വിനാഗിരി, തുടങ്ങി കെച്ചപ്പ് വരെ ഇങ്ങനെ ഉപയോഗിക്കാം. 

Tips To Reduce Excess Spice In Curry Kitchen Hack
രുചി വ്യത്യാസമില്ലാതെ തന്നെ അമിത എരിവ് കുറയ്ക്കാം | ചിത്രം: ഫ്രീപിക്

പാലുത്പന്നങ്ങൾ

പാലുപത്പന്നങ്ങൾ എരിവിൻ്റെ കാഠിന്യം കുറയ്ക്കാൻ ഉപയോഗിക്കാം. പാല്, സോറ് ക്രീം, യോഗർട്ട് എന്നിവയൊക്കെ കറിയുടെ പ്രകൃതം അനുസരിച്ച് ഉപയോഗിക്കാം. ഇവ കൂടിയ തീയിൽ ചേർത്താൽ പിരിഞ്ഞു പോകാനുള്ള സാധ്യതയുണ്ടെന്ന് ഓർക്കണം. തേങ്ങാപ്പാൽ പാലുത്പന്നമല്ല, പക്ഷേ രുചി വർധിപ്പിക്കാനും എരിവ് കുറയ്ക്കാനും ഇത് ഉപയോഗിക്കാം. 

മധുരം

ആസിഡ് പോലെ തന്നെ പഞ്ചസാര അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള മധുരം എരിവ് കുറയ്ക്കാൻ സഹായിക്കുന്ന ചേരുവയാണ്. എന്നാൽ വളരെ കുറഞ്ഞ അളവിൽ മാത്രം ഇത് ഉപയോഗിക്കാം.

കട്ടികുറഞ്ഞ അല്ലെങ്കിൽ സ്റ്റാർച്ചിയായിട്ടുള്ള ഭക്ഷണങ്ങൾ

എരിവ് കൂടിപ്പോയി എന്നാൽ മറ്റ് ചേരുവകൾ ചേർത്ത് പ്രശ്നം കൂടുതൽ രൂക്ഷമാകുമോ എന്ന ഭയമാണോ? എങ്കിൽ അതിനൊപ്പം വിളമ്പുന്ന ഭക്ഷണത്തിൻ്റെ കാര്യം ശ്രദ്ധിച്ചാൽ മതിയാകും. അയഞ്ഞ ഘടനയുള്ള, കട്ടി കുറഞ്ഞ, സ്റ്റാർച്ചിയായിട്ടുള്ള ഭക്ഷണങ്ങൾക്കൊപ്പം കറി കഴിക്കാം. ചോറ്, പാസ്ത്, ഉരുളക്കിഴങ്ങ് പുഴുങ്ങിയത് എന്നിവയൊക്കെ അങ്ങനെയുള്ള കോമ്പിനേഷനാണ്. 

Read More

Snack Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: