scorecardresearch

ഓർമ ശക്തി കൂട്ടാൻ ഈ ചമ്മന്തി കഴിച്ചു നോക്കൂ

ഹൃദയാരോഗ്യം, തലച്ചോറിന്റെ പ്രവർത്തനം, ഭാരം നിയന്ത്രിക്കൽ, പ്രമേഹ നിയന്ത്രണം എന്നിവയ്ക്ക് സഹായകരമായ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ദിവസം തുടങ്ങാം.

ഹൃദയാരോഗ്യം, തലച്ചോറിന്റെ പ്രവർത്തനം, ഭാരം നിയന്ത്രിക്കൽ, പ്രമേഹ നിയന്ത്രണം എന്നിവയ്ക്ക് സഹായകരമായ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ദിവസം തുടങ്ങാം.

author-image
WebDesk
New Update
Healthy Walnut Chutney Recipe To Boost Memory Power In kids

വാൽനട്ട് ചമ്മന്തി റെസിപ്പി

ചമ്മന്തി പലതരം കഴിച്ചിട്ടുണ്ടെങ്കിലും ഓർമശക്തി കൂട്ടാൻ ഒരെണ്ണം ഇതാദ്യമായിരിക്കും. ആരോഗ്യകരമായ ഭക്ഷണം രുചിയോടെ കഴിക്കുക എന്നതാണ് പ്രധാനം. കഴിക്കുന്ന ഭക്ഷണം ശരീരത്തിന് എങ്ങനെ ഗുണം ചെയ്യുന്നു എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യം പ്രധാനമാണ്. ഭക്ഷണം കഴിക്കാൻ മടികാണിക്കുന്ന കുട്ടിക്കുറുമ്പൻമാർക്കു വേണ്ടി അവർക്ക് പ്രിയപ്പെട്ടവ തയ്യാറാക്കുന്നതിനു പകരം ഇഷ്ടപ്പെടുന്ന രീതിയിൽ ഗുണകരമായ ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കാം.​ അത്തരത്തിലൊന്നാണ് വാൽനട്ട് ചമ്മന്തി. ആരോഗ്യകരമായ കൊഴുപ്പ്, ആൻ്റിഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് വാൽനട്ട്. ഇത് വൈജ്ഞാനിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി ഓർമശക്തി വർധിപ്പിക്കും. 

Advertisment

ചേരുവകൾ

  • വാൽനട്ട്- 4
  • തേങ്ങ- 3/4 കപ്പ്
  • വറ്റൽമുളക്- 3
  • പുളി- 1 ടീസ്പൂൺ
  • കായം- 1 നുള്ള്
  • ഉപ്പ്- ആവശ്യത്തിന്
  • വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
  • കറിവേപ്പില- 6
  • കടുക്- 1 ടീസ്പൂൺ
Healthy Walnut Chutney Recipe To Boost Memory Power In kids
വാൽനട്ട് റെസിപ്പി | ചിത്രം: ഫ്രീപിക്

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ ചൂടാക്കി വാൽനട്ട് വറുക്കാം.
  • ഗോൾഡൻ നിറമാകുന്നതു വരെ അഞ്ച് മിനിറ്റ് അത് വറുക്കാം.
  • മുക്കാൽ കപ്പ് തേങ്ങ ചിരകിയതിലേയ്ക്ക് 3 വറ്റൽമുളക്, ഒരു ടീസ്പൂൺ പുളി, ഒരു നുള്ള് കായപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരയ്ക്കാം.
  • അതിലേയ്ക്ക് വറുത്ത വാൽനട്ടും ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഒരിക്കൽ കൂടി നന്നായി അരയ്ക്കാം.
  • ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് ചേർത്തു പൊട്ടിക്കാം. കറിവേപ്പില ചേർത്ത് വറുത്ത് അരച്ചെടുത്ത ചമ്മന്തിയിലേയ്ക്കു ചേർക്കാം.
  • ദോശ, ഇഡ്ഡലി, എന്നിവയോടൊപ്പം ഇത് അടിപൊളി കോമ്പിനേഷനായിരിക്കും. 

Read More

Advertisment
Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: