New Update
/indian-express-malayalam/media/media_files/2025/02/12/pe6pYwbaE1RbEdYrip2v.jpg)
കപ്പ് പുഡ്ഡിംഗ് റെസിപ്പി | ചിത്രം: ഫ്രീപിക്
സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. രാവും പകലും ഈ ചൂടത്ത് വാടി തളർന്നിരിക്കാതെ ഉന്മേഷം നൽകുന്ന എന്തെങ്കിലും ചെയ്താലോ? സ്കൂളിലേയ്ക്കു പോകുന്ന കുട്ടികൾക്കും ജോലിക്കായി ഈ വെയിലത്ത് പുറത്തിറങ്ങുന്ന മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന അടിപൊളി പുഡ്ഡിംഗ് റെസിപ്പി തന്നെ പരീക്ഷിക്കാം. ഉള്ളം കുളിർപ്പിക്കുന്നതിനൊപ്പം ആരോഗ്യത്തിൻ്റെ കാര്യത്തിലും കരുതലാവാം.
Advertisment
ചേരുവകൾ
- കപ്പ- 250 ഗ്രാം
- പാൽ- 1/2 ലിറ്റർ
- പഞ്ചസാര- 3/4 കപ്പ്
- പാൽപ്പൊടി- 4 ടീസ്പൂൺ
- ചൈനാഗ്രാസ്- 20 ഗ്രാം
- വാനില എസെൻസ്- 3 തുള്ളി
- പിസ്ത- ആവശ്യത്തിന്
/indian-express-malayalam/media/media_files/2025/02/12/aJoubg76DVLO0lUecD8L.jpg)
തയ്യാറാക്കുന്ന വിധം
- കപ്പ ഗ്രേറ്റ് ചെയ്തെടുക്കുന്നതാവും നല്ലത്.
- വളരെ കട്ടി കുറച്ച് തരികളായിരിക്കുന്നത് പുഡ്ഡിംഗിന് ഫ്ലേവർ നൽകുന്നതിന് സഹായിക്കും.
- അതിലേയ്ക്ക് പഞ്ചസാര ചേർത്ത് പാലൊഴിച്ച് വേവിക്കാം.
- നന്നായി വെന്ത് ഉടയുമ്പോൾ പാൽപ്പൊടി വെള്ളത്തിൽ കലക്കിയതു ചേർത്തിളക്കി കുറിക്കിയെടുക്കാം.
- ഇതേ സമയം കുറച്ച് വെള്ളത്തിൽ ചൈനാഗ്രാസ് ചേർത്ത് അലിയിച്ചെടുക്കാം.
- കുറുകി വരുന്ന കപ്പിയിലേയ്ക്ക് ചൈനാഗ്രാസ് ചേർത്ത് ഇളക്കി യോജിപ്പിക്കാം.
- ഇതിലേയ്ക്ക് വാനില എസെൻസ് കൂടി ചേർത്ത് അടുപ്പണച്ച് മാറ്റി വയ്ക്കാം.
- അൽപം ചൂടാറിയതിനു ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാം. മുകളിൽ പിസ്ത് നുറുക്കിയതു ചേർത്ത് വിളമ്പാം.
Read More
- കുട്ടികൾക്കിഷ്ടപ്പെട്ട പാൻ കേക്ക് തയ്യാറാക്കാം മുട്ടയും മൈദയുമില്ലാതെ, ഇതാ ഒരു നുറുങ്ങു വിദ്യ
- പാലും പഴവും ഉണ്ടെങ്കിൽ പായസമല്ല, രുചികരമായ അപ്പം തയ്യാറാക്കാം
- ഈ ഓംലെറ്റിൽ മുട്ടയില്ല, പക്ഷേ ഹെൽത്തിയല്ലെന്ന് ആരും പറയില്ല
- വെളുത്തുള്ളി കേടുകൂടാതെ സൂക്ഷിക്കാം, ഇതിലൊരു മാർഗം തിരഞ്ഞെടുക്കൂ
- ചോറ് ബാക്കി വന്നോ, എങ്കിൽ ഈ സ്പെഷ്യൽ വിഭവം ട്രൈ ചെയ്യൂ
- ചുവന്നുള്ളിയും വാളൻ പുളിയും ഉണ്ടെങ്കിൽ ഊണ് കുശാലാക്കാം
- കോഴിക്കറി ഇനി കോട്ടയം സ്റ്റൈലിൽ പിടി കൂട്ടി പിടിച്ചോളൂ
- വായിലിട്ടാൽ അലിഞ്ഞു പോകും ഈ റവ പുഡ്ഡിംഗ്
- ചോറിനൊപ്പം മാത്രമല്ല വൈകിട്ട് ചായക്കും പപ്പടും ഉണ്ടെങ്കിൽ സ്നാക്ക് തയ്യാറാക്കാം
- ഇനി കറി തയ്യാറാക്കി സമയം കളയേണ്ട, രുചി ആസ്വദിച്ച് കഴിക്കാനാണെങ്കിൽ ഈ ചെമ്മീൻ റൈസ് മതി
- ചൂടോടെ കഴിക്കാം കാരറ്റ് സൂപ്പ്, സിംപിളാണ് റെസിപ്പി
- ഗ്രില്ലും ഓവനും ഇല്ലാതെ ഒരു സിംപിൾ തന്തൂരി ചിക്കൻ
- വെളുത്തുള്ളി അച്ചാർ വിനാഗിരി ചേർക്കാതെ ഇങ്ങനെ തയ്യാറാക്കാം
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us