New Update
/indian-express-malayalam/media/media_files/2025/02/07/B9oD9IWnJfTlnhZROjPy.jpg)
കാരറ്റ് സൂപ്പ് റെസിപ്പി | ചിത്രം: ഫ്രീപിക്
കാരറ്റിലും ചീരയിലും ധാരാളം വിറ്റാമിനുകൾ, ഇരുമ്പ്, ഫോളിക് ആസിഡ്, എന്നിവ അടങ്ങിയിട്ടുണ്ട്. അനീമിയ പോലെയുള്ളവ തടയുന്നതിന് ഈ പോഷക സമൃദ്ധമായ സൂപ്പ് സഹായിക്കും. അതിനാൽ ഭക്ഷണ കഴിക്കാൻ മടി കാട്ടുന്ന കുട്ടികൾക്ക് ഉറപ്പായും ഇത് ഗുണകരമായിരിക്കും. വീട്ടിൽ സ്ഥിരം തയ്യാറാക്കി നൽകുന്ന വിഭവങ്ങൾക്കൊപ്പം ഇത്തരം സൂപ്പർ ഹെൽത്തി ഫുഡ് കൂടി ഉൾപ്പെടുത്താം.
ചേരുവകൾ
Advertisment
- ഒലിവ് എണ്ണ- 1 ടേബിൾസ്പൂൺ
- പാലക് ചീര- 2 കപ്പ്
- കാരറ്റ്- 1 കപ്പ്
- സവാള- 1/4 കപ്പ്
- പാൽ- 1 1/2 കപ്പ്
- വെജിറ്റബിൾ ബ്രോത്ത്- 2 കപ്പ്
- കുരുമുളക്- 1/4 ടേബിൾസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
/indian-express-malayalam/media/media_files/2025/02/07/IlxoN7JtlDJ5mrh8i7gP.jpg)
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ച് ഒലിവ് എണ്ണ ചേർത്തു ചൂടാക്കാം.
- അതിലേയ്ക്ക് സവാള ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം.
- അതിൻ്റെ നിറം മാറി വരുമ്പോൾ കാരറ്റും, വെജിറ്റബിൾ ബ്രോത്ത് ചേർക്കാം.
- തീ കുറച്ച് അഞ്ച് മിനിറ്റ് വേവിക്കാം.
- ചെറുതായി അരിഞ്ഞ പാലക് ചീര് അതിലേയ്ക്കു ചേർത്ത് രണ്ട് മിനിറ്റ് വേവിക്കാം.
- ഇവ നന്നായി ഇളക്കി യോജിപ്പിക്കാം.
- അടുപ്പണച്ച് വെന്ത പച്ചക്കറികൾ ചൂടാറിയതിനു ശേഷം അരച്ചെടുക്കാം.
- ഇത് പാനിലേയ്ക്കു മാറ്റി അടുപ്പിൽ വച്ച് രണ്ട് മിനിറ്റ് വേവിക്കാം.
- എരിവിനാവശ്യത്തിന് കുരുമുളകുപൊടി ചേർത്തു തിളപ്പിക്കാം.
- കുറുകി വരുമ്പോൾ അടുപ്പണയ്ക്കാം. ഇത് ചൂടോടെ കഴിക്കുന്നതാണ് ഗുണകരം.
Read More
Advertisment
- ഗ്രില്ലും ഓവനും ഇല്ലാതെ ഒരു സിംപിൾ തന്തൂരി ചിക്കൻ
- വെളുത്തുള്ളി അച്ചാർ വിനാഗിരി ചേർക്കാതെ ഇങ്ങനെ തയ്യാറാക്കാം
- ദോശയ്ക്ക് രുചി മാത്രമല്ല ഗുണവും വേണ്ടേ? ഇങ്ങനെ ചുട്ടെടുക്കൂ
- കേക്ക് തയ്യാറാക്കാൻ വലിയ ബുദ്ധിമുട്ടില്ല, തേങ്ങയും റവയും ഉണ്ടെങ്കിൽ
- പനിയും ജലദോഷവും സ്ഥിരം വില്ലനാണോ? ആശ്വാസമേകാൻ ഇഞ്ചി മിഠായി കഴിക്കാം
- ഇറ്റാലിയൻ മോമോസ് കഴിക്കാൻ കട തേടി പോകേണ്ട, സിംപിളാണ് റെസിപ്പി
- ശരീരഭാരം നിയന്ത്രിക്കാം ഒപ്പം വിശപ്പും ശമിക്കും, ഈ സാലഡ് ശീലമാക്കൂ
- ഗോതമ്പ് പൊടിയും മുട്ടയും ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റ് അടിപൊളിയാക്കാം
- ചമ്മന്തി തയ്യാറാക്കാൻ തേങ്ങ വേണമെന്ന് നിർബന്ധമില്ല, ഈ ചേരുവ മതി
- റവ ഇല്ലെങ്കിലും ഉപ്പുമാവിൻ്റെ കാര്യത്തിൽ ഒരു കുറവുണ്ടാകില്ല, ഇങ്ങനെ ചെയ്തെടുത്താൽ മതി
- കൊതി തീരുവോളം കഴിച്ചോളൂ ചക്കപ്പഴം ഉണ്ണിയപ്പം
- കടച്ചക്ക ഉപ്പേരി കഴിച്ചിട്ടുണ്ടോ? ചായക്കൊപ്പം ഇനി മറ്റൊരു പലഹാരം വേണ്ട
- മസാല മുതൽ ഗാർലിക് വരെ; പേരിൽ മാത്രമല്ല രുചിയിലും രസകരമാണ് ഈ ഫ്രൈഡ് ഇഡ്ഡലികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.