New Update
/indian-express-malayalam/media/media_files/2025/02/04/IhRKWJnZg7aUxUuPMdpx.jpg)
ചക്കപ്പഴം ഉണ്ണിയപ്പം
ചക്കയുടെ സീസണാണ്. നല്ല പഴുത്ത ചക്കച്ചുള രുചിയോടെ കഴിക്കാൻ പറ്റിയ സമയമാണിത്. സ്കൂൾ വിട്ട് വീട്ടിലെത്തുന്ന കുട്ടികൾക്ക് കൊടുക്കാൻ​ വ്യത്യസ്തമായ പലഹാരങ്ങൾ ഇതുപയോഗിച്ച് തയ്യാറാക്കാം. എല്ലാവർക്കും ഒരു പോലെ ഇഷ്ട്ടപ്പെടുന്ന പലഹാരമാണ് ഉണ്ണിയപ്പം. ഈ സീസണിൽ ചക്കപ്പഴം കൊണ്ട് തന്നെ ഉണ്ണിയപ്പം ഉണ്ടാക്കി നോക്കൂ. ദി ഹോട്ട് ഡിഷ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ചക്ക ഉണ്ണിയപ്പം തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Advertisment
ചേരുവകൾ
- ഗോതമ്പ്പൊടി
- ശർക്കര
- ചക്ക
- അരിപ്പൊടി
- ഏലയ്ക്ക
- ജീരകം
- സോഡാപൊടി
- വെളിച്ചെണ്ണ
- നെയ്യ്
തയ്യാറാക്കുന്ന വിധം
- ഒരു പാത്രത്തിലേയ്ക്ക് രണ്ടു കപ്പ് ഗോതമ്പ്പൊടി രണ്ടു കപ്പ് അരിപ്പൊടി എന്നിവയെടുക്കാം.
- ചക്കച്ചുള അരച്ചെടുത്തത് ഒരു ബൗൾ അതിലേയ്ക്കു ചേർത്ത് മൂന്ന് ഏലയ്ക്ക ഒരു ടീസ്പൂൺ ജീരകം എന്നിവ ചേർക്കാം.
- 300 ഗ്രാം ശർക്കര ലായനി ഇതിലേയ്ക്ക് ചേർത്ത് നന്നായി ഇളക്കി മാവ് തയ്യാറാക്കാം.
- ആവശ്യമെങ്കിൽ ഒരു നുള്ള് സോഡാപ്പൊടി ചേർക്കാം.
- ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ഒരു ടീസ്പൂൺ നെയ്യൊഴിച്ചു ചൂടാക്കി തേങ്ങ കഷ്ണങ്ങൾ വറുത്തെടുത്ത് മാവിലേയ്ക്കു ചേർക്കാം.
- ഉണ്ണിയപ്പച്ചട്ടി അടുപ്പിൽ വെച്ച് എണ്ണയൊഴിച്ച് ചൂടാക്കിയതിനു ശേഷം മാവൊഴിച്ച് ഇരുവശങ്ങളും വേവിച്ചെടുക്കാം. ഇത് ചൂടോടെ തന്നെ കഴിച്ചു നോക്കൂ.
Read More
- കടച്ചക്ക ഉപ്പേരി കഴിച്ചിട്ടുണ്ടോ? ചായക്കൊപ്പം ഇനി മറ്റൊരു പലഹാരം വേണ്ട
- മസാല മുതൽ ഗാർലിക് വരെ; പേരിൽ മാത്രമല്ല രുചിയിലും രസകരമാണ് ഈ ഫ്രൈഡ് ഇഡ്ഡലികൾ
- ക്ഷീണവും ദാഹവും ഞൊടിയിടയിൽ അകറ്റാം, റാഗി കൊണ്ടുള്ള മാജിക് ഡ്രിങ്ക് കുടിക്കാം
- ശരീരഭാരം കുറയ്ക്കാം ഹൃദയാരോഗ്യം നിലനിർത്താം, ഓട്സ് ഇഡ്ഡലി ശീലമാക്കൂ
- പച്ചക്കറികൾ അധികമൊന്നും വേണ്ട, 2 മിനിറ്റിൽ കറി തയ്യാറാക്കാം ഉരുളക്കിഴങ്ങും തക്കാളിയും ചേർത്ത്
- രുചികരമായ പനീർ ബട്ടർ മസാല വീട്ടിൽ തയ്യാറാക്കാം കിടിലൻ രുചിയിൽ
- ഉച്ചയൂണ് കേമമാക്കാം; പോഷക സമൃദ്ധമായ നാടൻ കടച്ചക്ക ഫ്രൈ
- വിശപ്പും ദാഹവും അകറ്റാൻ ഒരു ഗ്ലാസ് അവൽ മിൽക്ക് തന്നെ ധാരാളം
- കറുമുറു കഴിക്കാം മഖാന മസാല, ശരീരഭാരം കുറയ്ക്കാൻ ഉത്തമം
- പഞ്ചസാരയും ഓവനും ഇല്ലാതെ കുക്കീസ് തയ്യാറാക്കിയിട്ടുണ്ടോ? കാര്യം നിസാരമാണ്, ഇതാ റെസിപ്പി
- ഈ അച്ചാർ ഉണ്ടെങ്കിൽ ചോറ് ബാക്കി വരില്ല
- ചെറുപയർ പരിപ്പ് ഉണ്ടോ? ഹൽവ തയ്യാറാക്കാം മിനിറ്റുകൾക്കുള്ളിൽ
- കേരള സ്പെഷ്യലല്ല, ഇതാണ് ഗോവൻ ഇഡ്ഡലി
- പുട്ട് കൂടുതൽ സോഫ്റ്റാക്കാം ഒപ്പം ഹെൽത്തിയും, ഇതാ ചില പാചക വിദ്യകൾ
- ചോറിനും ചപ്പാത്തിക്കും പകരം വൈകിട്ട് സൂപ്പായാലോ? ഹെൽത്തിയാണ് രുചികരവുമാണ്
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us