New Update
/indian-express-malayalam/media/media_files/2025/02/06/SLLhmjh0cn6dSwocmc7K.jpeg)
വെളുത്തുള്ളി അച്ചാർ തയ്യാറാക്കുന്ന വിധം | ചിത്രം: ഫ്രീപിക്
വെളുത്തുള്ളിയുടെ ഗുണങ്ങൾ പറഞ്ഞാലും തീരില്ല. കറിയിൽ രുചിക്കും മണത്തിനും മാത്രമല്ല ദഹനം മെച്ചപ്പെടുത്തുന്നതിനും കൂടിയാണ് ഇത് ഉപയോഗിക്കാറുള്ളത്. എന്നാൽ വെളുത്തുള്ളി പ്രിയർ പൊതുവെ കുറവാണ്. അതിൻ്റെ മണം തന്നെയാണ് കാരണം. വെളുത്തുള്ളി കറിയിൽ ചേർക്കാൻ താൽപര്യം ഇല്ലെങ്കിൽ അച്ചാർ തയ്യാറാക്കി സൂക്ഷിച്ചോളൂ. കഴിച്ചു നോക്കിയാൽ പിന്നെ പെട്ടെന്നു കാലിയാകും എന്നതു കൊണ്ട് വിനാഗിരി ചേർക്കേണ്ടതില്ല. വളരെ സിംപിളായി എന്നാൽ രുചികരമായി വെളുത്തുള്ളി അച്ചാർ തയ്യാറാക്കുന്നതെങ്ങനെ എന്ന് പരിചയപ്പെടാം.
ചേരുവകൾ
Advertisment
- വെളുത്തുള്ളി- 250 ഗ്രാം
- പച്ചമുളക്- 3
- ഇഞ്ചി- ചെറിയ കഷ്ണം
- വെളുത്തുള്ളി- 8
- കറിവേപ്പില- ആവശ്യത്തിന്
- മുളകുപൊടി- 3 ടേബിൾസ്പൂൺ
- കായപ്പൊടി- 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
- ഉലുവപ്പൊടി- 1/4 ടീസ്പൂൺ
- ശർക്കര പൊടിച്ചത്- 1 ടീസ്പൂൺ
- വാളൻപുളി- 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.
- അതിലേയ്ക്ക് എണ്ണ ഒഴിക്കാം. കാൽ ടീസ്പൂൺ കടുക് ചേർത്തു പൊട്ടിക്കാം.
- ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു വേവിക്കാം.
- വെളുത്തുള്ളിയുടെ നിറം മാറി വരുമ്പോൾ മുളകുപൊടി, കായപ്പൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- ഇതിലേയ്ക്ക് വാളൻപുളി കുതിർത്തു പിഴിഞ്ഞെടുത്തതും ചേർക്കാം.
- ആവശ്യത്തിന് ഉപ്പും ശർക്കര പൊടിച്ചതും അൽപം വെള്ളവും ചേർത്തു തിളപ്പിക്കാം.
- വെള്ളം വറ്റി കുറുകി വരുമ്പോൾ അടുപ്പണയ്ക്കാം.
Read More
Advertisment
- ദോശയ്ക്ക് രുചി മാത്രമല്ല ഗുണവും വേണ്ടേ? ഇങ്ങനെ ചുട്ടെടുക്കൂ
- കേക്ക് തയ്യാറാക്കാൻ വലിയ ബുദ്ധിമുട്ടില്ല, തേങ്ങയും റവയും ഉണ്ടെങ്കിൽ
- പനിയും ജലദോഷവും സ്ഥിരം വില്ലനാണോ? ആശ്വാസമേകാൻ ഇഞ്ചി മിഠായി കഴിക്കാം
- ഇറ്റാലിയൻ മോമോസ് കഴിക്കാൻ കട തേടി പോകേണ്ട, സിംപിളാണ് റെസിപ്പി
- ശരീരഭാരം നിയന്ത്രിക്കാം ഒപ്പം വിശപ്പും ശമിക്കും, ഈ സാലഡ് ശീലമാക്കൂ
- ഗോതമ്പ് പൊടിയും മുട്ടയും ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റ് അടിപൊളിയാക്കാം
- ചമ്മന്തി തയ്യാറാക്കാൻ തേങ്ങ വേണമെന്ന് നിർബന്ധമില്ല, ഈ ചേരുവ മതി
- റവ ഇല്ലെങ്കിലും ഉപ്പുമാവിൻ്റെ കാര്യത്തിൽ ഒരു കുറവുണ്ടാകില്ല, ഇങ്ങനെ ചെയ്തെടുത്താൽ മതി
- കൊതി തീരുവോളം കഴിച്ചോളൂ ചക്കപ്പഴം ഉണ്ണിയപ്പം
- കടച്ചക്ക ഉപ്പേരി കഴിച്ചിട്ടുണ്ടോ? ചായക്കൊപ്പം ഇനി മറ്റൊരു പലഹാരം വേണ്ട
- മസാല മുതൽ ഗാർലിക് വരെ; പേരിൽ മാത്രമല്ല രുചിയിലും രസകരമാണ് ഈ ഫ്രൈഡ് ഇഡ്ഡലികൾ
- ക്ഷീണവും ദാഹവും ഞൊടിയിടയിൽ അകറ്റാം, റാഗി കൊണ്ടുള്ള മാജിക് ഡ്രിങ്ക് കുടിക്കാം
- ശരീരഭാരം കുറയ്ക്കാം ഹൃദയാരോഗ്യം നിലനിർത്താം, ഓട്സ് ഇഡ്ഡലി ശീലമാക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.