/indian-express-malayalam/media/media_files/2025/02/10/how-to-store-homemade-minced-garlic-1.jpg)
ഫ്രിഡ്ജിൽ സൂക്ഷിക്കാം
അരിഞ്ഞെടുത്ത വെളുത്തുള്ളി വൃത്തിയുള്ള വായു സഞ്ചാരമില്ലാത്ത പാത്രത്തിലെടുക്കാം. ഈർപ്പം അതിൽ കടക്കില്ല എന്ന് ഉറപ്പു വരുത്താം. രണ്ടാഴ്ച വരെ ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാം.
/indian-express-malayalam/media/media_files/2025/02/10/how-to-store-homemade-minced-garlic-2.jpg)
ഫ്രീസ് ചെയ്യാം
ചെറുതായി അരിഞ്ഞെടുത്ത വെളുത്തുള്ളി ഐസ് ക്യൂബിൻ്റെ ട്രേയിലേയ്ക്കു മാറ്റാം. ഒപ്പം കുറച്ച് ഒലിവ് എണ്ണ കൂടി ഒഴിക്കാം. ശേഷം ഫ്രീസറിൽ സൂക്ഷിക്കാം. ഇത് മാസങ്ങളോളം വെളുത്തുള്ളി കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/02/10/how-to-store-homemade-minced-garlic-3.jpg)
വെളുത്തുള്ളി പേസ്റ്റ്
വെളുത്തുള്ളി ചെറുതായി അരിഞ്ഞതിലേയ്ക്ക് ഒലിവ് എണ്ണ ചെറിയ അളവിൽ ചേർത്ത് അരച്ചെടുക്കാം. ഇത് ഈർപ്പം കടക്കാത്ത, വായു സഞ്ചാരമില്ലാത്ത പാത്രത്തിലേയ്ക്കു മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
/indian-express-malayalam/media/media_files/2025/02/10/how-to-store-homemade-minced-garlic-4.jpg)
അച്ചാർ തയ്യാറാക്കാം
വെളുത്തുള്ളി അരിഞ്ഞത് ഒരു ഗ്ലാസ് ജാറിലേയ്ക്കു മാറ്റി അതിലേയ്ക്ക് വിനാഗിരി ഒഴിക്കാം. ശേഷം ഈർപ്പവും, വായുവും കടക്കാത്ത വിധം അടച്ച് വൃത്തിയുള്ള സ്ഥലത്ത് സൂക്ഷിക്കാം.
/indian-express-malayalam/media/media_files/2025/02/10/how-to-store-homemade-minced-garlic-5.jpg)
ഒലിവ് ഓയിലും വെളുത്തുള്ളിയും
വെളുത്തുള്ളി അരിഞ്ഞതിലേയ്ക്ക് ഒലിവ് എണ്ണ ഒഴിച്ച് ഈർപ്പമില്ലാത്ത, വായു സഞ്ചാരമില്ലാത്ത പാത്രത്തിലേയ്ക്കു മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കാം. വെളുത്തുള്ളി കേടുകൂടാതെ മാസങ്ങളോളം സൂക്ഷിക്കാൻ പറ്റിയ ഒരു മാർഗമാണിത്. | ചിത്രം: ഫ്രീപിക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.