New Update
/indian-express-malayalam/media/media_files/2025/02/08/ste9PN00vXwSbx9nUSYl.jpeg)
പിടിയും കോഴിയും | ചിത്രം: കേരള ഫുഡ് ഗൈഡ്
ക്രിസ്മസ് കാലങ്ങളിൽ, പ്രധാനമായും ഈസ്റ്ററിന് കോട്ടയംകാരുടെ സ്പെഷ്യൽ വിഭവമാണ് ആവി പാറുന്ന പിടിയും കോഴിക്കറിയും. കുറിക്കിയെടുത്ത അരിപ്പൊടിയിൽ മുങ്ങി കിടക്കുന്ന ചൂടൻ പിടിക്കൊപ്പം നല്ല നാടൻ കോഴി വറുത്തരച്ചതും ഉണ്ടെങ്കിൽ പിന്നെ കുശാലായി. തനത് കോട്ടയം വിഭവങ്ങളിൽ നാവിൽ കൊതിയൂറുന്ന റെസിപ്പിയാണിത്.
Advertisment
ചേരുവകൾ
- അരിപ്പൊടി- 1 കിലോ
- തേങ്ങാപ്പീര്- 1 1/2
- വെളുത്തുള്ളി- 4 അല്ലി
- ജീരകം- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
- ഒരു പാനിലേയ്ക്ക് അരിപ്പൊടിയും തേങ്ങാ ചിരകിയതും ചേർത്തു വറുക്കാം.
- ശേഷം അടുപ്പിൽ നിന്നും മാറ്റി വയ്ക്കാം.
- ഒരു കപ്പ് വറുത്ത അരിപ്പൊടിയിലേയ്ക്ക് വെള്ളം ചേർത്തു തിളപ്പിക്കം.
- ഇതിലേയ്ക്ക് വെളുത്തുള്ളി അരച്ചതും ജീരകവും ചേർക്കാം.
- ഈ വെള്ളം ഒഴിച്ച് വറുത്ത പൊടി കുഴച്ചെടുക്കാം.
- നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കിയെടുക്കാം.
- വെളുത്തുള്ളിയും ജീരകവും ചേർത്ത വെള്ളം ബാക്കിയുണ്ടെങ്കിൽ അത് അടുപ്പിൽ വച്ച് വീണ്ടും തിളപ്പിക്കാം.
- ഇതിലേയ്ക്ക് ഉരുളകൾ ചേർത്ത് അഞ്ച് മിനിറ്റ് തിളപ്പിക്കാം.
- കുറുകി വരുമ്പോൾ അടുപ്പണച്ച് മാറ്റി വയ്ക്കാം.
കോഴിക്കറി
ചേരുവകൾ
- കോഴി- 1/2 കിലോ
- മുളകുപൊടി- 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
- മല്ലിപ്പൊടി- 2 ടീസ്പൂൺ
- കുരുമുളകുപൊടി- 1/2 ടീസ്പൂൺ
- ഇഞ്ചി- ചെറിയ കഷ്ണം
- വെളുത്തുള്ളി- 8
- കറുവാപ്പട്ട- 1 കഷ്ണം
- ഗ്രാമ്പൂ- 4
- ഏലയ്ക്ക- 4
- തക്കോലം- 1
- തേങ്ങാപ്പാൽ- 2 കപ്പ്
- സവാള- 2
- കറിവേപ്പില- ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
- മല്ലിയില- ആവശ്യത്തിന്
Advertisment
തയ്യാറാക്കുന്ന വിധം
- ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്ക്ക, തക്കോലം എന്നിവ ചതച്ചു ചേർത്ത് കോഴിയിറച്ചി വേവിക്കാം.
- ഒരു പാനിൽ സവാള, കറിവേപ്പില, വെളുത്തുള്ളിയും ഇഞ്ചിയും അരച്ചത്, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, എന്നിവ ചേർത്തു വഴറ്റാം.
- പച്ചക്കറികളുടെ നിറം മാറി വരുമ്പോൾ പാതി വെന്ത ചിക്കൻ കഷ്ണങ്ങൾ ചേർക്കാം.
- ഇതിലേയ്ക്ക് തേങ്ങയുടെ ഒന്നാം പാൽ ചേർത്തു തിളപ്പിക്കാം.
- പാകത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
- കുറുകി വരുമ്പോൾ അടുപ്പണച്ച് മുകളിൽ മല്ലിയല വിതറി ചൂടോടെ പിടിക്കൊപ്പം വിളമ്പാം.
Read More
- വായിലിട്ടാൽ അലിഞ്ഞു പോകും ഈ റവ പുഡ്ഡിംഗ്
- ചോറിനൊപ്പം മാത്രമല്ല വൈകിട്ട് ചായക്കും പപ്പടും ഉണ്ടെങ്കിൽ സ്നാക്ക് തയ്യാറാക്കാം
- ഇനി കറി തയ്യാറാക്കി സമയം കളയേണ്ട, രുചി ആസ്വദിച്ച് കഴിക്കാനാണെങ്കിൽ ഈ ചെമ്മീൻ റൈസ് മതി
- ചൂടോടെ കഴിക്കാം കാരറ്റ് സൂപ്പ്, സിംപിളാണ് റെസിപ്പി
- ഗ്രില്ലും ഓവനും ഇല്ലാതെ ഒരു സിംപിൾ തന്തൂരി ചിക്കൻ
- വെളുത്തുള്ളി അച്ചാർ വിനാഗിരി ചേർക്കാതെ ഇങ്ങനെ തയ്യാറാക്കാം
- ദോശയ്ക്ക് രുചി മാത്രമല്ല ഗുണവും വേണ്ടേ? ഇങ്ങനെ ചുട്ടെടുക്കൂ
- കേക്ക് തയ്യാറാക്കാൻ വലിയ ബുദ്ധിമുട്ടില്ല, തേങ്ങയും റവയും ഉണ്ടെങ്കിൽ
- പനിയും ജലദോഷവും സ്ഥിരം വില്ലനാണോ? ആശ്വാസമേകാൻ ഇഞ്ചി മിഠായി കഴിക്കാം
- ഇറ്റാലിയൻ മോമോസ് കഴിക്കാൻ കട തേടി പോകേണ്ട, സിംപിളാണ് റെസിപ്പി
- ശരീരഭാരം നിയന്ത്രിക്കാം ഒപ്പം വിശപ്പും ശമിക്കും, ഈ സാലഡ് ശീലമാക്കൂ
- ഗോതമ്പ് പൊടിയും മുട്ടയും ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റ് അടിപൊളിയാക്കാം
- ചമ്മന്തി തയ്യാറാക്കാൻ തേങ്ങ വേണമെന്ന് നിർബന്ധമില്ല, ഈ ചേരുവ മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us