/indian-express-malayalam/media/media_files/2025/02/15/P6OAW0fY3inhUMuYYkjE.jpeg)
മുട്ട പുട്ട് റെസിപ്പി
മലയാളികളുടെ പ്രഭാതഭക്ഷണ ശീലത്തിൽ പലപ്പോഴായി കടന്നു വരാറുള്ള ഒന്നാണ് പുട്ട്. ആവിയിൽ വേവിച്ചെടുത്ത അരിപ്പുട്ട് ഏവർക്കും പ്രിയങ്കരവുമാണ്, ഇത് ആരോഗ്യപ്രദവുമാണ്. അരിപ്പൊടി മാത്രമല്ല ഗോതമ്പ്, റാഗി എന്നിവ ഉപയോഗിച്ചും ഇത് തയ്യാറാക്കാം. പുട്ടിൽ തന്നെ കുറെയധികം വൈവിധ്യം കഴിഞ്ഞ കാലയളവിൽ ഉണ്ടായിട്ടുണ്ട്.
ചക്കപ്പുട്ട്, മാമ്പഴപുട്ട് എന്നിങ്ങനെ വെജിറ്റേറിയൻ പുട്ടും, ചിക്കൻ, ബീഫ് തുടങ്ങിയവ ചേർത്ത് അടിപൊളി നോൺ വെജ് പുട്ടും അതിൽ ഉൾപ്പെടും. ഇവ ദിവസവും വീട്ടിൽ തയ്യാറാക്കുക എന്നത് ശ്രമകരമായ കാര്യമാണ്. എന്നാൽ അധികം സമയം കളയാതെ വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന മുട്ട കൊണ്ടുള്ള പുട്ട് ഒന്ന് ട്രൈ ചെയ്യുന്നത് നല്ലതാണ്.
രാവിലത്തെ തിരക്കിനിടയിൽ കുട്ടികൾക്ക് കഴിക്കാൻ​ ഹെൽത്തി ഫുഡാണ് വേണ്ടതെങ്കിൽ ഇത് മികച്ച തിരഞ്ഞെടുപ്പ് തന്നെ. ഇതിന് പ്രത്യേകം കറിയുടെ ആവശ്യവുമില്ല. പുട്ട് ബാക്കി വന്നാലും ഈ റെസിപ്പി പരീക്ഷിക്കാവുന്നതേയുള്ളൂ.
ചേരുവകൾ
- എണ്ണ
- കടുക്
- സവാള
- പച്ചമുളക്
- ഉപ്പ്
- തക്കാളി
- മഞ്ഞൾപ്പൊടി
- കുരുമുളകുപൊടി
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
- അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് കടുക് പൊട്ടിക്കാം.
- ഇതിലേയ്ക്ക് സവാള ചെറുതായി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, അൽപ്പം മഞ്ഞൾപ്പൊടി, തക്കാളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് വേവിക്കാം.
- അൽപ്പം കുരുമുളകുപൊടിയും, കറിവേപ്പിലയും ചേർത്ത് രണ്ട് മുട്ട കൂടി പൊട്ടിച്ചൊഴിച്ചിളക്കാം.
- ആവിയിൽ വേവിച്ച അരിപ്പുട്ട് ഇതിലേയ്ക്ക് ചേർത്ത് ഉടച്ച് ഇളക്കുക. ആവശ്യാനുസരണം കഴിക്കാം.
Read More
- പൂപോലെ സോഫ്റ്റ് ഇഡ്ഡലി വേണോ, ഇക്കാര്യം ശ്രദ്ധിച്ചാൽ മതി
- ബ്രേക്ക്ഫാസ്റ്റ് സ്പെഷ്യലാക്കാൻ അവൽ, ട്രൈ ചെയ്യൂ രുചികരമായ 5 റെസിപ്പികൾ
- ഭക്ഷണത്തിലെ അമിതമായ എണ്ണ മയം കുറയ്ക്കാം, ഇതാ 5 വിദ്യകൾ
- ദം ബിരിയാണി സിംപിളായി വീട്ടിൽ തയ്യാറാക്കാൻ ഇതാ ഒരു വിദ്യ
- ഓർമ ശക്തി കൂട്ടാൻ ഈ ചമ്മന്തി കഴിച്ചു നോക്കൂ
- ബീറ്റ്റൂട്ട് ഒരെണ്ണം മതി, തയ്യാറാക്കാം 5 വിഭവങ്ങൾ; സ്മൂത്തി മുതൽ റൈസ് വരെ സിംപിൾ റെസിപ്പിയിൽ ട്രൈ ചെയ്യൂ
- ചൂടിനെ കൂളായി നേരിടാം, പൊട്ടു വെള്ളരി ജ്യൂസ് കുടിച്ചോളൂ
- വല്ലാത്ത ചൂടല്ലേ? തണുപ്പിക്കാൻ കപ്പ പുഡ്ഡിംഗ് കഴിക്കാം
- കുട്ടികൾക്കിഷ്ടപ്പെട്ട പാൻ കേക്ക് തയ്യാറാക്കാം മുട്ടയും മൈദയുമില്ലാതെ, ഇതാ ഒരു നുറുങ്ങു വിദ്യ
- പാലും പഴവും ഉണ്ടെങ്കിൽ പായസമല്ല, രുചികരമായ അപ്പം തയ്യാറാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us