New Update
/indian-express-malayalam/media/media_files/9skC47dykRdKO3GLherm.jpg)
റാഗി സ്മൂത്തി
തിരക്കു പിടിച്ച ദിവസങ്ങളിൽ ശരീരത്തിന് ക്ഷീണം അനുഭവപ്പെടാറുണ്ടോ?. വിശ്രമത്തോടൊപ്പം പോഷകങ്ങളും ഈ സമയത്ത് ആവശ്യമാണ്. അതിന് ഏറ്റവും ഉചിതം റാഗിയാണ്. ധാരാളം ഇരുമ്പ്, കാൽസ്യം, പ്രോട്ടീൻ , വിറ്റാമിനുകളൊക്കെ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ തന്നെ ഇത് സ്വാധീനിക്കും. ബിൻസീസ് കിച്ചൺ എന്ന ഇൻസ്റ്റഗ്രാം പേജ് പരിചയപ്പെടുത്തി തരുന്ന റാഗി സ്മൂത്തി പരീക്ഷിച്ചു നോക്കൂ. വളറെ കുറച്ച് ചേരുവകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ ഇത് റെഡിയാക്കാം.
Advertisment
ചേരുവകൾ
- റാഗിപ്പൊടി- 2 ടേബിൾസ്പൂൺ
- വെള്ളം- 3/4 കപ്പ്
- പഴം- 1
- ഈന്തപ്പഴം- 2 എണ്ണം
- പാൽ- 1/2 കപ്പ്
- ചിയാ വിത്ത്- 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
- രണ്ട് ടേബിൾസ്പൂൺ വറുത്ത റാഗിപ്പൊടിയിലേയ്ക്ക് കാൽ കപ്പ് വെള്ളം ഒഴിച്ചിളക്കുക.
- ഒരു പാൻ അടുപ്പിൽ വെച്ച് അര കപ്പ് വെള്ളം വെച്ച് ചൂടാക്കുക.
- അത് തിളച്ചു വരുമ്പോൾ റാഗി കലക്കി വെച്ചിരിക്കുന്നത് ചേർത്ത് കുറുക്കിയെടുക്കുക.
- കുറുകി വന്ന റാഗി തണുക്കാൻ മാറ്റി വെയ്ക്കുക.
- രണ്ട് ഈന്തപ്പഴം, നന്നായി പഴുത്ത ഒരു വാഴപ്പഴം എന്നിവ ചൂട് മാറിയ റാഗിയിലേയ്ക്കു ചേർക്കുക.
- അര കപ്പ് പാൽ, ഒരു ടേബിൾസ്പൂൺ വെള്ളത്തിൽ കുതിർത്ത ചിയാവിത്ത് എന്നിവ ചേർത്ത് അരച്ചെടുക്കുക. ഹെൽത്തി റാഗി സ്മൂത്തി റെഡി.
Advertisment
Read More
- ചപ്പാത്തി മാവ് ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ
- ആഘോഷത്തിനു മധുരം കൂട്ടാൻ ബ്ലൂബെറി പായസം ട്രൈ ചെയ്യൂ
- റമ്പൂട്ടാൻ പായസം കഴിച്ചിട്ടുണ്ടോ? ഇത്തവണ ഓണത്തിന് ഇത് ട്രൈ ചെയ്യൂ
- ഊണിനൊപ്പം വിളമ്പാൻ ഇൻസ്റ്റൻ്റായി മാങ്ങ അച്ചാർ തയ്യാറാക്കിയാലോ?
- ചെറുപയർ പരിപ്പ് ഉണ്ടോ? എങ്കിൽ പായസം ഇനി ഇങ്ങനെ പാകം ചെയ്തെടുക്കൂ
- ശർക്കര വരട്ടി ക്രിസ്പിയായി വറുത്തെടുക്കാം ഇങ്ങനെ ചെയ്തു നോക്കൂ
- Unakkalari Payasam Recipe: കാഴ്ചയിൽ തന്നെ കൊതിപ്പിക്കും ഉണക്കലരി പായസം
- Onam Sadya: ഓണസദ്യ വിളമ്പേണ്ടത് എങ്ങനെ? അറിയാം
- Irumban Puli Pachadi Recipe: ഇരുമ്പൻ പുളി കൊണ്ട് പച്ചടി തയ്യാറാക്കിയാലോ?
- വയറും മനസ്സും നിറയ്ക്കാൻ കിടിലൻ ഇളനീർ പായസം
- ഓണ സദ്യയ്ക്ക് മാറ്റ് കൂട്ടാൻ പൈനാപ്പിൾ മധുരപച്ചടിയും
- 5 മിനിറ്റിൽ 5 ചേരുവ കൊണ്ട് പായസം പോലൊരു പുഡ്ഡിംഗ്
- രുചിയിൽ ആരേയും വീഴ്ത്തും ഇത്തിരി കുഞ്ഞൻ സോഫ്റ്റ് ഉണ്ണിയപ്പം
- കൊതിയൂറും പഴം നുറുക്ക്, പപ്പടം ചേർത്ത് കഴിച്ചു നോക്കൂ
- നാടൻ രുചിയിൽ മത്തങ്ങ എരിശ്ശേരി
- മധുരമുള്ള മിക്സചർ ഇനി കടയിൽ നിന്നും വാങ്ങേണ്ട
- ചക്കക്കുരുവും കക്കായിറച്ചിയും ഇങ്ങനെ റോസ്റ്റ് ചെയ്ത് കഴിച്ചു നോക്കൂ
- ഗോതമ്പ് പൊടി കൊണ്ട് അപ്പം ഉണ്ടാക്കി നോക്കിയിട്ടുണ്ടോ?
- ഇഞ്ചി കറി ആലപ്പുഴ സ്റ്റൈലിൽ ഇങ്ങനെ ട്രൈ ചെയ്തു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us