/indian-express-malayalam/media/media_files/xtYJVV3kJvjD71iwyv4z.jpeg)
കൂൺ കുരുമുളക് ഫ്രൈ
ഒരാളുടെ ഡയറ്റിൽ ആൻ്റിഇൻഫ്ലമേറ്ററി ഗുണമുള്ള ഭക്ഷണം ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷികമാണ്. അല്ലാത്തപക്ഷം പ്രമേഹം പോലുള്ള രോഗങ്ങൾക്ക് സാധ്യതകൾ ഏറെയാണ്. ആൻ്റിഇൻഫ്ലമേറ്ററി ഗുണമുള്ള ഭക്ഷണങ്ങളിൽ പ്രധാനമാണ് കൂൺ. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും കൂണുകൾ സഹായിക്കും. അന്നജം ഇല്ലാത്ത, ധാരാളം ഫൈബർ അടങ്ങിയ പച്ചക്കറിയെന്ന പ്രത്യേകതയും കൂണിനുണ്ട്. ശരീരഭാരം നിയന്ത്രിക്കാനും കൂൺ പോലുള്ള അന്നജമില്ലാത്ത പച്ചക്കറികൾ നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. കുറഞ്ഞ കലോറിയും കൂടുതൽ ജലാംശവും നാരുകളും അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ കൂടുതൽ കൂൺ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കും. ഇങ്ങനെ ധാരാളം പോഷകങ്ങൾ അടങ്ങുന്ന കൂൺ അടുക്കളയിലെ താരമാകേണ്ടുന്ന ഒന്നാണ്. വ്യത്യസ്ത രുചികളിൽ വളരെ എളുപ്പത്തിൽ കൂൺ വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കും. കൂണും കുരുമുളകും ഉപയോഗിച്ചുള്ള ഒരു ഫ്രൈ റെസിപ്പി ശിവാങ്കി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തി തരുന്നു.
ചേരുവകൾ
- കൂൺ
- എണ്ണ
- ഗ്രാമ്പൂ
- കറുവാപ്പട്ട
- കറുവയില
- വെളുത്തുള്ളി
- സവാള
- പച്ചമുളക്
- ജീരകം
- പെരുംജീരകം
- കുരുമുളക്
- മഞ്ഞൾ
- ഉപ്പ്
- മല്ലിയില
തയ്യാറാക്കുന്ന വിധം
- അടികട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് മൂന്നു ഗ്രാമ്പൂ, ഒരു കറുവയില, കറുവാപ്പട്ട, വെളുത്തുള്ളി നുറുക്കിയത് എന്നിവ വറുക്കുക.
- ഇതിലേയ്ക്ക് സവാള അരിഞ്ഞതും, രണ്ട് പച്ചമുളക്, കുറച്ച് കറിവേപ്പില, കൂൺ നടുവെ മുറിച്ചത് എന്നിവ ചേർത്തിളക്കുക.
- അൽപ്പം മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കുക.
- മറ്റൊരു പാൻ അടുപ്പിൽ വെച്ച് കുറച്ച് കുരുമുളകും, ചെറിയജീരകവും, പെരും ജീരകവും വറുത്ത് പൊടിക്കുക.
- ഈ മസാലപ്പൊടി കൂണിലേയ്ക്ക് ചേർത്തിളക്കി അടുപ്പണയ്ക്കാം. കൂൺ കുരുമുളക് ഫ്രൈ തയ്യാർ. ആവശ്യമെങ്കിൽ അൽപ്പം മല്ലിയില കൂടി ചേർക്കാം.
Read More
- ഈ മാജിക് ചിക്കൻ റോസ്റ്റ് തയ്യാറാക്കാൻ മൂന്ന് ചേരുവകൾ ധാരാളം
- അൽപ്പം കടല ചേർത്താൽ വെണ്ടയ്ക്ക ഫ്രൈ ഇനി കൂടുതൽ രുചികരമാകും
- നാവിൽ കൊതിയൂറും പച്ചമാങ്ങ മിഠായി തയ്യാറാക്കാം
- സവാള ഉണ്ടെങ്കിൽ ഇനി ദിവസും ചമ്മന്തി തയ്യാറാക്കി ബുദ്ധിമുട്ടേണ്ട
- കോവയ്ക്ക ഇങ്ങനെ ഫ്രൈ ചെയ്തു നോക്കൂ
- മൂന്നു ചേരുവകൾ കൊണ്ട് തയ്യാറാക്കാം കലാഖണ്ട്
- ജാൻവി കപൂറിനു പ്രിയപ്പെട്ട പരിപ്പു കറി, തയ്യാറാക്കുന്നത് ഇങ്ങനെയാണ്
- രുചികരവും ആരോഗ്യപ്രദവുമായ റാഗി ഹൽവ, തയ്യാറാക്കാൻ​ വളരെ എളുപ്പം
- ചോറിനൊപ്പം നാടൻ മുരിങ്ങയില കറിയും, തയ്യാറാക്കി നോക്കൂ
- ചിക്കൻ 65 വരെ മാറി നിൽക്കും ഈ കൂൺ വിഭവത്തിനു മുന്നിൽ
- ഇനി ബീറ്റ്റൂട്ട് തോരൻ ഇങ്ങനെ തയ്യാറാക്കി നോക്കൂ, ഒരു ഹെൽത്തി റെസിപ്പി
- മൂന്നു ചേരുവകൾ കൊണ്ട് മൂന്നു മിനിറ്റിൽ സ്നാക്ക് റെഡി, ട്രൈ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us