/indian-express-malayalam/media/media_files/U5NEXHmjPZpzLxeYJ2Bq.jpeg)
ബീറ്റ്റൂട്ട് മുട്ടത്തോരൻ
ധാരാളം നാരുകളും ആവശ്യ പോഷകങ്ങളും അടങ്ങിയ കിഴങ്ങാണ് ബീറ്റ്റൂട്ട്. ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പന്നമാണിത്. കാഴ്ച്ച ശക്തിയും, ഓർമ്മ ശക്തിയും മെച്ചപ്പെടുത്തുന്ന വൈറ്റമിനുകൾ ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു. ഇത് രോഗ പ്രതിരോധ ശേഷിയും വർധിപ്പിക്കും. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. കൂടാതെ നാരുകളുടെ പ്രധാന ശ്രോതസ്സു കൂടിയാണിത്. മാത്രമല്ല രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യും. അതിനാൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാന ഘടകം തന്നെയാണ് ബീറ്ററൂട്ട്. ജ്യൂസ് തയ്യാറാക്കിയോ, വേവിച്ചോ, അങ്ങനെ പലരത്തിൽ ഇത് ആഹാരമാക്കാം. ബീറ്റ്റൂട്ടിനൊപ്പം കുറച്ചു മുട്ട കൂടി ചേർന്നാലോ?. ഹെൽത്തി വിഭവം എന്നു തന്നെ പറയാം. ആൻ്റിഓക്സിഡൻ്റുകൾ, ഒമേഗ ത്രീ,ബയോട്ടിൻ, പ്രോട്ടീൻ എന്നിവ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കാൽസ്യത്തിൻ്റെ ആഗിരണം വേഗത്തിലാക്കി എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യം നിലനിർത്തുന്നതിന് ഇത് സഹായകമാണ്. ശരീരത്തിനാവശ്യമായ പോഷകങ്ങളാണ് മുട്ടയും ബീറ്റ്റൂട്ടും ചേരുമ്പോൾ ലഭിക്കുന്നത്. എങ്കിൽ ബീറ്റ്റൂട്ടിലേയ്ക്ക് മുട്ട കൂടി ചേർത്ത് തയ്യാറാക്കുന്ന ഒരു വെറൈറ്റി വിഭവത്തിൻ്റെ റെസിപ്പി പരിചയപ്പെടാം. കായത്രി രാംനാഥ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ബീറ്റ്റൂട്ട് മുട്ട റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. .
ചേരുവകൾ
- ബീറ്റ്റൂട്ട്
 - മുട്ട
 - മഞ്ഞൾപ്പൊടി
 - സവാള
 - കറിവേപ്പില
 - വെളുത്തുള്ളി
 - പച്ചമുളക്
 - വെളിച്ചെണ്ണ
 - തേങ്ങ
 - ഉപ്പ്
 
തയ്യാറാക്കുന്ന വിധം
ഒരു ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞത് 300 ഗ്രാം, ഒറു ചെറിയ സവാള ചെറുതായി അരിഞ്ഞത്, ആറോ ഏഴോ വെളുത്തുള്ളി ചതച്ചത്, ആറ് പച്ചമുളക് അരിഞ്ഞത്, കുറച്ച് കറിവേപ്പില, ചിരകിയ തേങ്ങ അരകപ്പ്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് ഇളക്കുക. ഒരു പാൻ അടുപ്പിൽ വെച്ചതിലേയ്ക്ക് ഇതു മാറ്റി ഇടത്തരം തീയിൽ നന്നായി വേവിക്കുക. വെന്തു വന്ന ബീറ്റ്റൂട്ടിലേയ്ക്ക് മൂന്ന് മുട്ട കൂടി പൊട്ടിച്ചൊഴിച്ച് രണ്ടു മൂന്ന് മിനിറ്റ് ഇളക്കി വേവിക്കുക. ഹെൽത്തി ബീറ്റ്റൂട്ട് റെസിപ്പി തയ്യാർ. 
Read More
- മുട്ട ഇനി ഇങ്ങനെ വറുത്ത് കഴിക്കാം, സിംപിൾ റെസിപ്പി
 - രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ബീറ്റ്റൂട്ട്; കഴിക്കുമ്പോൾ​ ശ്രദ്ധിക്കേണ്ടത്
 - ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കൂ, പലതുണ്ട് ആരോഗ്യ ഗുണങ്ങൾ
 - മൂന്നു ചേരുവകൾ കൊണ്ട് മൂന്നു മിനിറ്റിൽ സ്നാക്ക് റെഡി, ട്രൈ ചെയ്യൂ
 - അച്ചാർ തയ്യാറാക്കാം 5 മിനിറ്റിൽ, ഇതാ ഒരു ഇൻസ്റ്റൻ്റ് റെസിപ്പി
 - ചെറുപയർ ഉണ്ടോ? എങ്കിൽ ദോശ ഇങ്ങനെ തയ്യാറാക്കൂ
 - പഴമയുടെ രുചിയിൽ ഒരൽപ്പം പഴം നുറുക്ക് തയ്യാറാക്കി നോക്കൂ
 - മധുരവും പുളിയും ചേർന്ന മാംഗോ സൽസ, തയ്യാറാക്കി നോക്കൂ
 - ക്രിസ്പ്പിയായിട്ടുള്ള ഫ്രഞ്ച് ഫ്രൈസ് വേണോ? ഇങ്ങനെ തയ്യാറാക്കി നോക്കൂ
 - ഇഡ്ഡലി മാവ് കൊണ്ട് ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ
 - റവയും മുട്ടയും ചേർന്നാൽ മിനിറ്റുകൾക്കുള്ളിൽ സ്നാക്ക് റെഡി
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us