New Update
/indian-express-malayalam/media/media_files/Si4JtCbwju6EUVL9zWQS.jpg)
മുട്ട വറുത്തത്
പല തരത്തിൽ മുട്ട പാകം ചെയ്യാം. മുട്ട പുഴുങ്ങിയത് മസാലയിൽ വെച്ച് വറുത്ത് കഴിച്ചിട്ടുണ്ടോ?. വളരെ രുചികരമായ വിഭവമാണിത്. ചേറിനൊപ്പമോ, ചപ്പാത്തിക്കൊപ്പമോ ഈ മസാല മുട്ട കഴിക്കാം. ഡിണ്ടിഗൽ ഡിവൈൻ കുസൈൻ എന്ന ഇൻസ്റ്റഗ്രാം പേജാണ് മുട്ട കൊണ്ടുള്ള സ്പെഷ്യൽ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
Advertisment
ചേരുവകൾ
- മുട്ട
 - കടലപരിപ്പ്
 - കടലപരിപ്പ്
 - ഉഴുന്നു പരിപ്പ്
 - മല്ലി
 - ജീരകം
 - വെളുത്തുള്ളി
 - കറിവേപ്പില
 - മുളകുപൊടി
 - കാശ്മീരിമുളകുപൊടി
 - ഉപ്പ്
 - എണ്ണ
 - മഞ്ഞൾപ്പൊടി
 
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വെച്ച് ഒരു ടീസ്പൂൺ കടല തൊലി കളഞ്ഞു വറുത്തെടുക്കുക.
 - ശേഷം ഒരു ടീസ്പൂൺ കടലപരിപ്പ് ഒരു ടീസ്പൂൺ ഉഴുന്നു പരിപ്പ് എന്നിവ വറുത്ത് മാറ്റി വെയ്ക്കുക.
 - ഒരു ടീസ്പൂൺ മല്ലി, ഒരു ടീസ്പൂൺ ജീരകം, ഏഴോ എട്ടോ വെളുത്തുള്ളി, ഒരു പിടി കറിവേപ്പില എന്നിവ കൂടി വറുത്ത് മാറ്റി വെയ്ക്കുക.
 - വറുത്തു മാറ്റി വെച്ചവയെല്ലാം ഒരു പാത്രത്തിലേയ്ക്കെടുത്ത് ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ കാശ്മീരിമുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പൊടിച്ചെടുക്കുക.
 - ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി കറിവേപ്പിലയും അൽപ്പം മഞ്ഞൾപ്പൊടിയും ചേർക്കുക.
 - പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട വട്ടത്തിൽ മുറിച്ചു പാനിൽ വെയ്ക്കുക.
 - തയ്യാറാക്കി വെച്ചിരിക്കുന്ന പൊടി ചേർത്തു മുട്ടയുടെ ഇരു വശങ്ങളും വറുത്തെടുക്കുക.
 
Advertisment
Read More
- സാലഡ് തയ്യാറാക്കാൻ ഇനി എന്തെളുപ്പം, ഇങ്ങനെ ചെയ്തു നോക്കൂ
 - പച്ചമാങ്ങ വറുത്തത് കഴിച്ചിട്ടുണ്ടോ? തയ്യാറാക്കി നോക്കൂ
 - പഴുത്ത പഴം മതി, സ്റ്റ്യൂ തയ്യാർ
 - നെല്ലിക്ക കിട്ടിയാൽ മീൻ​ ഇങ്ങനെ വറുത്തു നോക്കൂ
 - അവൽ ഉപയോഗിച്ച് അടിപൊളി മിക്സ്ചർ, തയ്യാറാക്കി നോക്കൂ
 - വഴുതനങ്ങ കൊണ്ടൊരു നാടൻ വിഭവം, സിംപിളാണ് റെസിപ്പി
 - അരിയും ശർക്കരയുമുണ്ടോ? തമുക്ക് തയ്യാറാക്കി നോക്കൂ
 - അരി അരയ്ക്കാതെ അരമണിക്കൂറിൽ തയ്യാറാക്കാം ഈ അപ്പം
 - ഊർജവും ഉന്മേഷവും ഞൊടിയിടയിൽ; ആരോഗ്യകരം ഈ റാഗി ജ്യൂസ്
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us