/indian-express-malayalam/media/media_files/jLmJqrFTp9W5kroozqyG.jpg)
അവൽ മിക്സ്ചർ
നല്ല മഴയത്ത് ചൂട് ചായക്കൊപ്പം എന്തെങ്കിലും പലഹാരം കൂടിയുണ്ടെങ്കിൽ എന്നു ചിന്തിച്ചിട്ടുണ്ടോ?. അരിപ്പൊടിയോ മൈദയോ ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന പലഹാരമാണ് തേടുന്നതെങ്കിൽ ഈ മിക്സ്ചർ പരീക്ഷിച്ചുനോക്കൂ. അവലുണ്ടെങ്കിൽ വളരെ പെട്ടെന്നു തന്നെ തയ്യാറാക്കാവുന്ന രുചികരമായ മിക്സ്ർ. ജാസ്മിൻ ഷാനാവാസ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അവൽ മിക്സ്ചർ തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- അവൽ
- ബദാം
- ഉണക്കമുന്തിരി
- അണ്ടിപരിപ്പ്
- പച്ചുമുളക്
- വറ്റൽമുളക്
- കറിവേപ്പില
- നിലക്കടല
- വെളിച്ചെണ്ണ
- വെളുത്തുള്ളി
- കടലപരിപ്പ്
- മഞ്ഞൾപ്പൊടി
- കായം
- പഞ്ചസാര
- മുളകുപൊടി
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ അൽപ്പം വെളിച്ചെണ്ണയെടുത്ത് അടുപ്പിൽവെച്ച് ചൂടാക്കുക. ആവശ്യത്തിന് അവൽ എണ്ണയിലേയ്ക്കിട്ട് വറുത്തു മാറ്റി വെയ്ക്കുക. കുറച്ച് ഉണക്കമുന്തിരി, അണ്ടിപരിപ്പ്, നിലക്കടല, വെളുത്തുള്ളി, വറ്റൽമുളക് എന്നിവയും അതേ എണ്ണയിൽ വറുത്തെടുത്ത് അവലിലേയ്ക്കു ചേർക്കുക. കുറച്ച് കടലപരിപ്പ് വറുക്കാതെ തന്നെ ചേർക്കുക. അൽപ്പം പഞ്ചസാര, മുളകുപൊടി, കായം, മഞ്ഞൾപ്പൊടി എന്നിവ പൊടിച്ച് അവലിലേയ്ക്കു ചേർത്ത് ഇളക്കുക. അവൽ മിക്സ്ചർ തയ്യാർ.
Read More
- വഴുതനങ്ങ കൊണ്ടൊരു നാടൻ വിഭവം, സിംപിളാണ് റെസിപ്പി
- അരിയും ശർക്കരയുമുണ്ടോ? തമുക്ക് തയ്യാറാക്കി നോക്കൂ
- അരി അരയ്ക്കാതെ അരമണിക്കൂറിൽ തയ്യാറാക്കാം ഈ അപ്പം
- ഊർജവും ഉന്മേഷവും ഞൊടിയിടയിൽ; ആരോഗ്യകരം ഈ റാഗി ജ്യൂസ്
- നിവിനു വേണ്ടി ആ സ്പെഷ്യൽ ആട്ടിൻകാൽ ഡിഷ് തയ്യാറാക്കിയത് ഷെഫ് പിള്ള
- കുട്ടികൾക്കു വേണ്ടി അവിൽ കൊണ്ടൊരു ഹെൽത്തി സ്നാക്ക്
- 3 ചേരുവകൾ മാത്രം; രുചികരമായ സ്പാനിഷ് ഓംലെറ്റ് തയ്യാറാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.