/indian-express-malayalam/media/media_files/azzfueCsZeRN7ZPc8GNi.jpg)
ചെറുപയർ ദോശ
ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമാണ് രാവിലത്തേത്. യാതൊരു കാരണവശാലും ഇത് ഒഴിവാക്കാൻ​ പാടില്ല. ദിവസം മുഴുവൻ ആവശ്യമായ ഊർജ്ജവും ഉന്മേഷവും നൽകുന്നതാണ് പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം. അത്രയധികം പ്രാധാന്യം നൽകുമ്പോൾ ഈ​ സമയത്ത് കഴിക്കാൻ​ തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിലും ശ്രദ്ധ വേണം. ഹെൽത്തിയായിട്ടുള്ള പ്രാതൽ തിരഞ്ഞെടുക്കുവാൻ എല്ലായിപ്പോഴും ശ്രദ്ധിക്കുക. അത്തരത്തിലൊന്നാണ് ചെറുപയർ ദോശ. ധാരാളം പോഷകങ്ങളടങ്ങിയ ചെറുപയർ ഊർജ്ജവും ഉന്മേഷവും നൽകുക മാത്രമല്ല ആരോഗ്യം തന്നെ മെച്ചപ്പെടുത്തുന്നു. വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന ചെറുപയർ ദോശ കഴിച്ചു നോക്കൂ. ബിൻസി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഈ ഹെൽത്തി ദോശ റെസിപ്പി പരിചയപ്പെടുത്തി തരുന്നു.
ചേരുവകൾ
- ചെറുപയർ
 - പച്ചമുളക്
 - ഇഞ്ചി
 - വെളുത്തുള്ളി
 - മല്ലിയില അല്ലെങ്കിൽ പച്ചചീര
 - ഉപ്പ്
 
തയ്യാറാക്കുന്ന വിധം
 തലേദിവസം വെള്ളത്തിൽ കുതിർത്തു വെച്ച ചെറുപയറിലേയ്ക്ക്, മൂന്ന് പച്ചമുളക്, രണ്ടല്ലി വെളുത്തുള്ളി, ചെറിയ ഒരു കഷ്ണം ഇഞ്ചി, ഒരു ടീസ്പൂൺ ചെറിയ ജീരകം, അൽപ്പം മല്ലിയിലയോ പച്ചചീരയോ, അൽപ്പം വെള്ളം എന്നിവയും ചേർത്ത് അരച്ചെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിനു മാവ് ഒഴിച്ച് ഹെൽത്തി ദോശ ചുട്ടെടുക്കാം.
Read More
- പഴമയുടെ രുചിയിൽ ഒരൽപ്പം പഴം നുറുക്ക് തയ്യാറാക്കി നോക്കൂ
 - മധുരവും പുളിയും ചേർന്ന മാംഗോ സൽസ, തയ്യാറാക്കി നോക്കൂ
 - ക്രിസ്പ്പിയായിട്ടുള്ള ഫ്രഞ്ച് ഫ്രൈസ് വേണോ? ഇങ്ങനെ തയ്യാറാക്കി നോക്കൂ
 - ഇഡ്ഡലി മാവ് കൊണ്ട് ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ
 - റവയും മുട്ടയും ചേർന്നാൽ മിനിറ്റുകൾക്കുള്ളിൽ സ്നാക്ക് റെഡി
 - രുചികരമായ ഉണ്ണിയപ്പം ചക്കപ്പഴം കൊണ്ട് തയ്യാറാക്കാം
 - ചൂടുപിടിച്ച ചർച്ചകൾക്കിടയിൽ ക്ഷീണമകറ്റാൻ പച്ചമാങ്ങ സംഭാരം ട്രൈ ചെയ്യൂ
 - ഓവൻ്റെ ആവശ്യമില്ല, ഓറഞ്ച് കേക്ക് തയ്യാറാക്കാം 10 മിനിറ്റിൽ
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us