scorecardresearch

രുചികരവും ആരോഗ്യപ്രദവുമായ റാഗി ഹൽവ, തയ്യാറാക്കാൻ​ വളരെ എളുപ്പം

ഏറ്റവും മികച്ച ഹെൽത്തിയായിട്ടുള്ള ധാന്യങ്ങളിലൊന്നാണ് റാഗി. ഇത് ഉപയോഗിച്ച് ദോശ, ഇഡ്ഡലി, ജ്യൂസ് എന്നിവ കൂടാതെ രുചികരവും ആരോഗ്യപ്രദവുമായ ധാരാളം മധുരപലഹാരങ്ങളും തയ്യാറാക്കാൻ സാധിക്കും

ഏറ്റവും മികച്ച ഹെൽത്തിയായിട്ടുള്ള ധാന്യങ്ങളിലൊന്നാണ് റാഗി. ഇത് ഉപയോഗിച്ച് ദോശ, ഇഡ്ഡലി, ജ്യൂസ് എന്നിവ കൂടാതെ രുചികരവും ആരോഗ്യപ്രദവുമായ ധാരാളം മധുരപലഹാരങ്ങളും തയ്യാറാക്കാൻ സാധിക്കും

author-image
WebDesk
New Update
Ragi Manni  | Recipe

റാഗി ഹൽവ

ഏറ്റവും മികച്ച ഹെൽത്തിയായിട്ടുള്ള ധാന്യങ്ങളിലൊന്നാണ് റാഗി. കാൽസ്യത്താൽ സമ്പന്നമാണ് റാഗി. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട് എന്നതിനാൽ ഹീമോഗ്ലോബിൻ്റെ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്. വളരെ വേഗം ഇത് ദഹിക്കും. ഇക്കാരണത്താൽ കൂടിയാണ് കുട്ടികൾക്ക് ആദ്യഭക്ഷണമായി റാഗി കൊണ്ടുള്ള കുറുക്ക് നൽകുന്നത്.  റാഗി ഉപയോഗിച്ച് ദോശ, ജ്യൂസ്, ഇഡ്ഡലി എന്നിവ കൂടാതെ രുചികരമായ ധാരാളം മധുരപലഹാരങ്ങളും തയ്യാറാക്കാൻ സാധിക്കും. അത്തരത്തിലൊന്നാണ് റാഗി ഉപയോഗിച്ചുള്ള ഹൽവ. കർണാടകത്തിൽ റാഗി മന്നി എന്നറിയപ്പെടുന്നു ഇത്. റാഗി മന്നി, റാഗി പുഡ്ഡിങ്, റാഗി ഹൽവ എന്നിങ്ങനെയും ഇതിന് വിളിക്കപ്പെടുന്നു. രുചികരം എന്നു മാത്രമല്ല ആരോഗ്യപ്രദവുമാണ് റാഗി മന്നി അഥവ റാഗി ഹൽവ. ഇത് വളരെ ചുരുക്കം ചേരുവകൾ ഉപയോഗിച്ച് പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കും. ടാസ്സ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ റാഗി മന്നി തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നു

Advertisment


ചേരുവകൾ

  • റാഗി 
  • തേങ്ങ 
  • വെള്ളം
  • ശർക്കര
  • ഏലയ്ക്കാപ്പൊടി 
  • ഉപ്പ്
  • നെയ്യ് 

തയ്യാറാക്കുന്ന വിധം

  • ഒരു കപ്പ് റാഗി നാലോ അഞ്ചോ മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെയ്ക്കുക.
  •  റാഗി നന്നായി കഴുകിയെടുത്തതിലേയ്ക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് കൂടി ചേർത്ത് അരച്ചതിനു ശേഷം ആവശ്യത്തിനു വെള്ളം കൂടി ഒഴിച്ച് മൂന്നോ നാലോ തവണ നന്നായി അരിച്ച് അടികട്ടിയുള്ള പാത്രത്തിലേയ്ക്കു മാറ്റുക.
  • മീഡിയം ഫ്ലെയ്മിൽ റാഗി അടുപ്പിൽ വെച്ച് അര കപ്പ് ശർക്കര, അര ടീസ്പൂൺ ഏലയ്ക്കാപ്പൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.
  • റാഗി കുറുകി വരുമ്പോൾ ഒന്നേ രണ്ടോ ടേബിൾസ്പൂൺ നെയ്യ് കൂടി ചേർത്ത് ഇളക്കുക.
  • ശേഷം അടുപ്പണച്ച് നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേയ്ക്ക് റാഗി മാറ്റി തണുക്കാൻ വെയ്ക്കുക. ഒരു മണിക്കൂറിനു ശേഷം ആവശ്യാനുസരണം മുറുച്ചു കഴിക്കാം ഈ റാഗി ഹൽവ.

Read More

Food Recipe Health Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: