scorecardresearch

ജാൻവി കപൂറിനു പ്രിയപ്പെട്ട പരിപ്പു കറി, തയ്യാറാക്കുന്നത് ഇങ്ങനെയാണ്

ബോളിവുഡ് താരം ജാൻവി കപൂറിൻ്റെ പ്രിയപ്പെട്ട ഗുജറാത്തി സ്റ്റൈലിലുള്ള വ്യത്യസ്തവും രുചികരവുമായ പരിപ്പു കറി

ബോളിവുഡ് താരം ജാൻവി കപൂറിൻ്റെ പ്രിയപ്പെട്ട ഗുജറാത്തി സ്റ്റൈലിലുള്ള വ്യത്യസ്തവും രുചികരവുമായ പരിപ്പു കറി

author-image
WebDesk
New Update
Gujarati Dal Recipe

പരിപ്പു കറി

പരിപ്പ് ഉപയോഗിച്ച് ധാരാളം കറികൾ തയ്യാറാക്കാറുണ്ട്. പോഷക സമൃദ്ധമായ ഒന്നാണ് പരിപ്പ്. പേശികൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനും അത്യന്താപേക്ഷിതമായ പ്രോട്ടീൻ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ ഉയർന്ന അളവിലുള്ള നാരുകൾ  ദഹനത്തെ സഹായിക്കുന്നു.

Advertisment

ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിനുകൾ എന്നിവ പരിപ്പിൽ അടങ്ങിയിട്ടുണ്ട്. പരിപ്പിലെ കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയുന്നു. ഇതിലടങ്ങിയിരിക്കുന്ന കാൽസ്യവും ഫോസ്ഫറസും എല്ലുകളുടെ ബലം നിലനിർത്താൻ അത്യന്താപേക്ഷിതമാണ്. ഇങ്ങനെ നിരവധി ആരോഗ്യ ഗുണങ്ങൾ പരിപ്പ്  നൽകുന്നുണ്ട്.

വ്യത്യസ്തവും രുചികരവുമായ രീതിയിൽ ഭക്ഷണക്രമത്തിൽ പരിപ്പ് ഉൾപ്പെടുത്താൻ​ ശ്രദ്ധിക്കുക. അത്തരത്തിലൊരു സ്പെഷ്യൽ പരിപ്പു കറി റെസിപ്പിയാണ് ഐജി ഫുഡ് ലിങ്ക് എന്ന ഇൻസ്റ്റഗ്രാം പേജ് പരിചയപ്പെടുത്തി തരുന്നത്. ബോളിവുഡ് താരം ജാൻവി കപൂറിൻ്റെ പ്രിയപ്പെട്ട വിഭവം കൂടിയാണിത്. ഗുജറാത്തി സ്റ്റൈലിലാണ് ഈ പരിപ്പു കറി തയ്യാറാക്കേണ്ടത്.

ചേരുവകൾ

  • എണ്ണ
  • ജീരകം
  • കടുക് 
  • ഉലുവ
  • വറ്റൽമുളക്
  • കറിവേപ്പില
  • കായപ്പൊടി
  • കടല
  • ഗ്രാമ്പൂ
  • മഞ്ഞൾപ്പൊടി
  • മുളകുപൊടി
  • മല്ലിപ്പൊടി
  • ഗരംമസാല
  • ഉപ്പ്
  • തക്കാളി
  • തുവരപരിപ്പ്
  • ശർക്കര
  • വെള്ളം
  • ശർക്കര
  • വാളംപുളി
Advertisment

തയ്യാറാക്കുന്ന വിധം
അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് കടുക്, ഉലുവ, ജീരകം, ഗ്രാമ്പൂ, കായപ്പൊടി, വറ്റൽമുളക്, കറിവേപ്പില, കടല എന്നിവ വറുക്കുക. ഇതിലേയ്ക്ക് അൽപ്പം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല, തക്കാളി ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. ശേഷം വേവിച്ച തുവരപരിപ്പും, കുറച്ച് ചൂടുവെള്ളവും ചേർത്ത് ഇളക്കുക.

തിളച്ചതിനു ശേഷം അൽപ്പം ശർക്കര പൊടിച്ചതും, വാളംപുളി കുതിർത്തു വെച്ച വെള്ളവും കൂടി ചേർത്തിളക്കാം. ഗുജറാത്ത് സ്പെഷ്യൽ പരിപ്പു കറി തയ്യാർ. 

Read More

Janvi Kapoor Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: