/indian-express-malayalam/media/media_files/7zMyX2ljltx8XpNt0SRL.jpg)
ഭൂട്ടാൻകാരുടെ ദേശീയ വിഭവമാണ് എമാ ദത്ഷി
ഭൂട്ടാൻകാരുടെ ദേശീയ വിഭവമാണ് എമാ ദത്ഷി. ബോളിവുഡ് നടി ദീപിക പദുക്കോണിൻ്റെ പ്രയപ്പെട്ട വിഭവം കൂടിയാണിത്. പച്ചമുളകും ചീസും ആണ് പ്രധാന ചേരുവകൾ. പച്ചമുളകും ക്യാപ്സിക്കവും ഉപയോഗിച്ച് വ്യത്യസ്തമായ രണ്ടു രീതികളിൽ ഈ വിഭവം തയ്യാറാക്കാം. പച്ചമുളക് ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന എമാ ദാത്ഷി പരിചയപ്പെടുത്തുകയാണ് ബൈഷിൻ തൻ്റെ ഇൻസ്റ്റഗ്രാംപേജിലൂടെ
റെസ്പ്പി-1
ചേരുവകൾ
- പച്ചമുളക്
- വെളുത്തുള്ളി
- എണ്ണ
- കുരുമുളക്
- ഉപ്പ്
- ചീസ്
- വെള്ളം
തയ്യാറാക്കുന്ന വിധം
- ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക.
- അതിലേയ്ക്കു കുറച്ചു പച്ചമുളക് നീളത്തിൽ അരിഞ്ഞതും അൽപ്പം വെളുത്തുള്ളി ചെറുതായി അരിഞ്ഞതും കൂടി ചേർക്കുക.
- ശേഷം ഇതിലേയ്ക്കു അൽപ്പം വെള്ളം കൂടി ഒഴിച്ച് അടച്ചു വെയ്ക്കുക.
- വെള്ളം വറ്റി തുടങ്ങുമ്പോൾ രണ്ട് ചീസ് സ്ളൈസ് കൂടി ചേർക്കുക.
- രണ്ടു മിനിറ്റിനു ശേഷം നന്നായി ഇളക്കി കൊടുക്കുക. തുടർന്ന് ചൂടോടെ സേർവ് ചെയ്യാം.
റെസിപ്പി- 2
ചീസും മുളകും ഉപയോഗിച്ചു കൊണ്ടുള്ള എമാ ദാത്ഷി പരിചയപ്പെട്ടു കഴിഞ്ഞു. ഇനി ചീസിനൊപ്പം ക്യാപ്സിക്കം ഉപയോഗിച്ചു എങ്ങനെ ഈ വിഭവം തയ്യാറാക്കാം എന്നു നോക്കാം. ആർഎസ്എഎഡ്രീംസ്ഡ്രീംസ് എന്ന ഇൻസ്റ്റഗ്രാം പേജാണ് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- ക്യാപ്സിക്കം
- തക്കാളി
- സവാള
- വെളുത്തുള്ളി
- പച്ചമുളക്
- വെണ്ണ
- കുരുമുളക്
- ചീസ്
തയ്യാറാക്കുന്ന വിധം
- ഒരു പാനിലേയ്ക്ക് കുറച്ചു ക്യാപ്സിക്കം നീളത്തിൽ അരിഞ്ഞത്, ഒരു തക്കാളി, സവാള എന്നിവ അരിഞ്ഞതും കൂടി ചേർക്കുക.
- അതിലേയ്ക്ക് കുറച്ചു വെളുത്തുള്ളി, പച്ചമുളക് രണ്ടോ മൂന്നോ സ്പൂൺ വെണ്ണയും ഇട്ടുകൊടുക്കുക.
- ഒരു ടീസ്പൂൺ കുരുമുളകും ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും കൂടി ചേർത്ത് നന്നായി വേവിക്കുക.
- വെള്ളം വറ്റി തുടങ്ങുമ്പോൾ അതിലേയ്ക്ക് രണ്ട് സ്ലൈസ് ചീസ് കൂടി ചേർക്കുക.
- രണ്ടു മിനിറ്റിനു ശേഷം നന്നായി ഇളക്കിയെടുക്കുക.
- ചപ്പാത്തിക്കൊപ്പമോ ബ്രഡിനൊപ്പമോ ചൂടോടെ കഴിക്കാം എമാ ദത്ഷി.
Read More
- ഊർജവും ഉന്മേഷവും ഞൊടിയിടയിൽ; ആരോഗ്യകരം ഈ റാഗി ജ്യൂസ്
- നിവിനു വേണ്ടി ആ സ്പെഷ്യൽ ആട്ടിൻകാൽ ഡിഷ് തയ്യാറാക്കിയത് ഷെഫ് പിള്ള
- കുട്ടികൾക്കു വേണ്ടി അവിൽ കൊണ്ടൊരു ഹെൽത്തി സ്നാക്ക്
- 2 മിനിറ്റ് മതി, മയോണൈസ് വീട്ടിൽ തയ്യാറാക്കാം
- 3 ചേരുവകൾ മാത്രം; രുചികരമായ സ്പാനിഷ് ഓംലെറ്റ് തയ്യാറാക്കാം
- ഗോതമ്പു പൊടിയും തേങ്ങയും പഞ്ചസാരയും; വെറും 5 മിനിറ്റിൽ സൂപ്പർ പലഹാരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us