/indian-express-malayalam/media/media_files/2024/11/11/yXK8xKcw1LsxnTw7lyZr.jpeg)
മുട്ട പഫ്സ്
മുട്ട പഫ്സ് എക്കാലത്തെയും നൊസ്റ്റാൾജിക് പലഹാരമാണ്. ചിക്കനും, ബീഫു, വെജിറ്റബിളും ഇതിൻ്റെ വ്യത്യസ്ത കോമ്പിനേഷനുകൾ തന്നെയ പുറമേ തന്നെ ക്രിസ്പിയായിട്ടുള്ള ലെയറുകളും ഉള്ളിലേക്കെത്തുമ്പോൾ മസാലയിൽ വഴറ്റിയെടുത്ത സവാള കഷ്ണങ്ങളും വേവിച്ച മുട്ടയോ ഇറച്ചിയോ അലെങ്കൽ പച്ചക്കറികളോ ആയിരിക്കും. ഇതെങ്ങനെ ഈ രൂപത്തിൽ തയ്യാറാക്കാൻ സാധിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ഓവനില്ലാതെയും അത് പാകം ചെയ്യാൻ സാധിക്കുമോ?. ഇനി മിനിറ്റുകൾക്കുള്ളിൽ വീട്ടിൽ തന്നെ ഓവനില്ലാതെ പഫ്സ് തയ്യാറാക്കാം. അൽപ്പം ഗോതമ്പ് പൊടിയും മുട്ട പുഴുങ്ങിയതും ഉണ്ടാകണം എന്നു മാത്രം. ഇച്ചൂസ് കിച്ചൺ എന്ന യൂട്യൂബ് ചാനലാണ് മുട്ട പഫ്സിൻ്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- ഗോതമ്പു പൊടി- 2 കപ്പ്
- ഉപ്പ്- 1 ടീസ്പൂൺ
- ബട്ടർ- 150 ഗ്രാം
- സവാള- 1
- മുളകു പൊടി- 1 ടീസ്പൂൺ
- ഗരം മസാല- 1/4 സ്പൂൺ
- തക്കാളി- 1
- മുട്ട
തയ്യാറാക്കുന്ന വിധം
- 2 കപ്പ് ഗോതമ്പ് പൊടിയിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർക്കാം. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കാം.
- കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി മുറിച്ചെടുക്കാം.
- ഉരുളകൾ ഘനം കുറച്ച് പരത്തി അൽപ്പം ബട്ടർ മുകളിൽ പുരട്ടുക. അതിനു മുകളിൽ ഗോതമ്പ് പൊടി വിതറുക. ശേഷം ഒരിക്കൽ കൂടി മടക്കാം.
- മടക്കിയ ഭാഗത്ത് അൽപ്പം വെണ്ണ കൂടി പുരട്ടി കോർണറുകൾ മടക്കി പ്ലാസ്റ്റിക് റാപ്പറിൽ പൊതിഞ്ഞ് ഒരു മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിച്ചോളൂ.
- ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്തതിനു ശേഷം വീണ്ടും പരത്തി മടക്കിയെടുത്ത് അൽപ്പ സമയം കൂടി ഫ്രിഡ്ജിൽ വെയ്ക്കാം. ഇത് മൂന്ന് തവണ ആവർത്തിക്കുക.
- ശേഷം ചതുരാകൃതിയിൽ പരത്തി മുറിച്ചെടുക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേക്ക് ഇടത്തരം വലിപ്പമുള്ള ഒരു സവാള കട്ടി കുറച്ച് അരിഞ്ഞതു ചേർത്ത് വഴറ്റുക.
- സവാളയുടെ നിറം മാറി വരുമ്പോൾ ഒരു തക്കാളി കഷ്ണങ്ങളാക്കിയത് ചേർക്കാം.
- അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ ഗരം മസാല ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- ആവശ്യത്തിന് മുട്ട പുഴുങ്ങി വയ്ക്കുക.
- പരത്തി വച്ചിരിക്കുന്ന മാവിൻ്റെ മുകളിൽ ഒരു മുട്ടയുടെ പകുതി മുറിച്ചതും തയ്യാറാക്കിയ മസാലയിൽ നിന്ന് അൽപ്പവും വച്ച് മടക്കുക.
- അടികട്ടിയുള്ള ഒരു പാത്രത്തിൽ വറുക്കാനാവശ്യത്തിന് എണ്ണ എടുത്ത് ചൂടാക്കാം.
- ചൂടായ എണ്ണയിൽ പഫ്സ് വറുത്തെടുക്കാം.
Read More
- സവാളയും ഗോതമ്പ് പൊടിയും ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റ് ഇനി സ്പെഷ്യലാകും
- മുട്ടയും ഓവനും ഇല്ലാതെ കിടിലൻ പ്ലം കേക്ക് തയ്യാറാക്കാം
- ജിലേബി തയ്യാറാക്കാൻ ദോശമാവ് മതി
- സിംപിളായിട്ട് ഒരു ഹെൽത്തി സ്നാക്ക്; മുട്ടയും ഗോതമ്പ് പൊടിയും മതിയാകും
- രുചിയിൽ കേമൻ ഈ ചൂര മീൻ അച്ചാർ
- ബീഫല്ല നല്ല ചൂടൻ മട്ടൺ സ്റ്റ്യൂ ആണ്
- ചായക്കടയിലെ വെട്ടു കേക്ക് വീട്ടിലുണ്ടാക്കാം
- കുനാഫ ഇനി ആർക്കും തയ്യാറാക്കാം, സിംപിളാണ് റെസിപ്പി
- ഫ്രഞ്ച് ഫ്രൈസ് അല്ല കായ വറുത്തെടുത്തതാണ്
- ചൈനീസ് ഭേൽ തയ്യാറാക്കാൻ ബാക്കി വന്ന ചപ്പാത്തി മതി
- എത്ര കഴിച്ചാലും മതിവരില്ല ഈ ചുവന്നുള്ളി ചമ്മന്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.