New Update
/indian-express-malayalam/media/media_files/2025/02/26/4lErZvGXOoftXwNcq4Ru.jpg)
ചോലെ ബട്ടൂര റെസിപ്പി | ചിത്രം: ഫ്രീപിക്
പാനി പൂരിയും, ഭേൽ പൂരിയും, പാവ് ബജ്ജിയുമൊക്കെ ഇങ്ങ് കേരളത്തിലും പ്രിയപ്പെട്ട ഭക്ഷണമാണ്. സ്ട്രീറ്റ് ഫുഡുകളിൽ ഏറ്റവും അധികം ആളുകളും തിരഞ്ഞെടുക്കുന്നതും ഇത്തരം സ്നാക്കുകളാണ്. അതിൽ തന്നെ ചോലെ ബട്ടൂരയ്ക്ക് പ്രത്യേകം ആരാധകരുണ്ട്. നോർത്തിന്ത്യയിലെ പ്രഭാത ഭക്ഷണമാണിത്. സ്പൈസി ആയിട്ടുള്ള മസാല കടല കറി കോമ്പിനേഷനാണിത്.
Advertisment
ചേരുവകൾ
- വെള്ളക്കടല- 1 കപ്പ്
- തക്കാളി- 1
- സവാള- 1
- ഇഞ്ചി- ചെറിയ കഷ്ണം
- വെളുത്തുള്ളി- 4 അല്ലി
- പച്ചമുളക്- 4
- മുളുകപൊടി- 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
- കസൂരിമേത്തി- 1 ടീസ്പൂൺ
- ചോലെ മസാല- 2 ടീസ്പൂൺ
- ഗരംമസാല- 1/2 ടീസ്പൂൺ
- ജീരകം- 1 ടീസ്പൂൺ
- ആംചൂർ പൗഡർ- 1 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- എണ്ണ- ആവശ്യത്തിന്
- മല്ലിയില- ഒരു പിടി
തയ്യാറാക്കുന്ന വിധം
- വെള്ളക്കടല നന്നായി കഴുകിയെടുക്കാം.
- ഇത് കുക്കറിലേയ്ക്കു മാറ്റി ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കാം.
- 6 വിസിൽ വരെ വേവിക്കാം.
- പാൻ അടുപ്പിൽ വച്ചു ചൂടാക്കി ആവശ്യത്തിന് എണ്ണ ഒഴിക്കാം.
- അതിലേയ്ക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതു ചേർത്തു വേവിക്കാം.
- നിറം മാറി വരുമ്പോൾ മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കം.
- ഇതിലേയ്ക്ക് ചെറുതായി അരിഞ്ഞ തക്കാളി ചേർത്തു വഴറ്റാം.
- ഇനി അടുപ്പണച്ച് അത് ചൂട് മാറാൻ വയ്ക്കാം.
- അൽപം തണുത്തതിനു ശേഷം അരച്ചെടുക്കാം.
- പാനിൽ എണ്ണ ഒഴിച്ചു ജീരകം പൊട്ടിക്കാം.
- അതിലേയ്ക്ക് അരച്ചെടുത്ത മിശ്രിതം ചേർത്ത് കുറുക്കിയെടുക്കാം.
- വേവിച്ച കടലയിൽ നിന്നും അൽപം അരച്ച് അതു കൂടി ചേർക്കാം.
- ഒപ്പം ബാക്കി കടലയും ചേർത്ത് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കാം.
- തിളച്ചു വരുമ്പോൾ ഗരംമസാല, കസൂരിമേത്തി, ആംചൂർപൗഡർ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം.
- വെള്ളം വറ്റി കുറുകി വരുമ്പോൾ അടുപ്പണയ്ക്കാം.
- മുകളിലേയ്ക്ക് ആവശ്യത്തിന് മല്ലിയില കൂടി ചേർക്കാം.
/indian-express-malayalam/media/media_files/2025/02/26/dpbVSPefyZH0LeBHmRKa.jpg)
ബട്ടൂര റെസിപ്പി
ചേരുവകൾ
- മൈദ- 1 കപ്പ്
- ഗോതമ്പ് പൊടി- 1/2 കപ്പ്
- തൈര്- 1/2 കപ്പ്
- പഞ്ചസാര- 1 ടീസ്പൂൺ
- ബേക്കിങ് പൗഡർ- 3/4 ടീസ്പൂൺ
- ബേക്കിങ് സോഡ- 2 നുള്ള്
- എണ്ണ- ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
Advertisment
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് മൈദയും അര കപ്പ് ഗോതമ്പ് പൊടിയും ഒരു ബൗളിലേയക്കെടുക്കാം.
- തൈര്, പഞ്ചസാര, ബേക്കിങ് സോഡ, ബേക്കിങ് പൗഡർ, ആവശ്യത്തിന് ഉപ്പ് എന്നിവ അതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം.
- ശേഷം നന്നായി കുഴച്ച് അൽപം എണ്ണ തടവി മാറ്റി വയ്ക്കാം.
- 3 മണിക്കൂർ വരെ ഇത് അങ്ങനെ ഇരിക്കട്ടെ.
- ശേഷം മാവ് ചെറിയ ഉരുളകളാക്കി പരത്തി എണ്ണയിൽ വറുത്തെടുക്കാം.
Read More
- മുട്ടയില്ലാതെ ഓംലെറ്റ് തയ്യാറാക്കാം, ഈ​ ചേരുവകൾ കൈയ്യിലുണ്ടോ?
- ബീറ്റ്റൂട്ട് ഇഷ്ടമല്ലെന്ന് ആരും പറയില്ല, ഈ ലാറ്റെ റെസിപ്പി ട്രൈ ചെയ്യൂ
- ഇത്ര രുചിയിൽ കണ്ണിമാങ്ങ അച്ചാർ കഴിച്ചിട്ടുണ്ടാകില്ല, സിംപിൾ റെസിപ്പിയാണ്
- കൊതിപ്പിക്കാൻ ഇനി മറ്റൊന്നും വേണ്ട, നക്ഷത്രപുളി കഴിച്ചാലോ?
- അപ്പത്തിനുള്ളിൽ മുട്ടയും, ഇത് അടിപൊളി കോമ്പോ ആണ്
- ബ്രേക്ക്ഫാസ്റ്റ് ഓംലെറ്റ് സ്പെഷ്യലാക്കാൻ ഈ എണ്ണയിൽ തയ്യാറാക്കൂ
- കൂളാകാൻ സ്മൂത്തി മുതൽ രുചികരമായ റൈസ് വരെ; ബീറ്റ്റൂട്ട് ഉപയോഗിച്ച് തയ്യാറാക്കാം 5 വിഭവങ്ങൾ
- ചൂടിനെ കൂളായി നേരിടാം ഗ്രേപ്പ് മോജിറ്റോ കുടിക്കൂ
- മീൻ വറുക്കൽ ഒരു കലയാണ്; ഈ മസാലകൂട്ടു തയ്യാറാക്കി നോക്കൂ
- കൃത്രിമ ഫ്ലേവറും വേണ്ട കസ്റ്റാർഡ് പൗഡറും ചേർക്കേണ്ട, കഴിക്കാൻ കൊതിക്കും ഈ ഫ്രൂട്ട് കസ്റ്റാർഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us