scorecardresearch

തണ്ണിമത്തൻ പലസ്തീൻ പോരാട്ടത്തിന്റെ പ്രതീകമായി മാറിയത് എങ്ങനെ?

തണ്ണിമത്തൻ പലസ്തീൻ പോരാട്ടത്തിന്റെ പ്രതീകമായി കാണുന്നതിന്റെ കാരണം വളരെ ലളിതമാണെങ്കിലും, അതിന്റെ ചരിത്രം വളരെ സങ്കീർണ്ണമാണ്

തണ്ണിമത്തൻ പലസ്തീൻ പോരാട്ടത്തിന്റെ പ്രതീകമായി കാണുന്നതിന്റെ കാരണം വളരെ ലളിതമാണെങ്കിലും, അതിന്റെ ചരിത്രം വളരെ സങ്കീർണ്ണമാണ്

author-image
WebDesk
New Update
 watermelon | Palestine

പലസ്തീനിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ മുറിച്ച തണ്ണിമത്തന്റെ ചിത്രങ്ങളും ഇമോജികളും അത് ഉൾക്കൊള്ളുന്ന കലാസൃഷ്ടികളും പലപ്പോഴും ഉപയോഗിക്കാറുണ്ട്

സോഷ്യൽ മീഡിയയിൽ പലസ്തീനെ പിന്തുണച്ച് നിരവധി പോസ്റ്റുകളിൽ, തണ്ണിമത്തൻ ഒരു ജനകീയ ചിഹ്നമാണ്. പലസ്തീനിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ മുറിച്ച തണ്ണിമത്തന്റെ ചിത്രങ്ങളും ഇമോജികളും അത് ഉൾക്കൊള്ളുന്ന കലാസൃഷ്ടികളും പലപ്പോഴും ഉപയോഗിക്കാറുണ്ട്.

Advertisment

തണ്ണിമത്തൻ പലസ്തീൻ പോരാട്ടത്തിന്റെ പ്രതീകമായി കാണുന്നതിന്റെ കാരണം വളരെ ലളിതമാണെങ്കിലും, അതിന്റെ ചരിത്രം വളരെ സങ്കീർണ്ണമാണ്.

എന്തുകൊണ്ട്  തണ്ണിമത്തൻ?

മുറിച്ച തണ്ണിമത്തൻ  പലസ്തീൻ പതാകയുടെ നിറങ്ങൾ കാണിക്കുന്നു - ചുവപ്പ്, പച്ച, കറുപ്പ്, വെളുപ്പ്. പലസ്തീൻ പതാക വഹിക്കുന്നതും പ്രദർശിപ്പിക്കുന്നതും ഇസ്രായേൽ അധികാരികൾ പലപ്പോഴും വിലക്കുന്നതിനാൽ, പകരം അതിന്റെ പ്രതീകമായി തണ്ണിമത്തൻ ഉപയോഗിക്കുന്നു. സോഷ്യൽ മീഡിയയിൽ, പരസ്യമായ പലസ്തീനിയൻ ചിഹ്നങ്ങളുള്ള പോസ്റ്റുകൾ യുഎസ് ആസ്ഥാനമായ വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിയന്ത്രിച്ചിരിക്കുന്നുവെന്ന് പലരും അവകാശപ്പെടുന്നു, അതിനാൽ, മുറിച്ച തണ്ണിമത്തൻ ഇവിടെയും ഫലപ്രദമായ പ്രതിരോധം ഉയർത്തുന്നു.

വെസ്റ്റ് ബാങ്ക് മുതൽ ഗാസ വരെ പലസ്തീൻ പ്രദേശങ്ങളിൽ  തണ്ണിമത്തൻ വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു, കൂടാതെ പലസ്തീനിയൻ പാചകത്തിൽ  പ്രധാനപ്പെട്ട ഒന്നാണ് തണ്ണിമത്തൻ.

Advertisment

പ്രതിഷേധങ്ങളിൽ തണ്ണിമത്തന്റെ ഉപയോഗം

ഗാസയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലയ്ക്ക്  പൊടുന്നന്നെ രേഖപ്പെടുത്തുന്ന കാരണമായ രക്തരൂക്ഷിതമായ ഹമാസ് ആക്രമണത്തിന് വളരെ മുമ്പുതന്നെ,  പലസ്തീൻ പ്രതിഷേധത്താൽ തിളച്ചുമറിയുകയാണ്. ജയിലിൽ നിന്ന് മോചിതനായ ശേഷം തീവ്രവാദിയായ ഒരാൾ പതാക വീശി. ഇതിനെത്തുടർന്ന്, പരസ്യമായി പറത്തുന്ന പലസ്തീൻ പതാകകൾ കീറിക്കളയാൻ ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, പൊലീസിന് നിർദ്ദേശം നൽകിയതായി ജനുവരിയിൽ  ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

പലസ്തീൻ പതാക പാറുന്നത് ഇസ്രായേലിൽ നിയമപരമായി നിരോധിച്ചിട്ടില്ല, എന്നാൽ പതാക "സമാധാനം തകർക്കും" എന്ന് അവകാശപ്പെട്ട് പൊലീസ് അടിച്ചമർത്തൽ നടപടികൾ സ്വീകരിക്കുന്നു. അറസ്റ്റുകൾ തുടർന്നപ്പോൾ, ജൂണിൽ, സാസിം (Zazim) എന്ന സംഘടന ടെൽ അവീവിലെ ടാക്സികളിൽ മുറിച്ച  തണ്ണിമത്തന്റെ ചിത്രങ്ങൾ ചേർക്കാൻ തുടങ്ങി, അതിനോടൊപ്പമുള്ള വാചകം ഇങ്ങനെയായിരുന്നു "ഇത് പലസ്തീൻ പതാകയല്ല."

പലസ്തീനിയൻ കലാകാരനായ ഖാലിദ് ഹൗറാനിയുടെ സർഗാത്മക സൃഷ്ടിയാണ് മുറിച്ച തണ്ണിമത്തൻ. 2007-ൽ സബ്ജക്റ്റീവ് അറ്റ്‌ലസ് ഓഫ് പലസ്തീൻ പ്രൊജക്റ്റിനായാണ് അദ്ദേഹം ഇത് വരച്ചത്. അദ്ദേഹത്തിന്റെ ഈ സർഗാത്മക സൃഷ്ടി ലോകമൊട്ടാകെ പ്രചരിച്ചു. കൂടാതെ തണ്ണിമത്തനെ പലസ്തീൻ പോരാട്ടവുമായി  ശക്തമായി ബന്ധപ്പെടുത്താൻ സഹായിക്കുകയും ചെയ്തു.

ഉത്ഭവം

എന്നിരുന്നാലും, പ്രതിഷേധങ്ങളിൽ തണ്ണിമത്തൻ ആദ്യമായി എങ്ങനെ ഉപയോഗിച്ചു എന്നത് അവ്യക്തമാണ്. ഒന്നാം ഇൻതിഫാദ (1987-1993) കാലത്ത് ചെറുത്തുനിൽപ്പിന്റെ പ്രധാന ചിഹ്നമായിരുന്നുവെന്ന് പല പാശ്ചാത്യ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തപ്പോൾ, അറബ് വാർത്താ വെബ്‌സൈറ്റുകളും ബ്ലോഗുകളും  ഇത് നിഷേധിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

1967-ലെ അറബ്-ഇസ്രായേൽ യുദ്ധത്തിന് ശേഷം, ഇസ്രായേൽ വെസ്റ്റ് ബാങ്കും ഗാസയും പിടിച്ചടക്കി, പലസ്തീൻ പതാക പരസ്യമായി പ്രദർശിപ്പിക്കുന്നത് കുറ്റകരമാക്കി. അതിനാൽ, അധിനിവേശത്തിനെതിരായ ഒന്നാം ഇൻതിഫാദയുടെ കാലത്ത് മുറിച്ച തണ്ണിമത്തൻ ഉപയോഗിച്ചിരിന്നുവെന്ന വാദം ന്യായമായും ശരിയാണെന്ന് കരുതാം.

“കഥ (തണ്ണിമത്തൻ) ഒരു സമകാലിക മിഥ്യയായി മാറിയിരിക്കുന്നു, അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യപകമായി, അതിന്റെ യഥാർത്ഥ ഉത്ഭവം വിവിധ പുനരാഖ്യാനങ്ങളിലും ആവർത്തനപോസ്റ്റുകളിലും കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു.” എന്നാണ്  2021-ൽ, അബുദാബി ആസ്ഥാനമായുള്ള 'ദി നാഷണൽ' റിപ്പോർട്ട് ചെയ്തത്.

റമല്ലയിൽ താമസിക്കുന്ന രണ്ട് പലസ്തീനികൾ നടത്തുന്നതായി അവകാശപ്പെടുന്ന ഒരു വെബ്‌സൈറ്റ് ആയ 'ഡീകോളണൈസ് പാലസ്‌തീൻ' പറയുന്നു, “ആദ്യത്തെ ഇൻതിഫാദയുടെ സാഹിത്യത്തിൽ [ഇംഗ്ലീഷിലും അറബിയിലും] ഈ സമ്പ്രദായത്തെക്കുറിച്ച് (മുറിച്ച തണ്ണിമത്തൻ) ഒരു പരാമർശവുമില്ല. നിരോധിത വർണ്ണ സംയോജനത്തിന്റെ ഉദാഹരണമായി ആളുകൾ തണ്ണിമത്തൻ ഉപയോഗിക്കുന്നതായി പരാമർശങ്ങളുണ്ട്… എന്നാൽ തണ്ണിമത്തൻ കഷ്ണങ്ങൾ ഒരു രാഷ്ട്രീയ പ്രസ്താവനയായോ പലസ്തീൻ പതാകയ്ക്ക് പകരമായോ വ്യാപകമായി ഉപയോഗിക്കുന്നില്ല.  "... ഈ വിഷയവുമായി ബന്ധപ്പെട്ട് ഇൻതിഫാദയുടെ ജനകീയ കമ്മിറ്റികളിൽ സജീവമായിരുന്ന നിരവധി അംഗങ്ങളെ ഞങ്ങൾ സമീപിച്ചു, തണ്ണിമത്തൻ ചെറുത്തുനിൽപ്പിന്റെ പ്രതീകങ്ങളായി ഉപയോഗിച്ചിരുന്നതായി അവരുടെയൊന്നും ഓർമ്മയിലില്ല." എന്നും 'ഡീകോളൈസ് പലസ്തീൻ' വിശദീകരിക്കുന്നു.

വാസ്‌തവത്തിൽ, ആദ്യ ഇൻതിഫാദയെ കുറിച്ച പറയുന്ന  പലരും രണ്ട് കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത് - 1993-ലെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്, കലാകാരന്മാരായ സ്ലിമാൻ മൻസൂർ, നബീൽ അനാനി, ഇസ്സാം ബദർ എന്നിവരുൾപ്പെട്ട ഒരു കഥ.'ദ നാഷണൽ' റിപ്പോർട്ട് ചെയ്യുന്നതുപോലെ, 1980-ൽ കലാകാരന്മാർ ഒരു കലാപ്രദർശനം നടത്തി "കലാസൃഷ്ടികൾ രാഷ്ട്രീയം പറയുന്നുവെന്നും പലസ്തീൻ പതാകയും അതിന്റെ നിറങ്ങളും ഉൾക്കൊള്ളുകയും ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ട് ഇസ്രായേൽ സൈന്യം കലാപ്രദർശനം നിരോധിച്ചു. ഉദ്യോഗസ്ഥനെ നേരിട്ട് കണ്ട, കലാകാരനായ ഇസ്സാം ബദർ ചോദിച്ചു, “എനിക്ക് ഒരു തണ്ണിമത്തൻ വരയ്ക്കണമെങ്കിൽ എന്തുചെയ്യും?” “അത് കണ്ടുകെട്ടും” എന്നായിരുന്നു സൈനിക ഉദ്യോഗസ്ഥൻ നൽകിയ  മറുപടി.

ഇസ്രായേലും പലസ്തീനും ഓസ്‌ലോ ഉടമ്പടിയുടെ ഭാഗമായി പരസ്പരം അംഗീകരിച്ചതിന് ശേഷം പലസ്തീൻ പതാക പ്രദർശിപ്പിക്കുന്നത് ക്രിമിനൽ കുറ്റമല്ലതായി. "മുറിച്ച തണ്ണിമത്തൻ കൈവശം വച്ചതിന് ഗാസ മുനമ്പിൽ,യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു-അങ്ങനെ ചുവപ്പ്, കറുപ്പ്, പച്ച പലസ്തീനിയൻ നിറങ്ങൾ - ഒരിക്കൽ നിരോധിക്കപ്പെട്ട പതാക വീശി ഘോഷയാത്രകൾ നടക്കുമ്പോൾ പട്ടാളക്കാർ നോക്കിനിൽക്കുന്നു," എന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 

എന്നാൽ, “ഉചിതമായ അധികാരികളുമായി വിഷയം അന്വേഷിച്ചതിന് ശേഷം, അത്തരം അറസ്റ്റുകൾ ഒരിക്കലും ഔദ്യോഗിക ഇസ്രായേലി നയമായിരുന്നില്ല എന്ന് എനിക്ക് പറയാൻ കഴിയും. ഇത്തരമൊരു ഒറ്റപ്പെട്ടതും അനുവദനീയമല്ലാത്തതുമായ പ്രവൃത്തി സംഭവിച്ചിട്ടുണ്ടെങ്കിൽ, അത്തരം സാഹചര്യത്തിൽ നിരപരാധിയായ ഒരു വ്യക്തിയെയും ഒരിക്കലും വിചാരണ ചെയ്തിട്ടില്ല." എന്ന് ഗവൺമെന്റ് പ്രസ് ഓഫീസ് ജറുസലേമിന്റെ ഡയറക്ടർ ന്യൂയോർക്ക് ടൈംസിന് എഴുതി. പിന്നീട് ഈ വിശദാംശങ്ങൾ ന്യൂയോർക്ക് ടൈംസ്  ഒഴിവാക്കിയതായി തോന്നുന്നു.

ഇന്ന്, തണ്ണിമത്തൻ ഉപയോഗിച്ചതിന്റെ ഉത്ഭവം വ്യക്തമല്ലെങ്കിലും, അത് പലസ്തീൻ പ്രതിരോധത്തിന്റെ പ്രതീകമായി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

Check out More Explained Copies  Here

Israel Israel Palestine Issues Palestine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: